ലോകപ്രശസ്തനായ സ്ഥിതിവിവര ശാസ്ത്രജ്ഞനും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനുമായ പ്രശാന്ത ചന്ദ്ര മഹലനോബിസ് ബംഗാളിൽ ജനിച്ചു.
സംഖ്യ യുടെ സ്ഥാപക പത്രാധിപനായ അദ്ദേഹം കൽക്കത്ത പ്രസിഡൻസി കോളേജിലും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും ഉപരിവിദ്യാഭ്യാസം നേടി. 1922 – 45 കാലയളവിൽ കൽക്കത്ത പ്രസിഡൻസി കോളേജിൽ ഫിസിക്സ് പ്രൊഫസറായി സേവനമനുഷ്ഠിച്ച അദ്ദേഹം പ്രസിഡൻസി കോളേജിന്റെ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് ലോകത്തിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലൊന്നാക്കി വളർത്തിയെടുത്തതാണ് മഹലനോബിസിന്‍റെ പ്രധാന സംഭാവന. പ്ലാനിങ് കമ്മീഷൻ അംഗം എന്ന നിലയിൽ അദ്ദേഹം 1955 ൽ രണ്ടാം പഞ്ചവത്സര പദ്ധതി രൂപകല്പന ചെയ്തു. സാമ്പിൾ സർവേ ആരംഭിച്ചു. ഫാക്ടറികളിൽ
സാംഖിക ഗുണനിയന്ത്രണം ഏർപ്പെടുത്തി.
യുനൈറ്റഡ് നേഷൻസ് സബ് കമ്മിഷൻ ഓൺ സാംപ്ലിങ്ങ് കമ്മിറ്റിയുടെയും ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് .
1957- 58 – ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ പ്രസിഡൻ്റായിരുന്നു.
ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിക്ക് മഹലനോബിസ് നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്. 1956 ആരംഭിച്ച ഈ പദ്ധതി വൻകിട വ്യവസായവൽക്കരണത്തിന് ഊന്നൽ കൊടുക്കുകയും ദേശീയ വരുമാനം 25 ശതമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുകയും ചെയ്തു .1968-ൽ ഭാരതസർക്കാർ അദ്ദേഹത്തിന് പത്മഭൂഷൻ നൽകി ആദരിച്ചു.