Saturday, November 23, 2024
Homeസ്പെഷ്യൽനൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (23) ജവഹർലാൽ നെഹ്റു (1889-1964 )

നൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (23) ജവഹർലാൽ നെഹ്റു (1889-1964 )

മിനി സജി കോഴിക്കോട്

സ്വാതന്ത്ര്യ സമരനായകനും രാഷ്ട്രശില്പിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹർലാൽ നെഹ്റു 1889 നവംബർ 14 ന്അലഹബാദിൽ ജനിച്ചു.

ഗൃഹ വിദ്യാഭ്യാസത്തിനു ശേഷം ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി എം എ പാസായി. ബാരിസ്റ്റർ ബിരുദവും നേടി..

അദ്ദേഹം അലഹബാദ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. അതോടപ്പം കോൺഗ്രസ് പ്രവർത്തകനുമായി. 1916 – ൽ ലക്നൗ കോൺഗ്രസ് സമ്മേളനത്തിൽ വച്ച് ഗാന്ധിജിയെ കണ്ടുമുട്ടിയതോടെ നെഹ്റു അദ്ദേഹത്തിൻ്റെ സ്വാധീന വലയത്തിൽപ്പെട്ടു.
1916 – ൽ കമല കൗളിനെ വിവാഹം ചെയ്തു. 1917 നവംബർ 19 ന് പുത്രി ഇന്ദിര ജനിച്ചു.

1936 – ൽ ഭാര്യ കമലാ നെഹ്റു അന്തരിച്ചു. ഇതിനു പിന്നാലെ മാതാപിതാക്കളും മരിച്ചു.1938-ൽ നാഷണൽ ഹെറാൾഡ് എന്ന പത്രം സ്ഥാപിച്ചു. 1921 മുതൽ 45 വരെയുള്ള കാലയളവിൽ അര ഡസൻ പ്രാവശ്യം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള നെഹ്റു 1929 നും 54 ഇടക്ക് നാലുതവണ കോൺഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ അധികാര കൈമാറ്റത്തിന്റെ മുന്നോടിയായി അദ്ദേഹം 1946 സെപ്റ്റംബർ 2 ന് രൂപവൽക്കരിച്ച ഇടക്കാല ഗവർമെന്റിന്റെ ഉപാധ്യക്ഷനായി .1947 മാർച്ചിൽ ഡൽഹിയിൽ ഏഷ്യൻ രാഷ്ട്രങ്ങളുടെ സമ്മേളനം വിളിച്ചുകൂട്ടി. 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ പ്രാപ്തിയോടെ അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയായി. പിന്നീട് മരണംവരെ പ്രധാനമന്ത്രി സ്ഥാനവും വിദേശകാര്യ മന്ത്രിസ്ഥാപനവും സ്ഥാനവും ഒരേസമയം വഹിച്ചു .

നെഹ്റുവിൻ്റെ പുത്രി ഇന്ദിരാഗാന്ധിയും പുത്രൻ രാജീവ് ഗാന്ധിയും പിൽക്കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിക്കുകയുണ്ടായി .വിദ്യാഭ്യാസ നയങ്ങൾ ലോകോത്തര നിലവാരം ഉള്ളതായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി’ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മുതലായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം തുടങ്ങിയത് നെഹ്റു ഇന്ത്യയെ നയിച്ചിരുന്ന കാലത്താണ്. ലോകരാജ്യങ്ങളുടെ ഇടയിൽ അദ്ദേഹത്തിന് അങ്ങേയറ്റം മതിപ്പു നേടാൻ കഴിഞ്ഞിട്ടുണ്ട്. 1962 ൽ ഇന്ത്യ ചൈന യുദ്ധത്തിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയപ്പോൾ പ്രധാനമന്ത്രി എന്ന നിലയിൽ അതൊരു കനത്ത തിരിച്ചടിയായിരുന്നു.

ജനങ്ങളെയും സഹപ്രവർത്തകരെയും ഇതര രാഷ്ട്രങ്ങളുടെ തലവന്മാരെയും തന്നിലേക്ക് ആകർഷിക്കുവാനുള്ള കഴിവ് നെഹ്റുവിന് ഉണ്ടായിരുന്നു.ഇന്ത്യയെ ഒരു മതേതര രാജ്യമാക്കാൻ ആഗ്രഹിച്ച നെഹ്റുവിൻ്റ മതേതര നയങ്ങൾ പലപ്പോഴും ‘ചർച്ചയ്ക്ക് വഴിതെളിച്ചിട്ടുണ്ട് ഇന്ത്യയും ജനങ്ങളെയും അളവറ്റ് സ്നേഹിച്ച സംസ്കാര ചിന്തകനായ ഈ മഹാനുഭാവന്റെ ഊഷ്മളസ്മരണ ജനങ്ങളിൽ എന്നും നിലനിൽക്കുന്നു.

അവതരണം: മിനി സജി കോഴിക്കോട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments