Monday, December 23, 2024
Homeകേരളംനടൻ ജയറാമിന്റെ ചക്കി നവനീത് ഗിരീഷിനു സ്വന്തം

നടൻ ജയറാമിന്റെ ചക്കി നവനീത് ഗിരീഷിനു സ്വന്തം

ഗുരുവായൂർ —നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം ഗുരുവായൂരിൽ വിവാഹിതയായി. നവനീത് ഗിരീഷാണ് വരൻ. ഇന്ന് രാവിലെ                     ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ജയറാം കുടുംബമെന്നും പ്രേക്ഷരുടെ ഇഷ്ടതാരകുടുബമാണ്. ജയറാമിന്റെ മക്കളായ മാളവികയും കാളിദാസും പ്രേക്ഷരുടെ പ്രിയപ്പെട്ടവരാണ്. പാര്‍വ്വതി – ജയറാം – കണ്ണന്‍ – ചക്കി എന്നിവരടങ്ങുന്ന കുടുംബത്തെ ഏറെ ഇഷ്ടത്തോടെയാണ് സിനിമാപ്രേക്ഷകർ നോക്കി കാണുന്നത്. അവരുടെ ഓരോ സന്തോഷങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

കാളിദാസിന്റെയും താരിണിയുടേയും കല്യാണ നിശ്ചയത്തിന് പിന്നാലെ മാളവികയുടേയും നവനീതിന്റെയും വിവാഹനിശ്ചയവും വലിയ ആഘോഷമായിരുന്നു. നവനീത് ഗിരീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. മാളവിക അഭിനയ കുടുംബത്തിലെ അംഗമാണെങ്കിലും, ഇനിയും സിനിമയിൽ വന്നിട്ടില്ല. മോഡലിംഗാണ് മാളവികയുടെ ഇഷ്ടമേഖല. യുവനടനുമായ കാളിദാസ് ജയറാമിന്റെയും വിവാഹ നിശ്ചയം അടുത്തിടെ നടന്നതും ആരാധകര്‍ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. മോഡലായ തരിണി കലിംഗരായരാണ് ജയറാമിന്റെ മകന്റെ വധു. തരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ജയറാമിന്റെ മകനും യുവ നടൻമാരില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍ത കാളിദാസ് വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയുമാണ്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments