മഴയുണ്ടായി വന്നത്
മേഘങ്ങൾ പെയ്തപ്പോൾ
ചിന്ത ഉണ്ടായി വന്നതും
വിചാരങ്ങൾ നിറഞ്ഞപ്പോൾ,
മഴമേഘങ്ങൾ പോലെ
മനസ്സ് നിറയെ ചിന്തയുടെ
മഴപെയ്ത് ആണ്
അതിൽ ഒരു കവിത ഉണ്ട്,
മഴമേഘങ്ങൾ എൻ്റെയീ
ചിന്തയുടെ വരികൾ
സന്ദേശകാവ്യം
പോലെകൊണ്ടുപോയിടട്ടെ!
ഒരു വേനൽപീഡ
യേൽക്കുംമാനസത്തിൽ, ആശ്വാസ
പെയ്തായി വന്നു വീഴുവാൻ
ഈ വരികൾക്ക് കഴിയട്ടെ.
മഴയും നിൻ മിത്രമാം മുകിലും,
പരസ്പരം മന്ത്രിക്കുന്ന രാഗത്തിൽ
ഞാനൊരു കാവ്യഗീതകം
രചിച്ചിടാം,
ഉഷരഭൂമിയിൽ കുളിർ പ്രതീക്ഷയായി
എൻ്റെ കവനവരികളും, നിൻ്റെ
മഴചാർത്തും വന്നു ഭവിക്കട്ടെ!
Good
ചിന്തകള്‍ കൊള്ളാം