Sunday, November 24, 2024
Homeകഥ/കവിത"അമ്മേ എന്റെ ബുക്ക്‌ കണ്ടോ?" (മിനിക്കഥ) ✍മേരി അലക്സ് (മണിയ)

“അമ്മേ എന്റെ ബുക്ക്‌ കണ്ടോ?” (മിനിക്കഥ) ✍മേരി അലക്സ് (മണിയ)

മേരി അലക്സ് (മണിയ)

അടുക്കളയിൽ തകൃതിയായി ജോലി നോക്കുന്ന അമ്മയോട്
മകൻ ചോദിച്ചു.
‘നീ വച്ചടത്തു പോയി നോക്ക് . അതവിടെത്തന്നെ കാണും.”‘
“അമ്മേ എനിക്കിന്ന് വേണ്ടതാ, അമ്മയൊന്നു തപ്പിത്താ ”
“ഇവന്റെ ഒരു കാര്യം അടുക്കളേൽ പൂണ്ട പണികിടക്കുമ്പഴാ അവന്റ ഒരു ബുക്ക്‌ തേടൽ.
കൊച്ചുന്നാൾ മുതൽ ഞാൻ പറയുന്നതല്ലേ എല്ലാത്തിനും ഒരടുക്കും ചിട്ടയും വേണമെന്ന്.
അതെങ്ങനാ അപ്പനൊണ്ടേലല്ലെ
മക്കൾക്കും ആ ഗുണം കാണു?”
“എന്നതാടി എന്റെ ഗൊണത്തി നൊരു കൊറവ്. ഞാൻ കാലത്തെ എഴുന്നേൽക്കുന്നില്ലേ? പല്ലുതേക്കുന്നില്ലേ? പറമ്പി പോകുന്നില്ലേ?”
“അതാ ഇപ്പ കാര്യം. നിങ്ങളെ ഴുന്നേറ്റാ പുതക്കുന്ന പുതപ്പു
മടക്കുമോ,കിടക്കപ്പാ തെറുത്ത്
വയ്ക്കുമോ? ”
“അതിനല്ലേ നിന്നെ കെട്ടിക്കൊ
ണ്ടുവന്നത്?”
‘അതുകൊള്ളാം. ചെറുക്കന് പെമ്പറന്നോത്തി ഇല്ലല്ലോ പുറകേ നടന്നു കാര്യം നടത്തിക്കൊടുക്കാ ൻ.
ചെറുക്കനും ആ രീതീലാ വളർച്ച എന്നാ പറഞ്ഞത് ”
‘”അതാണോ? അതിനിപ്പ എന്താ പറ്റീത് ”
“അവന്റ ഏതാണ്ട് ബുക്ക്‌ കണ്ടില്ലെന്നു, അവനിന്നു വേണ്ടീതാന്ന്.”
“എന്തു ബുക്കാ?”
“ആ അവനോട് ചോദിക്ക് ”
“എടാ നിന്റെ ഏതു ബുക്കാ കാണാത്തെ?”
പതിനാറു വയസ്സുള്ള മകൻ അപ്പനെ നോക്കി കണ്ണിറുക്കി. കൈ കൊണ്ട് മുഖത്തിനു വട്ടം വരച്ച് മേശപ്പുറത്തിരുന്ന സ്മാർട്ട്‌ ഫോൺ എടുത്ത് പൊക്കിക്കാ ണിച്ചു.
“കിട്ടിയോ മോനേ” ജോലിക്കിടയിൽ മകന് ബുക്ക്‌ തപ്പി മടുത്ത അമ്മയുടെ ചോദ്യം
ഫോണും കയ്യിൽ പിടിച്ചു ചിരിച്ചു നിൽക്കുന്ന മകനും അപ്പനും….
പാവം അമ്മ!
മകനും അപ്പനും കൂടെ തന്നെ കുരങ്ങു കളിപ്പിക്കായിരുന്നെന്നു അവർ അറിഞ്ഞതേയില്ല.
അതിനുള്ളിലാണ് അവൻ അന്വേഷിച്ച ഫേസ് ബുക്കെന്നും.

മേരി അലക്സ് (മണിയ)✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments