Friday, December 27, 2024
Homeഅമേരിക്കലോസ് ആഞ്ചലസ്‌ സെൻറ് ആൻഡ്രൂസ് മാർത്തോമ ഇടവക വികാരിക്ക് യാത്രയപ്പ് നൽകി.

ലോസ് ആഞ്ചലസ്‌ സെൻറ് ആൻഡ്രൂസ് മാർത്തോമ ഇടവക വികാരിക്ക് യാത്രയപ്പ് നൽകി.

മനു തുരുത്തിക്കാടൻ

ചാറ്റ്സ് വർത്ത്: ലോസ് ആഞ്ചലസ്‌ സെൻറ് ആൻഡ്രൂസ് മാർത്തോമാ ഇടവകയുടെ അഞ്ചാമത് വികാരിയായി മൂന്നുവർഷം സേവനമനുഷ്ഠിച്ച ബിജോയ് എം ജോൺ ന്കു ടുംബത്തിനും ഇടവക യാത്രയപ്പ് നൽകി.

വൈസ് പ്രസിഡൻറ് ജോർജ് മാത്യു മാലയിലെ അധ്യക്ഷതയിൽ കൂടി യ യോഗത്തിൽ സെക്രട്ടറി എഡ്വിൻ രാജൻ സ്വാഗതം പറഞ്ഞു. ഇടവകയുടെ ഭദ്രാസന കൗൺസിൽ അംഗം ഈശോ സാം ഉമ്മൻ, സഭാ മണ്ഡലം പ്രതിനിധി മനു വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മറിയാമ്മ ഈപ്പൻ, സിജു വർഗീസ്, ഏലിയാമ്മ മാത്യു, ബിജു വർഗീസ്, മാത്യു സക്കറിയ ജോൺസൺ താട് എന്നിവർ പ്രസംഗിച്ചു.

ട്രസ്റ്റിമാരായ ഫിലിപ്പ് എബ്രഹാം, ലിസ്സി ജോൺസൺ എന്നിവർ ഇടവകയുടെ ഉപഹാരം കൈമാറുകയും ചെയ്തു. ദീപു മാത്യു, രാജൻ മത്തായി പൂയപ്പള്ളി എന്നിവർ ദൃശ്യങ്ങൾ പകർത്തി. ഇടവക ആത്മായ ശുശ്രൂഷകൻ തോമസ് മാത്യു പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സ്നേഹ വിരുന്നു ഓടുകൂടി പരിപാടികൾ സമാപിച്ചു. ഇടവകയുടെ പുതിയ വികാരിയായി Rev. തോമസ് ബി ചുമതലയേറ്റു.

മനു തുരുത്തിക്കാടൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments