Sunday, November 24, 2024
Homeഅമേരിക്കദേശീയ സുരക്ഷാ ദിനം .. ✍️അഫ്സൽ ബഷീർ തൃക്കോമല

ദേശീയ സുരക്ഷാ ദിനം .. ✍️അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല✍

1966മാര്‍ച്ച് 4, ന് ദേശീയ സുരക്ഷാ കൗൺസിൽ (എന്‍എസ്‌സി)ഇന്ത്യയിൽ സ്ഥാപിതമായതിന്റെ ഓർമ്മ പുതുക്കുന്നതിനാണ് ദേശീയ സുരക്ഷാ ദിനം 1972 മുതൽ ആചരിച്ചു തുടങ്ങുന്നത് . മാര്‍ച്ച് 4 ന് ദേശീയ സുരക്ഷാദിനം ആചരിക്കുന്നതോടൊപ്പം മാര്‍ച്ച് 4 മുതല്‍ ഒരാഴ്ച നീളുന്ന ദേശീയ സുരക്ഷാ വാരം വിവിധ പരിപാടികളോടെ രാജ്യത്തു സംഘടിപ്പിക്കുന്നു.

സമസ്ത മേഖലകളിലും സുരക്ഷാ അവബോധം വ്യാപിപ്പിക്കുന്നതിന് ഇതുവരെ ഗണ്യമായ സംഭാവന നൽകിയിട്ടുള്ള ദേശീയ സുരക്ഷാ കൗൺസിൽ രാജ്യത്തു പ്രവർത്തിയ്ക്കുന്ന എല്ലാ അംഗീകൃത സംഘടനകളോടും ഇതിൽ അണിചേരാൻ ആഹ്വാനം ചെയ്യുന്നു .കാരണം സുരക്ഷ എന്നത് ഭരണകൂടത്തിന് മാത്രം ഉറപ്പിക്കാവുന്ന ഒരു കാര്യമല്ല. അതിൽ പങ്കാളിത്തം അനിവാര്യമാണ് അതിനുമപ്പുറം വ്യക്തികൾ സ്വയം മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം.വ്യക്തികളുടെ ക്ഷേമവും വിവിധ അപകടങ്ങൾ ഇല്ലാതാക്കുവാൻ ആവശ്യമായ നടപടികൾക്ക് ഊന്നൽ നൽകുകയും പൗരന്മാരെ ബോധവൽക്കരികുകയും ഒക്കെയാണ് ഈ ദിനം കൊണ്ട് അർത്ഥമാക്കുന്നത്.

തൊഴിലിടങ്ങളില്‍ ആരോഗ്യവും സുരക്ഷയും, റോഡ് അപകടങ്ങള്‍ ഉൾപ്പടെയുള്ളവ ഒഴിവാക്കുക, ആരോഗ്യകരമായ തൊഴിലടങ്ങള്‍ സൃഷ്ടിക്കുക തുടങ്ങി ഗാർഹീക സുരക്ഷ മുതൽ പാരിസ്ഥിതിക സുരക്ഷ വരെ ദേശീയ സുരക്ഷാ കൗൺസിൽ മുൻപോട്ടു വെക്കുന്നു .”പരിസ്ഥിതി, സാമൂഹിക, ഭരണ (ഇഎസ്ജി) മികവിന് വേണ്ടിയുള്ള സുരക്ഷാ നേതൃത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക “എന്നതാണ് ഈ വർഷത്തെ പ്രമേയം .

കൃത്യമായി പാലിക്കേണ്ട നിയമങ്ങളും മുൻ കരുതലും ശ്രദ്ധയുമുണ്ടെങ്കില്‍ നിത്യേന സംഭവിക്കുന്ന അപകടങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാന്‍ നമുക്ക് കഴിയും. എന്നാൽ നിയമം പാലിക്കാതെ വാഹനങ്ങൾ ഓടിക്കുന്നതാണ് റോഡപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത് . 1980-81 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ റോഡപകടങ്ങള്‍ ക്രമമായി വര്‍ദ്ധിച്ചു വരുന്ന രീതിയാണുള്ളത്.70ശതമാനത്തിലധികം റോഡപകടങ്ങളും അമിത വേഗത മൂലമാണ് ഉണ്ടാകുന്നത് എന്ന് സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.മാത്രമോ രാജ്യത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ, മരണങ്ങൾ, വൈകല്യങ്ങൾ എന്നിവ ഉണ്ടാകുന്നത് റോഡ് അപകടങ്ങൾ മൂലമാണ് എന്നാണ് സർക്കാരിന്റെ ഔദ്യോഗിക ഭാഷ്യം .നിയമപാലകർ ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന പരിശാധന നടത്തുന്നിടങ്ങളിൽ പരിശോധന മുന്നറിയിപ്പിനായി പരസ്പരം അറിയുകപോലുമില്ലാത്ത ആളുകൾ വാഹനത്തിന്റെ ലൈറ്റ് തെളിയിച്ചു കാണിച്ചു വാഹനം വഴി തിരിച്ചു വിടാൻ ആവശ്യമായ സഹായം ചെയ്യുന്ന സത്(?)പ്രവർത്തി കേരളത്തിലെ പതിവ് കാഴ്ചയായി മാറുന്നത് അശുഭകരമാണ് .

സുരക്ഷിതമായ തൊഴിലിടം എന്ന സങ്കല്‍പ്പത്തെക്കുറിച്ച് വേണ്ടത്ര അവബോധം രാജ്യത്തെ പൗരന്മാർക്കില്ല എന്നുള്ളതും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും അനൗപചാരിക തൊഴില്‍ മേഖലയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാര്യമായി പാലിക്കാത്തതും സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി അധികൃതർ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെന്നുള്ളതും എല്ലാം വലിയ സുരക്ഷാ പ്രശ്നങ്ങളായി മാറുന്നുണ്ട് .

രാജ്യത്തെ ജനങ്ങൾ സുരക്ഷിതരാണ് എന്ന് ഉറപ്പാക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട് .ഒപ്പം നമ്മുടെ അശ്രദ്ധ നമ്മോടൊപ്പം മറ്റുള്ളവരുടെ ഭാവിക്കും കോട്ടം തട്ടും എന്ന അവബോധം ഓരോ പൗരനും ഉണ്ടാകണം .

ഏവർക്കും ദേശീയ സുരക്ഷാ ദിനാശംസകൾ …

അഫ്സൽ ബഷീർ തൃക്കോമല✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments