കാലിഫോർണിയയിൽ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാ സാംസ്ക്കാരിക കൂട്ടായ്മയായ തപസ്യ ആർട്ട്സ്, 2024 ഇൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ശക്തമായ പ്രമേയങ്ങളും സുന്ദരമായ അഭിനയ മുഹൂർത്തങ്ങളും ചേരുന്ന നിരവധി ഷോർട്ട് ഫിലിമുകളാണ് മലയാളത്തിലും ഇതര ഭാഷകളിലും നിത്യേന പുറത്തിറങ്ങുന്നത്. ഇവയിൽ മികച്ചവയെ കണ്ടെത്തുക, അതിന് അംഗീകാരം നൽകുക, കൂടാതെ സാൻ ഫ്രാൻസിസ്കോയിലെ പ്രേക്ഷകർക്ക് വലിയ സ്ക്രീനിൽ ഇവയുടെ പ്രദർശനത്തിന് വഴിയൊരുക്കുക തുടങ്ങിയവയാണ് ഈ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ഹ്രസ്വ ചിത്രങ്ങൾ, വിവിധ മേഖകളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ ജഡ്ജസ് ഉൾപ്പെടുന്ന പാനൽ വിലയിരുത്തുകയും
തെരെഞ്ഞെടുക്കപ്പെടുന്ന അഞ്ച് ഹ്രസ്വചിത്രങ്ങൾ മേയ് മാസത്തിൽ നടക്കുന്ന ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നതാണ്. ഏറ്റവും നല്ല ചിത്രത്തിന് ക്യാഷ് അവാർഡും, ഫലകവും പ്രശംസിപത്രവും ഉൾപ്പെടുന്ന അവാർഡ് നൽകുന്നതായിരിക്കും. കൂടാതെ മികച്ച നടൻ, നടി, സംവിധായകൻ, തിരക്കഥ, ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, ഫലകവും പ്രശംസിപത്രവും ഉൾപ്പെടുന്ന അവാർഡ് ലഭിക്കുന്നതാണ്.
കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ പുറത്തിറങ്ങിയ ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഷോർട്ട്ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ അവരുടെ ചിത്രം തപസ്യ ആർട്ട്സിന്റെ http://tinyurl.com/thapasya-shortfilmfest വെബ്സൈറ്റിൽ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് തപസ്യ ആർട്ട്സ് വെബ്സൈറ്റ് സന്ദർശിക്കുകയോ, filmfestival@thapasyaarts.com എന്ന ഇമെയിലിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് സംഘാടകസമിതിക്കുവേണ്ടി, അനിൽ നായർ, സജൻ മൂലേപ്ലാക്കൽ, കിരൺ കരുണാകരൻ, മധു മുകുന്ദൻ എന്നിവർ അറിയിച്ചു. പ്രോഗ്രാമിൻറെ മീഡിയ പാർട്ണർ ആയി പ്രവാസി ചാനൽ പ്രവർത്തിക്കുന്നു
വാർത്ത: മധു മുകുന്ദൻ