Logo Below Image
Wednesday, June 18, 2025
Logo Below Image
Homeഇന്ത്യചെന്നൈയിൽ ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദനയെടുത്ത് ഡ്രൈവർ കുഴഞ്ഞു വീണു: രക്ഷകനായി കണ്ടക്ടർ

ചെന്നൈയിൽ ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദനയെടുത്ത് ഡ്രൈവർ കുഴഞ്ഞു വീണു: രക്ഷകനായി കണ്ടക്ടർ

ചെന്നൈ: ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദനയെടുത്ത് ഡ്രൈവർ കുഴഞ്ഞു വീണു, നിയന്ത്രണം വിട്ട ബസ് ഒറ്റക്കൈ കൊണ്ട് ബ്രേക്കിട്ട്  യാത്രക്കാർക്ക് രക്ഷകനായി കണ്ടക്ടർ. തമിഴ്നാട്ടിലെ പഴനി പുതുക്കോട്ടയിലാണ് കണ്ടക്ടറുടെ മനസാന്നിധ്യം വലിയ ദുരന്തം ഒഴിവാക്കിയത്.

പളനിയില്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് തമിഴ്‌നാട് സ്വദേശി പ്രഭു കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.  ഡ്രൈവർക്ക് ഹൃദയാഘാതം വന്നതോടെ കണ്ടക്ടര്‍ വിമൽ കൃത്യസമയത്ത് ഇടപെടുകയായിരുന്നു. ഒറ്റ കൈ എത്തിച്ച്  ബസ് ബ്രേക്ക് ചെയ്ത് വലിയ അപകടം കണ്ടക്ടർ ഒഴിവാക്കുകയായിരുന്നു.

ബസ് പാളിയതോടെയാണ് യാത്രക്കാർ ശ്രദ്ധിക്കുന്നത്. ഉടനെ തന്നെ കണ്ടക്ടർ വിമൽ മുന്നിലേക്ക് ഓടിയെത്തി കൈ എത്തിച്ച് ബ്രേക്ക് അമർത്തുകയായിരുന്നു. ഇതോടെ ബസ് നിന്നു. കണ്ടക്ടറും ചില യാത്രക്കാരും ചേര്‍ന്ന് ഉടനെ തന്നെ പ്രഭുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോൾ ബസിൽ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പഴനി പൊലീസ് പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ