കേരളീയർ ഓണം ആഗസ്റ്റ് മാസം ആഘോഷിച്ചു. എന്നാൽ മറുനാടൻ മലയാളികൾ ഡിസംബർ 31വരെയും പല മലയാളി അസോസിയേഷനുകൾ ഓണം വിവിധ പരിപാടിയോടെ ആഘോഷിച്ചു വരുന്നു.
കേരളത്തിൽ അങ്ങനെ അല്ല. എന്നാൽ കേരളത്തിലെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേസിറ്റി സെന്റ് സേവിയെര്സ് കോളേജിലെ മലയാളം MA രണ്ടാം സെമസ്റ്റർ പഠിത്താക്കൾ ഒരു ഗംഭീര ഓണാസദ്യ നടത്തി. ക്ലാസ്സിലെ 50ഓളം പഠിത്താക്കളും അവരെ പഠിപ്പിക്കുന്ന അധ്യാപകരും ജീവനക്കാരും പങ്കെടുത്തു.
സ്ത്രീകൾ കേരള തനിമ മാറാതെ കേരള സാരിയും പുരുഷന്മാർ കേരള മുണ്ടും ഷർട്ടുമായിരുന്നു വേഷം. കോളേജിലെ മറ്റുപഠിത്താക്കൾക്ക് ഇതൊരു പ്രചോദനം ആകുമെന്ന് അധ്യാപർ പറഞ്ഞു. എല്ലാ അദ്ധ്യപർക്കും വളരെ സന്തോഷമായി.
ഇവിടെ പഠിക്കുന്ന പഠിത്തക്കൾ 18വയസ്സ് മുതൽ 72വയസ്സുവരെ ഉള്ളവർ ആണ്. ജാതിമത പ്രായവ്യത്യാസമില്ലാതെ എല്ലാപേരും ഒരുമനസടോടെ ഇതിൽ പങ്കാളി ആയി. ഇത് എല്ലാപേരുടെയും ഓർമയിൽ കുളിർമ കൊള്ളുന്ന ഒന്നായി മാറി.
ഇനി വരും വർഷത്തിലും വളരെ വിപുലമായി പരിപാടികളോടെ നടത്തണമെന്നാണ് എല്ലാ പഠിത്താക്കളുടെയും അഭിപ്രായം.