നൃത്ത കലാരൂപങ്ങൾ നാടിന്റെ സംസ്കാരത്തെ വിളിച്ചോതുന്നവയാണ്.
പുരാതനകാലത്ത് ചില ഉത്സവങ്ങളും ആഘോഷങ്ങളും കൊണ്ടാടുന്നതിന് സംസ്ഥാനങ്ങളിൽ നൃത്തരൂപങ്ങൾ ഉപയോഗിച്ചിരുന്നുവെന്നായിരുന്നു
വിശ്വാസം. ചില സംസ്ഥാനങ്ങളിലെ അത്തരം നൃത്തരൂപങ്ങളെ കുറിച്ചുള്ള വിവരണമാണ് ഇന്നത്തേത്.
അസമിലെ പ്രശസ്തമായ ഒരു നാടൻ നൃത്ത കലാരൂപമാണ് ബിഹു. കൊട്ടും കുരവയും കുഴൽ മേളങ്ങളും ഒക്കെയായി പരമ്പരാഗത വസ്ത്രമണിഞ്ഞ് സ്ത്രീകളും പുരുഷന്മാരും ചേർന്ന് വൃത്താകൃതിയിലോ സമാന്തരമായിട്ടോ നടത്തുന്ന നൃത്തമാണ് ബിഹു. പ്രണയത്തിന്റെ പ്രതീകമായിട്ടാണ് ഈ നൃത്തത്തെ കണക്കാക്കിയിരുന്നത്.
അസമീസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ആഘോഷിക്കുന്ന ബൊഹാഗ് ബിഹു സമൂഹത്തിലെ ജനകീയ വിശ്വാസ പ്രകാരം ബ്രഹ്മപുത്രനദിയോളം പഴക്കമുണ്ടെന്നാണ്.
അസമീസ് സമൂഹം ആഘോഷിക്കുന്ന മൂന്ന് ബിഹുകൾ ഉണ്ട്. അതിലൊന്നാണ് സന്തോഷത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന ബൊഹാഗ് ബിഹു അഥവാ റങ്കോലി. ക്ഷാമത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന കതിബിഹു അഥവാ കൊങ്കാളി, വിരുന്നു ഉത്സവം എന്നറിയപ്പെടുന്ന മാഗ് ബിഹു അഥവാ ഭോഗലി. ഇപ്പോഴും അസമീസ് സംസ്കാരത്തിന്റെ അനിവാര്യ ഘടകമായ ഈ ഉത്സവങ്ങൾ കാർഷിക ജീവിതത്തിലെ പ്രത്യേക അവസ്ഥകളെ അടയാളപ്പെടുത്തിയതാണ്.
സന്തോഷം പ്രകടിപ്പിക്കുക എന്ന ആശയത്തിന്റെ ഭാഗമായി നടത്തുന്ന ബിഹുവിന്റെ ആശയത്തിന് വ്യാഖ്യാനങ്ങൾ ഏറെയുണ്ട്. മുമ്പുണ്ടായിരുന്ന ബിഹു ഗാനങ്ങൾക്ക് പ്രണയ ഗാനത്തിന്റെ അനുരണനങ്ങൾ ഉണ്ടായിരുന്നു കാരണം ബിഹു സമയത്ത് അവതരിപ്പിച്ച നൃത്തം ആൺകുട്ടികൾ ക്കും പെൺകുട്ടികൾക്കും പരസ്പരം സ്നേഹം പ്രകടിപ്പിക്കാനുള്ള വേദിയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ബിഹു ഉത്സവത്തിന്റെ പ്രധാന ഘടകമാണ് ബിഹു നൃത്തം.
രാജസ്ഥാനിലെ പരമ്പരാഗത നാടോടി നൃത്തമാണ് ഘൂമർ. രാജസ്ഥാന്റെ സമ്പന്നമായ പൈതൃക ആത്മാവിനെ ഉണർത്തുന്ന മനോഹര ദൃശ്യ വിസ്മയമായ നൃത്തരൂപത്തിന്റെ ഉദ്ഭവം രാജസ്ഥാനിലാണ്. വർണ്ണാഭമായ വസ്ത്രങ്ങൾ അണിഞ്ഞ് താളാത്മകമായ കാൽവയ്പുകളാൽ പേരുകേട്ട ഈ നൃത്തരൂപം രാജസ്ഥാനി സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ് .
വിവാഹങ്ങൾ, ഉത്സവങ്ങൾ തുടങ്ങി പ്രത്യേക അവസരങ്ങളിൽ സ്ത്രീകൾ അവതരിപ്പിക്കുന്ന ഘൂമർ ആദ്യകാല ത്ത് രജപുത്ര സ്ത്രീകൾ മാത്രമാണ് അവതരിപ്പിച്ചിരുന്നത്. കാലക്രമേണ എല്ലാ രാജസ്ഥാനി ജനങ്ങളിലും ഇത് പ്രചാരത്തിലായി. ഹിന്ദി പദമായ ‘ഘൂംന’യിൽ നിന്നാണ് ‘ഘൂമർ ‘ എന്ന പദം ഉണ്ടായത് .
ലെഹങ്ക, ഗാഗ്ര തുടങ്ങിയ പരമ്പരാഗത രാജധാനി വസ്ത്രങ്ങൾ ധരിച്ച്, രാജസ്ഥാനി പാട്ടുകളിലൂടെ, സംഗീതത്തോടൊപ്പം കൈകൾ കൊട്ടി പാട്ടുപാടി കൊണ്ടാണ് ഇവർ മനോഹരമായി നൃത്തത്തിന് ചുവടുവെക്കുന്നത്. ഈ നൃത്ത കലാരൂപം കൂടുതലും അവതരിപ്പിക്കു ന്നത് ഭിൽ ഗോത്ര വിഭാഗത്തിൽപ്പെട്ട വരാണ്.
തുടരും..
കലാരൂപങ്ങളെ കുറിച്ചുള്ള അറിവുകൾ നന്നായിട്ടുണ്ട്
സ്നേഹം സന്തോഷം

ഇഷ്ടം
സ്നേഹം സന്തോഷം

പല നാടൻ നൃത്തങ്ങളും നമുക്ക് അപരിചിതമാണ്. അഭിനന്ദനങ്ങൾ ജിഷ ഈ പുതിയ പറമ്പരക്ക്.
