Monday, December 16, 2024
Homeകേരളംമാനന്തവാടിയിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം:- മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം: പ്രിയങ്ക ഗാന്ധി

മാനന്തവാടിയിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം:- മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം: പ്രിയങ്ക ഗാന്ധി

മാനന്തവാടിയിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ വയനാട് കളക്ടറോട് ഫോണിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി. സംഭവത്തിൽ കർശന നടപടി വേണം. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സംഭവത്തിൽ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.4 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു.

വയനാട് കണിയാമ്പറ്റ സ്വദേശി ഹർഷിദും സുഹൃത്തുക്കളുമാണ് പ്രതികൾ. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ എൽ 52 എച്ച് 8733 എന്ന സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ചത് . വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത് .കൈയ്ക്കും കാലിനും ശരീരത്തിന്‍റെ പിൻഭാഗത്തും സാരമായി പരുക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments