Monday, January 13, 2025
Homeസ്പെഷ്യൽമലയാളി മനസ്സിന്റെ 'സ്ഥിരം എഴുത്തുകാർ' (15) ' പ്രീതി രാധാകൃഷ്ണൻ, കൊല്ലം ' - ✍ അവതരണം:...

മലയാളി മനസ്സിന്റെ ‘സ്ഥിരം എഴുത്തുകാർ’ (15) ‘ പ്രീതി രാധാകൃഷ്ണൻ, കൊല്ലം ‘ – ✍ അവതരണം: മേരി ജോസി മലയിൽ

മേരി ജോസി മലയിൽ, തിരുവനന്തപുരം.

മലയാളി മനസ്സിന്‍റെ ’സ്ഥിരം എഴുത്തുകാർ ‘ എന്ന പംക്തിയിലേക്ക് എല്ലാവർക്കും സ്വാഗതം.🙏

പ്രീതി രാധാകൃഷ്ണൻ, കൊല്ലം.

മലയാളി മനസ്സിന്റെ തുടക്കം മുതൽ കവിത, ലേഖനമൊക്കെയായി മലയാളി മനസ്സിന്റെയൊപ്പം യാത്ര ചെയ്യുന്ന പ്രീതി രാധാകൃഷ്ണൻ ആണ് ഇന്നത്തെ നമ്മുടെ അതിഥി.

കോട്ടയത്തു പി കെ പുരുഷോത്തമന്റെയും,തങ്കമ്മയുടെയും മൂത്തമകളാണ് പ്രീതി രാധാകൃഷ്ണൻ.കോട്ടയം കാരാപ്പുഴ ഗവണ്മെന്റ് സ്കൂളിലും  , കോ ഓപ്പറേറ്റീവ് കോളേജിലുമാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് നഴ്സിംഗ് പഠനവും ജോലിയുമൊക്കെയായി മുബൈയിലായിരുന്നു.

ചെറുപ്പം മുതലേ വായനയ്ക്കായിരുന്നു പ്രാധാന്യം കൊടുത്തിരുന്നെങ്കിലും, എഴുതിയതൊക്കെ അപകർഷതാബോധം കൊണ്ടു സ്വകാര്യമായി വെച്ചു.  പിന്നീട് ഏകദേശം പത്തു വർഷകാലത്തോളം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാനുള്ള ഓട്ടത്തിനിടയിൽ എഴുത്തിനു വിശ്രമം കൊടുത്ത് വായനയിൽ  മാത്രമായിരുന്നു ശ്രദ്ധ. എ. അയ്യപ്പന്റെയും, പവിത്രൻ തീക്കുനിയുടെയും ,ലൂയിസ് പീറ്ററിന്റെയും കവിതകളാണ് പ്രീതിക്ക് ഏറെ ഇഷ്ടം എന്ന് പറയുകയുണ്ടായി.

നല്ല വായനക്കാർ തന്നെയാണ് പിന്നീട് മിക്കപ്പോഴും മികച്ച എഴുത്തുകാർ ആകാറുള്ളത്. മുഖപുസ്തക സൗഹൃദങ്ങളുടെ പ്രോത്സാഹനത്തിലാണ് കവിതകൾ ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യാൻ തുടങ്ങിയത്.

അങ്ങനെ ദേവുവെന്ന fb സുഹൃത്ത് മുഖേനയാണ് മലയാളി മനസ്സിന്റെ സാരഥി രാജുസാറിനെ പരിചയപ്പെട്ടത്. മലയാളിമനസ്സിലേക്ക് എത്തിയതിനെ കുറിച്ച് പ്രീതി വിശദീകരിച്ചു.

നവാഗതരെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളിമനസ്സിന്റെ സാരഥി രാജു സാറിന്റെ പ്രോത്സാഹനമാണ് എഴുത്തിൽ മുന്നോട്ടുള്ള യാത്രയിൽ പിന്നീട് പ്രചോദനമായതെന്ന സന്തോഷം പ്രീതി പങ്ക്‌ വച്ചു. അവിടെ ഓണത്തോട് അനുബന്ധിച്ചു നടത്തിയ ലേഖന മത്സരത്തിലും  വിഷുവിനു നടത്തിയ രചന മത്സരത്തിലും പ്രീതി സമ്മാനർഹയായി.

 മലയാളി മനസ്സ് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരെ ആദരിക്കുന്ന ‘സ്നേഹസംഗമം ‘ പരിപാടിയിൽ ജന്മനാടായ കോട്ടയത്ത്‌ വെച്ചു ആദരവ് ഏറ്റുവാങ്ങുവാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രീതി പങ്ക്‌ വച്ചു.

ഇപ്പോൾ മലയാളി മനസ്സിൽ ബൈബിളിലൂടെയൊരു യാത്രയെഴുതുന്നു.

“പോയട്രി ജംഗ്ഷൻ” എന്ന കവിത സമാഹാരത്തിന്റെ ഭാഗമായി.എഴുത്തുകാരിയുടെ വാക്കുകളിൽ ആത്മവിശ്വാസം നിറഞ്ഞുനിന്നു.

അച്ഛൻ പുരുഷോത്തമൻ കോട്ടയത്തു അറിയപ്പെടുന്നയൊരു ഫോട്ടോഗ്രാഫറായിരുന്നു. നഴ്സിംഗ് പഠനം കഴിഞ്ഞു മുബൈ ജോലി ചെയ്യുകയായിരുന്ന പ്രീതി ഇപ്പോൾ നാട്ടിൽ ഭർത്താവ് രാധാകൃഷ്ണപിള്ളയ്ക്കും, മക്കൾക്കുമൊപ്പം കൊല്ലം ഇടയ്ക്കാടാണ് താമസം. മക്കൾ അക്ഷര രാധാകൃഷ്ണൻ (BSF), അർച്ചന രാധാകൃഷ്ണൻ (ഡിഗ്രി വിദ്യാർത്ഥിനി). ഇളയ മകൾ അർച്ചന അമ്മയുടെ വഴിയിൽ എഴുത്തുമായി കൂടെയുണ്ട്. ഇതൊക്കെയാണ് പ്രീതിയുടെ കുടുംബവിശേഷങ്ങൾ.

എഴുത്തും വായനയുമായി മലയാളി മനസ്സിനൊപ്പം ഇന്നും  പ്രീതി ആ ജൈത്രയാത്ര തുടരുന്നു. രചനാമികവ് വിളിച്ചോതുന്ന ഇനിയും ഒരുപാട് കവിതകളും ലേഖനങ്ങളും കഥാകാരി നമുക്ക് സമ്മാനിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട്…. നന്ദി! നമസ്കാരം!

മേരി ജോസി മലയിൽ, തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments