Wednesday, December 25, 2024
Homeമതംശ്രീ കോവിൽ ദർശനം (41) ഇടവൂർ ശ്രീ മഹാഗണപതി ക്ഷേത്രം ✍ അവതരണം: സൈമശങ്കർ മൈസൂർ.

ശ്രീ കോവിൽ ദർശനം (41) ഇടവൂർ ശ്രീ മഹാഗണപതി ക്ഷേത്രം ✍ അവതരണം: സൈമശങ്കർ മൈസൂർ.

സൈമശങ്കർ മൈസൂർ.

ഇടവൂർ ശ്രീ മഹാഗണപതി ക്ഷേത്രം

ഭക്തരെ…!
തിരുവനന്തപുരം നെയ്യാറ്റിൻകര ദേശീയ പാതയിൽ തിരുപുറം ജംഗ്ഷനിൽ നിന്നും 3.1 കിലോമീറ്റർ പടിഞ്ഞാറ് മാറിയുള്ള ഇടവൂരാണ് ഈ മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചെറിയൊരു ക്ഷേത്രമാണ്. ഇടവൂർ ദേശത്തിൻറെ വിഘ്നേശ്വരനായി അഭയകേന്ദ്രമായി ആശ്രിതവത്സലനായി ആപത് ബാന്ധവനായി നാടിന് ആകെ ഐശ്വര്യമേകി പ്രദേശത്തിൻറെ മുഴുവൻ ചുമതലയും വഹിച്ച് കാവലാളായി വിരാജിക്കുന്ന ശ്രീ മഹാഗണപതിക്കാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്.

ഗണേശനാണ് ഗണപതി, മഹാഗണപതി അഥവാ വിഘ്നേശ്വരൻ. അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. അതിനാൽ വിഘ്നേശ്വരൻ എന്നറിയപ്പെടുന്നു. പ്രപഞ്ച സൃഷ്ടാവായ ഗണേശനെ മഹാഗണപതി എന്നറിയപ്പെടുന്നു. ഗണേശൻറെ പൂർണ്ണ രൂപമാണ് മഹാഗണപതി. പൊതുവേ ക്ഷേത്രങ്ങളിൽ ആരാധിക്കപ്പെടുന്നത് മഹാഗണപതിയാണ്. ഹിന്ദു വിശ്വാസപ്രകാരം ഏതൊരു നല്ല കാര്യം തുടങ്ങുനതിനും മുൻപ്‌ ആദ്യം ഗണപതിയെയാണ്‌ സ്മരിക്കാറുള്ളത്. അതിനുവേണ്ടി ഗണപതി ഹോമം, ഗണേശപൂജ തുടങ്ങിയവ നടത്തപ്പെടുന്നു. അതിനാൽ ആദ്യപൂജിതൻ, മംഗളമൂർത്തി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഗണപതി പ്രതിഷ്ഠ കാണാം. കുട്ടിയെ എഴുത്തിനിരുത്തുമ്പോ ആദ്യം നാവിലും കൈകളിലും നിറയുന്ന ആദ്യ അക്ഷരം ഗണപതി സ്തുതിയാണ്. ‘ഓം ഹരിശ്രീ ഗണപതായേ നമഃ’. ബുദ്ധിയുടെയും സിദ്ധിയുടേയും സ്മൃതിയുടേയും ഇരിപ്പിടമായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. 32 ഭാവങ്ങളിൽ മഹാഗണപതി സങ്കൽപ്പിക്കപ്പെടുന്നു.

ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ:- വിഘ്നങ്ങൾ അകറ്റുന്ന ദൈവമാണ് ഗണപതി. ജീവിതം ഐശ്വര്യപൂർണ്ണമാക്കുവാനും കഷ്ടപ്പാടുകൾ മാറുവാനുമെല്ലാം ഭക്തർ ഗണപതിയിൽ അഭയം കണ്ടെത്തുന്നു. ഗണപതിയെ ആരാധിക്കുവാനായി പ്രത്യേകം പല ദിവസങ്ങളുണ്ടെങ്കിലും അതിലേറ്റവും ശ്രേഷ്ഠമായി കരുതുന്ന ദിനം വിനായക ചതുർത്ഥിയാണ്. ഈ ദിസത്തിലെ ആരാധന ഗണപതിയുടെ കൂടുതൽ അനുഗ്രഹങ്ങൾ നല്കും എന്നാണ് വിശ്വാസം. ഇടവൂർ ഗണപതി ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങോടു കൂടിയാണ് വിനായക ചതുർത്ഥി ആചരിക്കുന്നത്.

ഇടവൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ എല്ലാവർഷവും നടത്തുന്ന ഗജപൂജ ശ്രദ്ധേയമാണ്. ഗണപതിയുടെ ദൈവിക സ്വഭാവങ്ങളെ പ്രതിനിധീകരിക്കുന്ന ആനയെ ആദരിക്കുന്നതിനായി നടത്തുന്ന പ്രത്യേക ചടങ്ങാണ് ഗജപൂജ. വിശുദ്ധ മൃഗത്തിന് ഈ പ്രത്യേക പൂജ നടത്തുന്നതിലൂടെ തടസ്സങ്ങൾ നീക്കാനും അവബോധത്തിൻ്റെ ശക്തി നൽകാനും വിവിധ സ്രോതസ്സുകളിൽ നിന്ന് സമ്പത്ത് കൊണ്ടുവരാനും കഴിയും.

സൈമശങ്കർ മൈസൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments