ഈ വർഷത്തെ ഏറ്റവും മികച്ച ഫാം റൈറ്റർക്കുള്ള സംസ്ഥാന അവാർഡിന് കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ സീനിയർ സയൻ്റിസ്റ്റ് ഡോ. നിഹാദ് ഷുക്കൂർ അർഹയായി.
ലളിതമായ ഭാഷയിൽ കൃഷിശാസ്ത്രത്തെ സമുഹത്തിന് പരിചയപ്പെടുത്തുന്ന ലേഖനങ്ങൾക്കും “ഹെലിക്കോണിയ- വിസ്മയ പുഷ്പങ്ങൾ ” എന്ന പുസ്തകത്തിൻ്റെ രചനയ്ക്കുമാണ് പുരസ്കാരം ലഭിച്ചത്.
തിരുവനന്തപുരം വെറ്റിനറി കൗൺസിൽ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കേരളാ സയൻസ് ആൻ്റ് ടെക്നോളജി വകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി പ്രൊഫ. സുധീർ കെ . പി അവാർഡ്ദാനം നിർവ്വഹിച്ചു . പ്രശസ്ത ഗാനരചിതാവ് എഴുമാവിൽ രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. റിട്ട പ്രൻസിപ്പിൽ ഫാം ഇൻഫർമേഷൻ ഓഫീസ്സറും ഫാം റൈറ്റേഴ്സ് ഫോറം പ്രസിഡന്റുമായ സുരേഷ് മുതുകുളം, എസ് പി വിഷ്ണു, കെ എസ്സ് ഉദയകുമാർ, കാവുംകൽ ശ്രീജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്’ സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവർ കൃഷിയേയും പ്രകൃതിയേയും കൂടുതൽ പ്രാത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നത് നാടിൻ്റെ പുരോഗതിക്ക് കൂടുതൽ കരുത്ത് നൽകുന്നതും ചെറുപ്പക്കാർ കാർഷിക മേഖലയിലേക്ക് കടന്നു വരുന്നതിന് പ്രചോദനം നൽകുമെന്നും ഡോ. നിഹാദ് ഷുക്കൂർ നന്ദി പ്രസംഗത്തിൽ പറഞ്ഞു.
കായംകുളം എം.എസ്.എം കോളജ് ചരിത്ര വിഭാഗം പ്രൊഫ. ഗവീർ റാവുത്തറുടെയും ബി എസ്സ് എൻ എൽ റിട്ട. ഡിവിഷണൽ എൻജി. നെഹർ ബീഗത്തിൻ്റെ മകളും ജില്ലാ നോട്ടറിയും ആലപ്പുഴ ഡി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ.വി ഷുക്കൂറിൻ്റെ ഭാര്യയുമാണ്.
വിദ്യാർത്ഥികളായ ജുനൈദ് അഹമ്മദ് , ആദം അഹമ്മദ് എന്നിവർ മക്കളുമാണ്.
കൃഷിയെപറ്റി നിരവധി ക്ലാസ്സുകൾ വിവിധ തലങ്ങളിൽ നിഹാദ് ഷുക്കൂറിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്നതും നേരിട്ടും ഫോൺ മുഖാന്തിരവും കർഷകർക്കുള്ള സംശയങ്ങൾക്ക് മറുപടികൾ നല്കി കൃഷിയെ പ്രോത്സാഹിപ്പിച്ച് വരുന്നതുമാണ്.
ഫോട്ടോ
ഈ വർഷത്തെ മികച്ച ഫാം റൈറ്റർക്കുള്ള സംസ്ഥാന അവാർഡ് കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ സീനിയർ സയൻ്റിസ്റ്റ് ഡോ. നിഹാദ് ഷുക്കൂറിന് സയൻസ് ആൻ്റ് ടെക്നോളജി വകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി പ്രൊഫ. സുധീർ കെ പി നല്കുന്നു