Thursday, December 26, 2024
Homeനാട്ടുവാർത്തവനിതാദിനാഘോഷവും രംഗശ്രീ കലാജാഥ ഉദ്ഘാടനവും സംഘടിപ്പിച്ചു

വനിതാദിനാഘോഷവും രംഗശ്രീ കലാജാഥ ഉദ്ഘാടനവും സംഘടിപ്പിച്ചു

പത്തനംതിട്ട —കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട എസ.്എന്‍.ഡി.പി ഹാളില്‍ നടന്ന വനിതാദിനാഘോഷ പരിപാടിയും രംഗശ്രീ കലാജാഥ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ നിര്‍വഹിച്ചു. ജില്ലയിലെ കുടുംബശ്രീ ധീരം കരാട്ടെ ഗ്രൂപ്പിന്റെ പ്രകടനവും സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കലും അനുഭവങ്ങള്‍ പങ്കുവയ്ക്കലും നടന്നു

75-ാം മത്തെ വയസിലും കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിക്കുന്ന രാജു എ നായര്‍, 75-ാം വയസിലും കിണര്‍ കുഴിക്കുന്ന തൊഴില്‍ തുടര്‍ന്ന് വരുന്ന കുഞ്ഞുപെണ്ണ്, അഫ്ര റീഗല്‍ ഫുഡ്സ് സംരഭക അഫ്ര ജബ്ബാര്‍, സ്നേഹപച്ച എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കണ്‍വീനര്‍ രേഖ സ്നേഹപച്ച, ഏഴംകുളം പൗര്‍ണമി അയക്കൂട്ട അംഗം രാധിക സന്തോഷ്, കല്ലൂപ്പാറ ജ്യോതിസ് കുടുംബശ്രീ അംഗം ശാന്തമ്മ സുകുമാരന്‍, ഓമല്ലൂര്‍ ഉപാസന അയല്‍ക്കൂട്ട അംഗം ഉഷ, ഷാരോണ്‍ ഫുഡ്സ് സംരംഭക അന്നമ്മ ജോര്‍ജ്, കാനനം വനവിഭവ യൂണിറ്റ് നടത്തുന്ന എഴുമറ്റൂര്‍ ശ്രീഭദ്ര കുടുംബശ്രീ അംഗം സുജാത ചന്ദ്രന്‍, റെഡ്ചില്ലിസ് പ്രൊഡ്യൂസര്‍ ഗ്രൂപ്പ് വഴി വിഷ രഹിത മുളകുപൊടി വിപണിയില്‍ എത്തിച്ച പന്തളം തെക്കേക്കര സ്വദേശിനി അന്നമ്മ ചാക്കോ, എന്നിവരെ ആദരിച്ചു. ഭാരതീയ ചികിത്സവകുപ്പ് മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉഷ പുതുമന വനിതാദിന സന്ദേശം നല്‍കി. രംഗശ്രീ കലാജാഥയുടെ നാടകാവതരണവും ജില്ലയിലെ വിവിധ സി.ഡി.എസുകളില്‍ നിന്നുള്ള വനിതകളുടെയും കുട്ടികളുടെയും കലാപരിപാടികളും അവതരിപ്പിച്ചു.

കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് ആദില അധ്യക്ഷത വഹിച്ചു.കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ കെ. ബിന്ദുരേഖ, കുടുംബശ്രീ ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ പി.ആര്‍ അനുപ തുടങ്ങിയവര്‍ പങ്കെടുത്തു.

വാർത്ത –ജയൻ കോന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments