Wednesday, November 27, 2024
Homeലോകവാർത്തതലച്ചോറിൽ ന്യൂറാലിങ്ക് ചിപ്പ് പിടിപ്പിച്ചയാൾ ചിന്തകൊണ്ട് കംപ്യൂട്ടർ മൗസ് നിയന്ത്രിച്ചതായി ഇലോൺ മസ്ക്.

തലച്ചോറിൽ ന്യൂറാലിങ്ക് ചിപ്പ് പിടിപ്പിച്ചയാൾ ചിന്തകൊണ്ട് കംപ്യൂട്ടർ മൗസ് നിയന്ത്രിച്ചതായി ഇലോൺ മസ്ക്.

കാലിഫോർണിയ: തലച്ചോറിൽ ന്യൂറാലിങ്ക് ചിപ്പ് പിടിപ്പിച്ച മനുഷ്യൻ ചിന്തയാൽ കംപ്യൂട്ടർ മൗസനക്കിയെന്ന് കമ്പനിയുടെ സ്ഥാപകൻ ഇലോൺ മസ്‌ക് അറിയിച്ചു. കഴിഞ്ഞമാസമാണ് ഒരു രോഗിയിൽ മസ്‌കിന്റെ കമ്പനിയായ ന്യൂറാലിങ്ക്‌ ഇലക്‌ട്രോണിക് ചിപ്പ് വെച്ചത്. ഇയാൾ പൂർണമായി സുഖപ്പെട്ടെന്നും വെറും ചിന്തയാൽ കംപ്യൂട്ടർ സ്‌ക്രീനിനുചുറ്റും മൗസ് ചലിപ്പിച്ചെന്നും മസ്‌ക് ‘എക്‌സി’ൽ പറഞ്ഞു.

ചലനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്‌കഭാഗത്താണ് ചിപ്പ് വെച്ചത്. വ്യക്തികൾക്ക് ചിന്തകളിലൂടെ കഴ്സറിന്റെ ചലനവും കീബോർഡിന്റെ ഉപയോഗവും സാധ്യമാക്കുക എന്നതാണ് ന്യൂറാലിങ്കിന്റെ പ്രഥമലക്ഷ്യം. ശരീരം തളർന്നവർ, കാഴ്ചശക്തിയില്ലാത്തവർ തുടങ്ങിയവർക്ക് ന്യൂറാലിങ്കിന്റെ കണ്ടുപിടിത്തം ഉപകാരമാകുമെന്ന് മസ്‌ക് പറയുന്നു.

RELATED ARTICLES

Most Popular

Recent Comments