Monday, October 7, 2024
Homeപുസ്തകങ്ങൾകേരളത്തിലെ പള്ളികൾ - പുണ്യ ദേവാലയങ്ങളിലൂടെ ഒരു യാത്ര (ആസ്വാദന കുറിപ്പ്)

കേരളത്തിലെ പള്ളികൾ – പുണ്യ ദേവാലയങ്ങളിലൂടെ ഒരു യാത്ര (ആസ്വാദന കുറിപ്പ്)

എൽസി. കെ. പി, (Rtd teacher Holyfamily CGHS Chembukavu, Thrissu)r

” കേരളത്തിലെ പള്ളികൾ” എന്ന പുസ്തകത്തിന്റെ പുറംചട്ട കാണുമ്പോൾ തന്നെ എന്തോ ഒരു positivity, nobility തോന്നിയിരുന്നു. ഓർമ്മക്കൂട്ടിലെ പക്ഷികൾ വളരെ അനായാസമായി അവതരിപ്പിച്ചത് മനസ്സിലോർത്തുകൊണ്ടാണ് ഈ പുസ്തകം തുറന്നത്. സത്യം പറയട്ടെ ഇതിൽ പറയുന്ന പള്ളികളുടെ ചരിത്ര വിവരണങ്ങൾ പുതിയ അറിവായിരുന്നു എനിക്ക്. വളരെ ലളിതവും വ്യക്തവുമായ വിവരണം ചിത്രസഹിതം അവതരിപ്പിച്ചത് പുസ്തകത്തിന്റെ മാറ്റു കൂട്ടുന്നു. ഓരോ പള്ളിയിലെയും വഴിപാടുകൾ, തിരുന്നാളുകൾ എല്ലാം വായനയെ ഒരു പുതിയ അനുഭവമാക്കി.

പലതും പണ്ട് കണ്ടതും കേട്ടതും യഥാർത്ഥത്തിൽ ഇപ്പോഴാണ് മനസിലായത്. ഉദാഹരണമായി നൂലുകെട്ടുന്നത്, മലയുന്ത് എന്നിവ. “പാലാപ്പള്ളി തിരുപ്പള്ളി പുകളേറും രാക്കുളി നാളാണെ” കേട്ടപ്പോൾ ഞാൻ ഓർക്കാറുണ്ട് എന്താ ഇങ്ങനെയൊരു പാട്ട് വരാൻ കാരണമെന്ന്. എന്റെ സംശയത്തിന് ഉത്തരമാണ് ലൗലിയുടെ പാലാപള്ളിയുടെ വിവരണം. ആമുഖത്തിൽ പറഞ്ഞ പള്ളികളിൽ നിന്നും തിരഞ്ഞെടുത്ത പള്ളികൾ എല്ലാം പുതുമായുള്ളതായിരുന്നു.

എല്ലാം കാണാനായിലെങ്കിലും എഴുത്തിലൂടെ നമ്മെ അവിടെയെത്തിക്കാൻ ലൗലിക്ക് കഴിഞ്ഞിട്ടുണ്ട്. പാറേൽ പള്ളി വായിച്ചപ്പോൾ ദൃശ്യത്തിലെ പാറേൽ പള്ളി ധ്യാനം ഓർത്തു. അർത്തുങ്കൽ പള്ളി എന്നെ ഒരു സിനിമപാട്ടിലേക്ക് കൂട്ടികൊണ്ട് പോയി.”ആ കയ്യിലോ ഈ കയ്യിലോ അമ്മാനപൂച്ചെണ്ട്. കണ്ണന് സമ്മാന പൂച്ചെണ്ട് അമ്പലപ്പുഴ അമ്പലത്തിൽ തൊഴുതു വന്നൊരു പൂച്ചെണ്ട് അർത്തുങ്കൽ പള്ളിയിൽ മുട്ടുകുത്തിയ പൂച്ചെണ്ട്” ഈ പാട്ട് കേൾക്കുമ്പോൾ ഞാനും ആ പള്ളിയിൽ പോകാറുണ്ട്. കടമറ്റത്തു കത്തനാർ നാടകം കണ്ടിട്ടുണ്ട് എങ്കിലും പള്ളിയെ കുറിച്ച് അറിഞ്ഞത് ഈ പുസ്തകം വായിച്ചപ്പോഴാണ്.

എടത്വ പള്ളി, പരുമല പള്ളി നിരണം പള്ളി ഇവയുടെ വിവരണം ഹൃദ്യമായിരുന്നു. നമ്മിൽ പലരും പള്ളികൾ സന്ദർശിക്കുമെങ്കിലും അതിന്റെ ചരിത്രവും മറ്റും അന്വേഷിക്കാൻ ശ്രമിക്കാറില്ല. തനിക്ക് കാണാൻ കഴിയുന്ന ദേവാലയങ്ങളെ കുറിച്ച് വിശദമായി അന്വേഷിച്ച് വിവരണം തയ്യാറാക്കുന്നതിൽ ലൗലി 100%നീതിയും ആത്മാർത്ഥതയും പുലർത്തി.

ഈ യാത്രയിൽ പ്രിയ ശിഷ്യയ്ക്ക് എല്ലാ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു. സാഹിത്യ രചനയിൽ ഊർജസ്വലതയോടെ മുന്നോട്ട് പോവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

എൽസി. കെ. പി

(Rtd teacher,
Holyfamily CGHS Chembukavu, Thrissur)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments