Monday, November 25, 2024
Homeഇന്ത്യ2015ന് ശേഷം ആദ്യമായി ഒരു ഫാൽക്കൺ -9 റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു

2015ന് ശേഷം ആദ്യമായി ഒരു ഫാൽക്കൺ -9 റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു

ഇരുപത് സ്റ്റാർലിങ്ക് സാറ്റലൈറ്റുകളുമായി ഇന്ത്യൻ സമയം 8.05 ന് വിക്ഷേപിച്ച റോക്കറ്റായ സ്പേസ് എക്സിന്‍റെ ഫാൽക്കൺ -9 വിക്ഷേപണം പരാജയപ്പെട്ടു. പരാജയപ്പെട്ടത്. ഫാൽക്കൺ -9 അപ്പർ സ്റ്റേജ് ലക്ഷ്യമിട്ട ഉയരത്തിലെത്തും മുമ്പ് തകർന്നുവെന്ന് കമ്പനി സിഇഒ ഇലോൺ മസ്ക് സ്ഥിരീകരിച്ചു. ഉപഗ്രങ്ങളെ വേർപ്പെടുത്താനായെങ്കിലും നിർദ്ദിഷ്ട ഭ്രമണപഥത്തിൽ സ്ഥാപിക്കാനായില്ല.

വളരെ താഴ്ന്ന ഭ്രമണപഥത്തിലുള്ള  ഉപഗ്രങ്ങളിൽ ചിലതിനെയെങ്കിലും ഭ്രമണപഥം ഉയർത്തി രക്ഷിക്കാൻ കഴിയുമോ എന്ന് പരീക്ഷിക്കുകയാണ് സ്പേസ് എക്സ്. ഈ വർഷത്തെ സ്പേസ് എക്സിന്‍റെ എഴുപതാമത്തെ ബഹിരാകാശ വിക്ഷേപണ ദൗത്യമായിരുന്നു ഇന്നത്തേത്. 2015ന് ശേഷം ഇതാദ്യമായാണ് ഒരു ഫാൽക്കൺ -9 റോക്കറ്റ് വിക്ഷേപണം പരാജയപ്പെടുന്നത്. റോക്കറ്റിന്‍റെ രണ്ടാം ഘട്ടം പരാജയപ്പെട്ടുവെങ്കിൽ ഒന്നാം ഘട്ടം പതിവ് പോലെ ദൗത്യം പൂർത്തിയാക്കിയ ശേഷം പുനരുപയോഗത്തിനായി വീണ്ടെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments