Logo Below Image
Friday, April 11, 2025
Logo Below Image
Homeകേരളംഗതാഗത മന്ത്രിയോട് യാത്ര പറഞ്ഞു ബിജുപ്രഭാകർ : പുതിയ ചുമതലയേറ്റെടുക്കും

ഗതാഗത മന്ത്രിയോട് യാത്ര പറഞ്ഞു ബിജുപ്രഭാകർ : പുതിയ ചുമതലയേറ്റെടുക്കും

തിരുവനന്തപുരം; മൂന്ന് വർഷവും എട്ട് മാസത്തെ സേവനത്തിന് ശേഷം കെഎസ്ആർടിസി സിഎംഡി പദവിയിൽ നിന്നും , രണ്ടര വർഷമായി ചുമതല വഹിച്ചിരുന്ന ഗതാഗത സെക്രട്ടറി പദവിയിൽ നിന്നും ബിജു പ്രഭാകർ ഐഎഎസ് ചുമതല ഒഴിഞ്ഞു.

പുതിയതായി നിയമനം ലഭിച്ച വ്യവസായ വകുപ്പ് സെക്രട്ടറി പദവിയിൽ ( ബുധനാഴ്ച) ചുമതലയേൽക്കും. ചുമതല ഒഴിയുന്നതിന് മുൻപ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ചേമ്പറിലെത്തി യാത്ര പറയുകയും ചെയ്തു. ഗതാഗത വകുപ്പിനും, കെഎസ്ആർടിസിക്കും വേണ്ടി കഴിഞ്ഞ കാലയളവിൽ ബിജു പ്രഭാകർ ഐഎഎസ് നൽകിയ അഭിമാനകരമായ പ്രവർത്തനങ്ങൾക്ക് മന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു.

സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്നപ്പോൾ 2020 ജൂൺ 15 ന് ആണ് ബിജു പ്രഭാകർ കെഎസ്ആർടിസി സിഎംഡിയുടെ അധിക ചുമതലയേറ്റെടുത്തത്. തുടർന്നാണ് 2021 ജൂലൈ 7 ന് ഗതാഗത സെക്രട്ടറിയുടെ പൂർണ ചുമതല ഏറ്റെടുത്തത്. Aviation, metro , railways എന്നീ വകുപ്പുകളുടെ ചുമതലയും ഗതാഗത സെക്രട്ടറി എന്നനിലയിൽ തുടരുന്നതാണ്.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ