Logo Below Image
Saturday, January 11, 2025
Logo Below Image
Homeകേരളംമലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം: മലപ്പുറം മമ്പാട് പുള്ളിപ്പാടത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്ന ഞെട്ടലിലാണ് നാട്ടുകാർ. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. മമ്പാട് പുള്ളിപ്പാടം കുറകമണ്ണ സ്വദേശിനി മുണ്ടേങ്ങാട്ടിൽ നിഷമോൾ (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ചുങ്കത്തറ ചെറുവള്ളിപ്പാറ ഷാജി (43) നിലമ്പൂർ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.

കൊല്ലപ്പെട്ട നിഷമോളും കുട്ടികളും ഒരാഴ്ചയോളമായിട്ടൊള്ളു ക്വാർട്ടേഴ്‌സിലേക്ക് മാറിയിട്ട്. ക്വാർട്ടേഴ്‌സിന്‍റെ മറുഭാഗത്ത് താമസിക്കുന്ന കുടുംബം സ്ഥലത്തില്ലായിരുന്നു. നിഷയും ഭർത്താവും തമ്മിൽ വഴക്ക് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ചുങ്കത്തറയിലെ ഭർത്തൃവീട്ടിൽ വഴക്ക് പതിവായതോടെ രണ്ടാഴ്ച മുൻപാണ് നിഷമോൾ മാതൃവീടായ കറുകമണ്ണയിലെത്തിയത്.

കഴിഞ്ഞയാഴ്ചയാണ് നിഷയെയും കുട്ടികളെയും മാതാവ് വാടകവീട്ടിലാക്കിയത്. കറുകമണ്ണയിൽനിന്ന് ഒരു കിലോമീറ്ററോളം അകലെയാണിത്.

നിഷയും, ഭർത്താവും തമ്മിൽ മാസങ്ങളായി വഴക്ക് പതിവാണ്. വഴക്ക് പതിവായതോടെ സ്റ്റേഷൻ മുഖേനയും ജനപ്രതിനിധികൾ മുഖേനയും രമ്യതയിലാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഈ മാസം 30-ന് ഇവർ ചുങ്കത്തറയിലെ വീട്ടിലേക്കുതന്നെ പോകാൻ തീരുമാനിച്ചിരുന്നതായും പറയുന്നു. രണ്ടു ദിവസമായി ഷാജി നിഷയ്ക്കൊപ്പം ക്വാർട്ടേഴ്സിലായിരുന്നു ഉണ്ടായിരുന്നത്. ഞായറാഴ്ച കുട്ടികൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ടും നിഷയുടെ ഫോൺ ഉപയോഗത്തെ ചൊല്ലിയും ഇരുവരും തമ്മിലുള്ള തർക്കം മൂർച്ഛിച്ചു. തുടർന്നാണ് ഷാജി നിഷയെ മർദ്ദിക്കുന്നതും വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിനു പിറകിൽ വെട്ടുകയും ചെയ്തത്.

പത്താം ക്ലാസിൽ പഠിക്കുന്ന മകൾ ഉൾപ്പെടെ നാലു മക്കളാണ് ഇവർക്ക്. മക്കളുടെ സാന്നിധ്യത്തിലായിരുന്നു മർദനവും കൊലപാതകവും. പേടിച്ചരണ്ട കുട്ടികൾ തൊട്ടടുത്ത വീട്ടിലേക്ക് ഓടിയെത്തി വിവരം നൽകുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നിഷമോളെ രക്ഷിക്കാനായില്ല. നിഷയെ വെട്ടിയ ശേഷം ഭർത്താവ് ഷാജി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments