സാധുക്കൾക്ക് കൊടുക്കുന്നവനെ ദൈവം അനുഗ്രഹിക്കും
ഉല്പ 14:20 “അവന് അബ്രാഹം TV സകലത്തിലും ദശാംശം കൊടുത്തു. പുറ 22:29.31 “നിന്റെ വിളവും ദ്രാവക വർഗവും അർപ്പിക്കാൻ താമ സിക്കരുത്. നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്ക് തരേണം. നിന്റെ കാളകളിലും ആടുകളിലും അങ്ങനെ തന്നെ. അത് ഏഴുദിവസം തള്ളയോട് കൂടെ ഇരിക്കട്ടെ. എട്ടാം ദിവസം അതിനെ എനിക്ക് തരണം. പുറ 23:15 “നിന്റെ ഭൂമിയുടെ ആദ്യ വിളവുകളിലെ പ്രഥമ ഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരണം.
പുറ 35:29 യിസ്രായേൽ മക്കളിൽ ഔദാര്യ മനസുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവക്ക് സ്വമേധാ ദാനം കൊണ്ടുവന്നു.
പുറ 35:21 ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താല്പര്യവും തോന്നിയവർ എല്ലാം സമാഗമന കൂടാരത്തിന്റെ പ്രവർത്തിക്കും അതി ന്റെ സകല ശുശ്രൂഷക്കും വിശുദ്ധ വസ്ത്രങ്ങൾക്കും വേണ്ടി യഹോവ ക്ക് വഴിപാട് കൊണ്ടുവന്നു. സംഖ്യ 15:19.21 “ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോൾ നിങ്ങൾ യഹോവക്ക് ഉചാർപ്പണം കഴിക്കണം.’
ലേവ്യ 27:30 നിലത്തിലെ വിത്തിലും വൃക്ഷത്തിലെ ഫലത്തിലും ദേശത്തിലെ ദശാംശമൊക്കെയും യഹോവക്കുള്ളതാകുന്നു. അത് യഹോവക്ക് വിശുദ്ധം ആരെങ്കിലും തന്റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോട് അഞ്ചിലൊന്ന് കൂടെ ചേർത്ത് കൊടുക്കണം.
ആവർ 14:22.23 “ആണ്ടുതോറും നിലത്തു വിതച്ചുണ്ടാകുന്ന എല്ലാവി ളവിലും ദശാംശം എടുത്തുവെക്കേണം.
നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാ പിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധിയിൽ വെച്ചു തിന്നേണം.”
ലേവ്യ 18:21 ലേവ്യർക്കോ ഞാൻ സമാഗമന കൂടാരം സംബന്ധിച്ച് അവർ ചെയ്യുന്ന വേലക്ക് ഇസ്രായേലിലുള്ള ദശാംശം എല്ലാം അവ കാശമായി കൊടുത്തിരിക്കുന്നു.
മലാഖി 3:8.10 “മനുഷ്യന് ദൈവത്തെ തോല്പിക്കാമോ, എങ്കിലും നിങ്ങൾ എന്നെ തോൽപ്പിക്കുന്നു. എന്നാൽ നിങ്ങൾ ഏതിൽ ഞങ്ങൾ നിന്നെ തോൽപ്പിക്കുന്നു എന്ന് ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നെ. നിങ്ങൾ ഈ ജാതി മുഴുവനും തന്നെ എന്നെ തോൽപ്പിക്കുന്നത് കൊണ്ട് നിങ്ങൾ ശാപഗ്രസ്ഥരാകുന്നു. എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങൾ ദശാംശം മുഴുവ നും ഭണ്ഡാരത്തിലേക്ക് കൊണ്ടുവരുവിൻ, ഞാൻ നിങ്ങൾക്ക് ആകാ ശത്തിന്റെ കിളിവാതിലുകളെ തുറന്ന് സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ.’ സദൃശ 3:910 “യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക. അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും.’ സങ്കീ 37:25:26 “ഞാൻ ബാലനായിരുന്നു വൃദ്ധനായി തീർന്നു. നീതി മാൻ തുണയില്ലാതെ ഇരിക്കുന്നതും അവന്റെ സന്തതി. ആഹാരം ഇറക്കുന്നതും ഞാൻ കണ്ടിട്ടില്ല. അവൻ നിത്യം കൃപാലുവായ് വായ്പ്പകൊടുക്കുന്നു.
സദൃശ 19:17 എളിയവനോട് കൃപ കാട്ടുന്നവൻ യഹോവക്ക് വായ്പ്പ കൊടുക്കുന്നു. അവൻ ചെയ്ത നന്മക്ക് അവൻ പകരം കൊടുക്കുന്നു. അവർ 15:1711 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരന്റെ നേ രെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടക്കാതെയും, നിന്റെ കൈ അവന്നുവേണ്ടി തുറന്നു അവനു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ് കൊടുക്കേണം. വിമോചനസംവത്സരമായ ഏഴാം ആണ്ടു അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തിൽ ഒരു ദുർവ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോടു നിന്റെ കണ്ണു നിർദ്ദയമായിരുന്നു അവനു ഒന്നും കൊടുക്കാതിരിക്കയും അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ടു അതു നിനക്കു പാപമായി തീരുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. നീ അവനു കൊടുത്തേ മതിയാവു; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുത്; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്ര വൃത്തികളിലും സകലപ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും. ദരിദ്രൻ ദേശത്തു അറ്റുപോകയില്ല; അതുകൊണ്ടു നിന്റെ ദേശത്തു അഗതിയും ദരിദ്രനുമായ നിന്റെ സഹോദരനു നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.’
1 ലൂക്കോ 16: 19 മുതൽ 31 വരെ ധനവാനും ലാസറായ ദരിദ്രന്റെയും ഉപമയിൽ നല്ല ഒരു പാഠം ഉണ്ട്.