വിദ്യാഭ്യാസത്തിലും സാമുദായിക സേവനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും വേരുറപ്പിച്ചുള്ള ഇരുപതു വർഷിങ്ങളിലെ പ്രവർത്തനങ്ങളുടെ പരിവേഷചിത്രമായിരുന്നു ശനിയാഴ്ച ലോങ്ങ് ഐലന്റിലെ ജെറിക്കോയിൽ നടന്ന ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്കിന്റെ (ഐനാനി) നഴ്സസ് വീക്കിനോടനുബന്ധിച്ചു നടന്ന രണ്ടാം ദശാബ്‌ദി ആഘോഷം. ന്യൂ യോർക്കിലെ ഇന്ത്യൻ നഴ്സുമാരുടെ സംയുക്ത സ്വരമായ് ഐനാനി. ന്യൂ യോർക്ക് സിറ്റിയിലെയും മെട്രോ പൊളിറ്റൻ പ്രദേശത്തെയും ആരോഗ്യമേഖലയുടെ വിവിധ തുറകളിലെ നഴ്സുമാരുടെ സംഗമത്തിനു പിന്തുണയായി പ്രാദേശിക ഭരണാധികാരികളും നിയമനിർമ്മാതാക്കളും ഇന്ത്യൻ സാമുദായിക-സംഘടനാ പ്രതിനിധികളും അനുബന്ധമായെത്തിയിരുന്നു.
ജെറിക്കോയിലെ കൊട്ടിലിയൻ കേറ്ററേഴ്‌സിൽ പ്ലാൻ ചെയ്തപോലെ പന്ത്രണ്ടരയ്ക്ക് മുഖ്യാതിഥികളെയും ഐനാനിയുടെ ഗവേണിങ് ബോഡി അംഗങ്ങളെയും താലപ്പൊലിയുടെയും ദോളിന്റെയും അകമ്പടിയോടെ ആനയിച്ചത് വർണ്ണശബളമായ ആഘോഷത്തിന്റെ തുടക്കമായി. ഹാന്നാ ജോൺ അമേരിക്കൻ ദേശീയ ഗാനവും ബിൻസി ചെറിയാൻ, സോമി മാത്യു, മേരിക്കുട്ടി മൈക്കിൾ എന്നിവർ ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. ഡോ. എസ്തർ ദൈവദോസും അനു ചെമ്പോളയും ചേർന്ന് പ്രാർത്ഥനാ ഗാനം നയിച്ചു. ഐനാനി വൈസ് പ്രസിഡന്റ് ഡോ. ഷൈല സദസ്സിന് സ്വാഗതം നൽകി.
ഐനാനി പ്രസിഡന്റ് ഡോ. അന്നാ ജോർജിന്റെ അധ്യക്ഷപ്രസംഗം അസോസിയേഷൻ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ ഒരു സമഗ്ര ചിത്രീകരണമായിരുന്നു. നഴ്സിംഗ് വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് മുതൽ തുടർവിദ്യാഭ്യാസ സെമിനാറുകളും ഉന്നതവിദ്യാഭ്യാസത്തിനു വേണ്ടി, ട്യൂഷൻ ഇളവിനു വേണ്ടി യൂണിവേഴ്സിറ്റികളുമായുള്ള ബന്ധങ്ങളും, രാജ്യം മൊത്തത്തിലും പ്രദേശം പ്രത്യേകിച്ചും അനുഭവിച്ചു കൊണ്ടിരിക്കുന്ന രക്തക്ഷാമം ലഘൂകരിക്കാനുള്ള ചെറിയൊരു ശ്രമം പോലെ നടത്തുന്ന ‘രക്തദാന ശ്രമം’ മുതൽ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഒരുക്കുന്ന ഹെൽത് ഫെയർ വരെയും’ പാവപ്പെട്ട കുട്ടികൾക്കു വേണ്ടിയുള്ള ബാക് ടു സ്‌കൂൾ സപ്ലൈസ് മുതൽ വസ്ത്രശേഖരണം വരെയും പ്രകൃതി ദുരന്തബാധിത സ്ഥലങ്ങളിൽ നേരിട്ടുള്ള ദുരിതാശ്വാസ ശ്രമങ്ങൾ മുതൽ പരോക്ഷ സഹായത്തിനുള്ള ഫണ്ട്
റെയ്‌സിംഗ് വരെയും ഡോ. ജോർജിന്റെ വിവരണങ്ങളിൽ തെളിവു സഹിതം ഉൾപ്പെട്ടു. ഓരോ മേഖലയിലെയും പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുത്ത തന്റെ സഹപ്രവർത്തകരെ അവർ പരിചയപ്പെടുത്തുകയും വിലമതിക്കുകയും ചെയ്തത് ആവേശവും ഞാൻ എന്നതിനേക്കാൾ നമ്മൾ എന്നതും വിജയങ്ങൾക്കു പിന്നിൽ കൂട്ടായ ശ്രമവുമാണെന്ന എളിമയോടെയുള്ള നേതൃ ശൈലിയുടെ ആവിഷ്ക്കാരമായിരുന്നു. ഐനാനിയുടെ ഫൗണ്ടിങ് പ്രസിഡന്റ്, റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, ശോശാമ്മ ആൻഡ്‌റൂസ്, ഉഷാ ജോർജ്, മേരി ഫിലിപ്പ്, താരാ ഷാജൻ, എന്നീ മുൻ നേതാക്കന്മാരുടെയും അവരോടൊപ്പം നിന്നു ശ്രമങ്ങളിൽ പങ്കെടുത്ത നഴ്സുമാരെയും ഡോ. ജോർജ് പുകഴ്ത്തി നന്ദി അറിയിച്ചു. തന്നോടൊപ്പം ഐനാനിയുടെ പ്രവർത്തന ലക്ഷ്യങ്ങളുടെ വിജയത്തിനായി അദ്ധ്വാനിക്കുന്ന സമിതി അംഗങ്ങളെ പ്രസിഡന്റ് പരിചയപ്പെടുത്തുകയും ഓരോരുത്തരും ചെയ്ത സേവനസംഭാവനകളെ പവർ പോയന്റ് സ്ലൈഡുകളിലൂടെ അവതരിപ്പിക്കുകയും ചെയ്തു. രണ്ടാം ദശാബ്‌ദി ആഘോഷം വിജയകരമായി സംഘടിപ്പിക്കുന്നതിന് ആഘോഷസമിതിക്കു നേതൃത്വം നൽകിയ ആനി സാബുവും ആൽഫി സൺഡ്രൂപും ഡോ. ജോർജിന്റെ പ്രെസിഡെൻഷ്യൽ പ്രസംഗത്തിൽ പ്രശംസകൾ പിടിച്ചുപറ്റി.
” ……തമസോ മ ജ്യോതിർ ഗമായ…..” എന്ന ഉപനിഷദ് മന്ത്രം പോലെ, പ്രകാശത്തിൽ നിറഞ്ഞ തുടക്കത്തിന്റെ പ്രതീകമായി, ഭാരത സംസ്കാരത്തിന്റെ പ്രതീകമായ ദീപം കൊളുത്തലിൽ മുഖ്യ പ്രഭാഷകയായ ഡോ. അലീഷ്യ ജോർജെസ്, ന്യൂ യോർക്ക് അസംബ്ലിമാൻ എഡ്‌വേഡ് ബ്രൗൺസ്റ്റീൻ, നാസാവ് കൗണ്ടി ലെജിസ്ലേറ്റർ കാരീ സോളാജ്, റോക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, ഐനാനി എക്സെക്കുട്ടീവ് കമ്മിറ്റി അംഗങ്ങൾ, മുൻ പ്രെസിഡന്റുമാർ എന്നിവർ പങ്കെടുത്തു. നഴ്സിംഗ് പ്രൊഫെഷനോടുള്ള പ്രതിബദ്ധതയും നഴ്സിംഗ് പ്രാക്റ്റിസിന് തങ്ങളെ നയിക്കുന്ന ധാർമ്മിക തത്വങ്ങളെയും നൈറ്റിങ്ങെൽ പ്രതിജ്ഞ വീണ്ടും ഉറപ്പിക്കുകയെന്നത് എല്ലാ വർഷത്തെയും നഴ്സസ് വീക്കിൽ നഴ്സുമാർ ചെയ്യുന്ന സൽക്കർമ്മമാണ്. സദസ്സിലെ എല്ലാ നഴ്സുമാർക്കും പോൾ ഡി. പനയ്ക്കൽ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
ആരോഗ്യ രംഗത്ത് നഴ്സുമാർ അനുഭവിക്കുന്ന വെല്ലുവിളികളെ എണ്ണിയെണ്ണി നിരത്തുകയായിരുന്നു മുഖ്യപ്രഭാഷകയായ ഡോ. അലീഷ്യ ജോർജെസ്. അമേരിക്കൻ അക്കാദമി ഓഫ് നഴ്സിങ്ങിന്റെ ‘ലിവിങ് ലെജൻഡ്’ എന്ന അത്യുന്നത ബഹുമതി ലഭിച്ച ഡോ. ജോർജെസ് ലേമാൻ കോളേജിലെ നഴ്സിംഗ് ഡിപ്പാർട്മെന്റ് ചെയർ പേഴ്സൺ, മുപ്പത്തിയെട്ടു ദശലക്ഷത്തിലധികം അംഗങ്ങളുള്ള എ എ ർ പി എന്ന റിട്ടയർ ചെയ്തവരുടെ സംഘടനയുടെ സന്നദ്ധ പ്രെസിഡന്റ് എന്നീ സ്ഥാനങ്ങൾ
വഹിക്കുന്നുണ്ട്. യൂ എസ് സെക്രെട്ടറി ഓഫ് ഹെൽത് ആൻഡ് ഹ്യൂമൻ സെർവീസസ് അവരെ ‘നാഷണൽ ഫാമിലി കെയർഗിവിങ് അഡ്വൈസറി കൗൺസിലിലേക്ക് അപ്പോയ്ന്റ് ചെയ്തിട്ടുണ്ട്. ഐനാനിയുടെ സേവനങ്ങളുടെ തെളിവുകൾ പ്രസിഡന്റ് ഡോ. അന്നാ ജോർജ് പവർ പോയിന്റ് സ്ലൈഡുകളിലൂടെ അവതരിപ്പിച്ചത് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ പ്രവർത്തനശ്റിംഖലകളെകുറിച്ചും സമൂഹത്തിനു ചെയ്യുന്ന നന്മകളെക്കുറിച്ചും പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും വിലമതിപ്പുമാണ് നൽകിയതെന്ന് ഡോ. ജോർജെസ് എടുത്തുപറഞ്ഞു. സദസ്സിലുണ്ടായിരുന്ന ന്യൂ യോർക്ക് സിറ്റി പബ്ലിക് അഡ്വക്കേറ്റ് ജുമാനി വില്യംസ്, കൗൺസിൽവുമൺ ലിൻഡ ലീ, കൗണ്ടി ലെജിസ്ലേറ്റർ കാരി സോളജെസ്, ന്യൂ യോർക്ക് സ്റ്റേറ്റ് അസ്സെംബ്ലിമാൻ എഡ് ബ്രൗൺസ്റ്റീൻ, റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർമാരായ ഡോ. മൻജിൻഡർ കൗർ, ഡോ. ഷൈല റോഷിൻ, ഡോ. ആനി ജോർജ് എന്നിവരെ നോക്കി അഡ്മിനിസ്ട്രേറ്റർമാരെയും നോക്കി അവർ നഴ്സുമാരുടെ പ്രശ്നങ്ങളെ നേരിടാൻ മുൻകൈ എടുക്കുവാൻ ആഹ്വാനം ചെയ്തു.
ന്യൂ യോർക്ക് സ്റ്റേറ്റ് ഗൂബർനാട്ടൂരിയൽ സ്ഥാനാർത്ഥിയായിരുന്ന, ന്യൂ യോർക്ക് സിറ്റി പബ്ലിക് അഡ്വക്കേറ്റ് ജുമാmനി വില്യംസ് ഐനാനി, ഒരു പ്രൊഫെഷണൽ ലാഭേഛയില്ലാതെ സംഘടനയെന്ന നിലയ്ക്ക് സിറ്റിയിലെ വിവിധ കമ്മ്യൂണിറ്റികൾക്കു നടത്തിയ ബഹുമുഖ സേവനങ്ങൾക്ക് നന്ദി പ്രകടിപ്പിച്ചു. നഴ്സ് പ്രാക്ടീഷണറായ തന്റെ സഹോദരിയെ പരാമർശിച്ചുകൊണ്ട് നഴ്സുമാരുടെ ജോലിയിലൂടെ മറ്റുള്ളവരോട് പ്രകടിപ്പിക്കുന്ന അനുകമ്പയോടെയുള്ള പരോപകാരത്തിനും മറ്റുള്ളവരുടെ വിഷമതകൾ ലഘൂകരിക്കാൻ പ്രകടിപ്പിക്കുന്ന സ്ഥിരോത്സാഹത്തെക്കുറിച്ചും സഹാനുഭൂതിയെക്കുറിച്ചും സമർപ്പണത്തെ കുറിച്ചും അനുസ്മരിച്ചു. ഐനാനിയോടുള്ള വിലമതിപ്പും അഭിനന്ദനവും അറിയിച്ചുകൊണ്ട് അദ്ദേഹം ഡോ. അന്നാ ജോർജ്, ഡോ. ഷൈല റോഷിൻ, ആൽഫി സൺഡ്രൂപ്, ആനി സാബു, പോൾ പനയ്ക്കൽ എന്നിവർക്ക് സിറ്റിയിൽ നിന്നുള്ള അഭിനന്ദന സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
നാസാവ് കൗണ്ടി ലെജിസ്ലേറ്റർ കാരി സോളാജെസ്, റോക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്ററും ഐനാനിയുടെ സ്ഥാപക പ്രെസിഡന്റുമായ ഡോ. ആനി പോൾ, അമേരിക്കയിലെ ഏറ്റവും വലിയ ടൗണ്ഷിപ് ആയ ഹെമ്പ്സ്റ്റഡ് ക്ളാർക് രാഗിണി ശ്രീവാസ്തവ, ന്യൂ യോർക്ക് സിറ്റി കൗൺസിൽവുമൻ ലിൻഡ ലീ എന്നിവർ എന്നിവർ അഭിനന്ദനപ്രസംഗങ്ങൾ നടത്തി. ഐനാനിയുടെ ഇരുപതുവര്ഷത്തെ സേവനയാത്രയായിരുന്നു എല്ലാവരുടെയും പരാമർശം.
ഐനാനിയുടെ ഇരുപതാം വാര്ഷികാഘോഷ സുവനീർ പ്രകാശനകർമ്മത്തിനു ചീഫ് എഡിറ്റർ ഡോ. ഷൈല റോഷിനും സഹ പത്രാധിപർ പോൾ പനക്കലും നേതൃത്വം നൽകി. ആദ്യത്തെ കോപ്പി ഡോ. അലീഷ്യ ജോർജേസിൽ നിന്ന് പ്രെസിഡന്റ് ഡോ. അന്നാ ജോർജ് സ്വീകരിച്ചു. പ്രസിഡന്റ് ഡോ. അന്നാ ജോർജ് ഭംഗി കൊണ്ടും ഉൾക്കരുത്തു കൊണ്ടും സമ്പുഷ്ടമായ സുവനീർ കമ്മിറ്റിക്കും സുവനീറിന്റെ യാഥാർഥ്യമാക്കാൻ സാങ്കേതികവിദ്യയും വൈദഗ്ധ്യവും വോളണ്ടറി സമയം കൊണ്ടും സഹായിച്ച റോഷിൻ മാമ്മന് നന്ദിയും ബഹുമതിയും നൽകി. ആരോഗ്യ രംഗത്തു ഐനാനി അംഗനഴ്സുമാർ നടത്തിയ പഠനങ്ങളും തെളിവിൽ അധിഷ്ഠിതമായി ആതുരശുശ്രൂഷാ രംഗത്തു നടത്തിയ പ്രോജെക്റ്റുകളും ആരോഗ്യ സംബന്ധികളായ മറ്റു ലേഖനങ്ങളും ഐനാനിയുമായി ബന്ധപ്പെട്ട ലേഖനങ്ങളും കൊണ്ട് സമ്പുഷ്ടമാണ് സുവനീർ.
അഡൾഫായ് യൂണിവേഴ്സിറ്റി ഇന്സ്ടിട്യൂഷണൽ റിവ്യൂ ബോർഡിന്റെ അംഗീകാരത്തോടെ ഐനാനി നടത്തുന്ന പഠനത്തിനു തുടക്കമിടാൻ കൂടി അവസരം കാരണമായി. ഡോക്റ്റർമാർ പ്രിസ്‌ക്രൈബ് ചെയ്ത മരുന്നുകൾ എടുക്കുന്ന ഇന്ത്യക്കാരിൽ വളരെയധികം പേർ ഇന്ത്യയിലെ പ്രകൃതി മരുന്നുകളുപയോഗിക്കുന്നവരുണ്ട്. ഡോക്ടർമാരുമായി ആരോഗ്യകാര്യത്തെ കുറിച്ചു സംസാരിക്കുമ്പോൾ പ്രെസ്ക്രൈബ് ചെയ്യാത്ത മരുന്നുകൾ, പ്രത്യേകിച്ച് ഹെർബൽ മരുന്നുകൾ എടുക്കുന്നുണ്ടോയെന്ന കാര്യം സംസാരത്തിൽ വരാറുണ്ടോയെന്നതേക്കുറിച്ചു സർവ്വേ നടത്തുകയാണ് ഈ പഠനം വഴി ഐനാനി.
ഇരുപതുവര്ഷത്തെ ഐനാനിയുടെ യാത്രയെ ഓരോ രണ്ടുവർഷവും തെരഞ്ഞെടുക്കപ്പെടുന്ന നേതൃസമിതിയാണ് നയിക്കുന്നത്. നിസ്വാർത്ഥരായ സമിതിയംഗങ്ങളുടെ ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്നത്തെ ഐനാനി. ഇരുപതുവര്ഷത്തെ ഐനാനിയുടെ യാത്രയെ ഓരോ രണ്ടുവർഷവും തെരഞ്ഞെടുക്കപ്പെടുന്ന നേതൃസമിതിയാണ് നയിക്കുന്നത്. നിസ്വാർത്ഥരായ സമിതിയംഗങ്ങളുടെ ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്നത്തെ ഐനാനി. ഓരോ വ്യക്തിയോടും അസോസിയേഷന് അളവില്ലാത്ത കടപ്പാടുണ്ടെന്നു ഊന്നിപ്പറഞ്ഞു കൊണ്ടായിരുന്നു പ്രെസിഡന്റുമാർക്ക് ഫലകം നൽകി എജുക്കേഷൻ ആൻഡ് പ്രൊഫെഷണൽ ഡെവലപ്മെന്റ് ചെയർ ആന്റോ ഐനിങ്കൽ ആദരിച്ചത്.
മോലോയ് യൂണിവേഴ്സിറ്റിയിൽ നിന്ന് നഴ്സിങ്ങിൽ പി എച് ഡി ലഭിച്ച ലിൻസി ജോജനും ഗ്രാൻഡ് കാന്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്റ്റർ ഓഫ് നഴ്സിംഗ് പ്രാക്റ്റീസ് ബിരുദമെടുത്ത ഷബ്നം പ്രീത് കൗറിനും പുതുതായി നഴ്സിങ്ങിൽ ഗ്രാജുവേറ്റ് ചെയ്ത അനീന പണിക്കറിനും ഗ്രേസ് അലക്‌സാണ്ടർ അപ്പ്രീസിയേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
അനേക വർഷക്കാലം ആയിരക്കണക്കിനു മനുഷ്യർക്ക് രോഗാവസ്ഥയിൽ വേദനയിൽ നിന്നുള്ള ആശ്വാസവും നിരാശയിൽ പ്രതീക്ഷയും നൽകി ഈയിടെ ജോലിയിൽ നിന്ന് വിരമിച്ച ലൂസി മാര്ട്ടിന് നൈനയുടെ പേരിൽ ഏലിയാമ്മ മാത്യു നന്ദി പ്രകടിപ്പിച്ചു.
ഐനാനി അംഗങ്ങളുടെ ശ്രുതിമധുരമായ ഗാനങ്ങളും വർണ്ണമനോഹരമായ നൃത്തങ്ങളും ആഘോഷത്തെ വളരെയധികം ശബളമാക്കി. എംസിമാരായ കൺവീനർ ആനി സാബുവും സഹ-കൺവീനർ ആൽഫി സൺഡ്രൂപും പ്രസിഡന്റ് ഡോ. അന്നാ ജോർജിന്റെ സദസ്സിനെയും വിശിഷ്ട്ടാതിഥികളെയും പ്രവർത്തകരെയും ശ്രദ്ധിച്ചുകൊണ്ടുള്ള സമയോചിതമായ ഇടപെടലുകളും ഐനാനിയുടെ ഇരുപതാം വാർഷികാഘോഷത്തെയും നഴ്സസ് വീക്കിനെയും തികച്ചും കാര്യക്ഷമവും അന്വർത്ഥവും ആസ്വാദനസമ്പുഷ്ടവുമാക്കി മാറ്റി.
അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്സസ് ഫോറം ചെയർ സിനി വര്ഗീസ് നന്ദി പ്രകടനം നടത്തി. ജപ്നീത് സിംഗ്, പ്രസാദ് കാം, ഹെഡ്ജ് സജി, ലീല മാരേട്ട്, അലക്സ് എസ്തപ്പാൻ, ബിജു കൊച്ചൂസ്, കോശി ഉമ്മൻ, എന്നീ കമ്മ്യൂണിറ്റി നേതാക്കന്മാരുടെ സാന്നിധ്യത്തിന് ഡോ. അന്നാ ജോർജ് നന്ദി പറഞ്ഞു. ഡോ. അന്നാ ജോർജിനോടൊപ്പം ഡോ. ഷൈല റോഷിൻ, ആനി സാബു, ആൽഫി സൺഡ്രൂപ്, ഡോ. ജെസ്സി കുര്യൻ, ജയാ തോമസ്, ഏലിയാമ്മ അപ്പുക്കുട്ടൻ, ആന്റോ പോൾ, സലിൽ പനക്കൽ, സിനി വർഗ്ഗീസ്, ഡോ. സോളിമോൾ കുരുവിള, ജെസ്സി ജെയിംസ്, ഡോ. ഷബ്നംപ്രീത് കൗർ, ഡോ. ആനി ജേക്കബ്, ശോശാമ്മ ആൻഡ്രുസ്, ഉഷ ജോർജ്, മേരി ഫിലിപ്, താരാ ഷാജൻ, ലൈസി അലക്സ്, ഏലിയാമ്മ മാത്യു, അനു ചെമ്പോള, ഗ്രേസ് അലക്‌സാണ്ടർ, ഡോ. എസ്തർ ദേവദോസ്, തുടങ്ങിയവരുടെ പ്രതിബദ്ധത നിറഞ്ഞ പ്രവർത്തനങ്ങളുടെ സഫലീകരണമായിരുന്നു നഴ്സസ് വീക്കിലെ ഐനാനിയുടെ ഇരുപതാം വാർഷികാഘോഷം.