ചുണ്ടൽ
ആവശ്യമായ സാധനങ്ങൾ
കടല-ഒരു കപ്പ്
വെള്ളം ആവശ്യത്തിന്
ഉപ്പ് പാകത്തിന്
മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ
വെളിച്ചെണ്ണ-4ടീസ്പൂൺ
കടുക്-ഒരു ടീസ്പൂൺ
ഉണക്കമുളക്-2-3എണ്ണം
പച്ചമുളക്-4എണ്ണം
കറിവേപ്പില-1തണ്ട്
തേങ്ങ-1/2 മുറി
ഉണ്ടാക്കുന്ന വിധം
എട്ടു മണിക്കൂർ കുതിർത്തു വച്ച കടല ഉപ്പും മഞ്ഞൾപൊടിയും ചേർത്തു വേവിക്കുക. പ്രഷർ പോയിക്കഴിഞ്ഞാൽ വെള്ളം ഊറ്റി വയ്ക്കുക.
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് യഥാക്രമം ഉണക്കമുളക്, പച്ചമുളക്, കറിവേപ്പില ഇവ ചേർത്ത് വഴറ്റി വെന്ത കടലയും തേങ്ങയും ചേർത്തിളക്കി യോജിപ്പിക്കുക. ഹെൽത്തി ചുണ്ടൽ തയ്യാർ.
ദീപ നായർ ബാംഗ്ലൂർ