Logo Below Image
Wednesday, June 18, 2025
Logo Below Image
Homeഇന്ത്യനാഗ്പൂരില്‍ സ്‌ഫോടകവസ്തു നിര്‍മ്മാണ ഫാക്ടറിയില്‍ സ്ഫോടനം ; 5 മരണം

നാഗ്പൂരില്‍ സ്‌ഫോടകവസ്തു നിര്‍മ്മാണ ഫാക്ടറിയില്‍ സ്ഫോടനം ; 5 മരണം

മുംബൈ –മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ദാമ്‌നയിലുള്ള സ്‌ഫോടക വസ്തു നിര്‍മാണ ഫാക്ടറിയില്‍ നടന്ന പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മരിച്ചതില്‍ നാലു പേര്‍ സ്ത്രീകളാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹിംഗ്ന പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചാമുണ്ഡി എക്‌സ്‌പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡിലാണ് സ്‌ഫോടനം നടന്നത്. ഇത് നഗരത്തില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെയാണ്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ജീവനക്കാര്‍ സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്ന നേരത്താണ് സ്‌ഫോടനമുണ്ടായത്. മരിച്ചവരുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ