Monday, May 20, 2024
Homeനാട്ടുവാർത്തപെരിങ്ങരയില്‍ വിളയും ചെറുധാന്യം

പെരിങ്ങരയില്‍ വിളയും ചെറുധാന്യം

പത്തനംതിട്ട —പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ചെറുധാന്യകൃഷിയുടെ ഉദ്ഘാടനം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ നിര്‍വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംയുക്തമായാണ് ചെറുധാന്യ കൃഷി നടപ്പാക്കുന്നത്.

പദ്ധതി നിര്‍വഹണത്തിനാവശ്യമായ വിത്ത് സൗജന്യമായി ബ്ലോക്ക് പഞ്ചായത്ത് നല്‍കുകയും നടത്തിപ്പിനാവശ്യമായ ചെലവ് കൃഷി വകുപ്പ് വഹിക്കുകയും ചെയ്യും. കടപ്ര കൃഷിഭവന്റെ കീഴില്‍ കൃഷിക്കൂട്ടമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഗ്രോ സര്‍വീസ് സെന്ററാണ് കൃഷി ചെയ്യുന്നത്. വര്‍ഷങ്ങളോളം തരിശായി കിടന്ന സ്ഥലം എന്‍ആര്‍ഇജിഎസ് പദ്ധതിയിലൂടെ അനുയോജ്യമാക്കി എടുത്താണ് കൃഷി ചെയ്യുന്നത്.

പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മറിയാമ്മ എബ്രഹാം, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുഭദ്ര രാജന്‍, ബ്ലോക്ക് അംഗങ്ങളായ അരുന്ധതി അശോകന്‍, സോമന്‍ താമരച്ചാലില്‍, ചന്ദ്രലേഖ, തിരുവല്ല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജാനറ്റ് ഡാനിയേല്‍, പെരിങ്ങര കൃഷി ഓഫീസര്‍ അഞ്ചു മറിയം ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

വാർത്ത –ജയൻ കോന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments