Logo Below Image
Wednesday, June 18, 2025
Logo Below Image
Homeഅമേരിക്ക"അവൽ വിളയിച്ചത് " ✍ തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്

“അവൽ വിളയിച്ചത് ” ✍ തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്

റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്

ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് പണ്ടുകാലം മുതൽ വീട്ടിൽ ഉണ്ടാക്കി വെക്കാറുള്ള ഒരു വിഭവമായ “അവൽ വിളയിച്ചത്” ആണ്. കുറേ ദിവസം കേടു കൂടാതെ ഇരിക്കുന്ന ഈ പലഹാരം എല്ലാവർക്കും സുപരിചിതമാണ്. ഇത് എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നമ്മുക്ക് നോക്കാം.

ആവശ്യമായ ചേരുവകൾ
🥥🍚🥥🍚🥥🍚🥥🍚🥥🍚🥥

🔹മട്ട അരിയുടെ അവൽ – അര kg
🔹ശർക്കര – 1 kg
🔹തേങ്ങ – 4 എണ്ണം ചിരകിയത്
🔹എള്ള് – 2 ടേബിൾ സ്പൂൺ
🔹പൊട്ടുകടല – അര കപ്പ്‌
🔹ഏലയ്ക്ക – 10 എണ്ണം
🔹ചുക്ക് – ചെറിയ രണ്ട് കഷ്ണം
🔹ജീരകം 1- ടീസ്പൂൺ
🔹നെയ്യ് -2 ടേബിൾ സ്പൂൺ
🔹വെള്ളം -2 കപ്പ്‌

തയ്യാറാക്കുന്ന വിധം
🍽️♨️🔪🫕🍴♨️🍽️🫕🔪♨️

1️⃣ ആദ്യമായി ശർക്കര പൊടിച്ച് രണ്ട് കപ്പ് വെള്ളം ചേർത്ത് പാനി ആക്കി മാറ്റി വെക്കുക.

2️⃣ ഏലക്ക, ചുക്ക്, ജീരകം ഇത്രയും നന്നായി പൊടിച്ച് മൂടി വെക്കുക.

3️⃣ ഒരു ഉരുളി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ശർക്കര പാനി അരിച്ച് ഒഴിച്ചു കൊടുക്കുക. അതിനുശേഷം നന്നായി തിളച്ചു വരുമ്പോൾ ചിരകിയ തേങ്ങ ചേർത്ത് നന്നായി ഇളക്കി തേങ്ങയിലെ വെള്ളം വറ്റി വരുമ്പോൾ വൃത്തി ആക്കിയ അവൽ കുറേശ്ശെ ആയി ചേർത്ത് ഇളക്കി കൊടുക്കുക. തീ ഓഫ്‌ ചെയ്ത് മാറ്റുക.

4️⃣ വീണ്ടും ഒരു ചീനച്ചട്ടി അടുപ്പിൽവെച്ചു രണ്ടു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ പൊട്ടുകടല അധികം മൂത്ത് പോകാതെ റോസ്റ്റ് ചെയ്ത് അതിലേക്ക് എള്ളും കൂടി ഇട്ട് പൊട്ടിക്കഴിഞ്ഞ് അവലിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക.

5️⃣ ചുക്ക്‌, ഏലയ്ക്ക, ജീരകം ഇത്രയും പൊടിച്ചു മാറ്റി വെച്ചതുകൂടി ചേർത്ത് ഇളക്കുക.

▶️ നല്ല മണവും, രുചിയും ഉള്ള സ്വാദിഷ്ട്ടമായ അവൽ വിളയിച്ചത് തയ്യാർ. എല്ലാവരും ഉണ്ടാക്കി നോക്കണേ.

റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്

RELATED ARTICLES

8 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ