ഒരുപാട് നാളുകൾക്കു ശേഷമാണ് പുസ്തകങ്ങൾ വായിക്കുന്നത്. അത് തന്നെ എന്റെ കോളേജിൽ മുൻപ് പഠിച്ച സീനിയർ ** റഹിമാബിയുടെ — ബാഷോ ബുക്ക്സിന്റെ വെയിൽ ചായും നേരങ്ങൾ — എന്നതിൽ സന്തോഷമുണ്ട്. ആദ്യമായി റഹിമാബിയെ പരിചയപെടുന്നത് NSS കോളേജ് ഗ്രൂപ്പിൽ വെച്ചാണ്. പിന്നീട് പരസ്പരം എഴുത്തിനെ പ്രോത്സാഹിപ്പിച്ചും, അഭിപ്രായങ്ങൾ പങ്കുവെച്ചു മുന്നോട്ട് നീങ്ങി. എന്റെ പുസ്തകമായ ജിന്ന് വായിച്ചു അഭിപ്രായം പങ്കുവെച്ചിരുന്നു. അതിൽ പറഞ്ഞ വിശേഷണം ഇഷ്ടമായി മീസാൻ കല്ലുകൾക്കിടയിലെ ജിന്ന്. പുസ്തകം പുറത്തിറങ്ങുമ്പോൾ എന്നോട് പറഞ്ഞിരുന്നു. ഞാൻ പുസ്തകം ഇറക്കുന്നതിനു പ്രഭിൽ ഒരു കാരണമാകുന്നു എന്ന്. സന്തോഷം.
ഇനി പുസ്തകത്തിലേക്ക് വരാം. ഒരു ഓർമ്മക്കുറിപ്പ്, ഡയറിലെ പേജിൽ കുറിച്ചിടുന്ന വാക്കുകൾ വളരെ രസകരവും, കൗതുകം ജനിപ്പിക്കുന്നതാണ്. വളരെ ലളിതമായ ഭാഷയിൽ അനുഭവങ്ങളെ, സ്വയം ട്രോളിയും വായിക്കാൻ രസമുള്ളത് ആക്കിയിരിക്കുന്നു. ഒരു സമയ ക്രമം ഉണ്ട്.. ബാല്യത്തിൽ നിന്നും തുടങ്ങി ഇന്നത്തെ കാലം വരെ ഓരോ ഏടുകളായി ഒരുക്കിയിരിക്കുന്നു. 80 – 90 കാലഘട്ടങ്ങളിൽ നടന്ന സ്കൂൾ കോളേജ് നൊസ്റ്റാൾജിയ ഭംഗിയായി ലയിപ്പിച്ചിരിക്കുന്നു. ആദ്യാവസാനം ഒരുപാട് ചേർത്ത് നിർത്താൻ കഴിയുന്നതാണ്. ഇതിൽ പറഞ്ഞ സ്ഥലങ്ങൾ, തൃക്കടിരി, ഒറ്റപ്പാലം, ഇതൊക്കെ എനിക്കും പരിചിതമായ സ്ഥലങ്ങൾ, അത് ഒരു ദൃശ്യം പോലെ കാണാൻ കഴിഞ്ഞു.
വല്യയുമ്മായാണ് ഇതിലെ സൂപ്പർ സ്റ്റാർ. കഥകാരിയിൽ അവർ ചെലുത്തുന്ന സ്വാധീനം, ആദ്യം തന്നെ വിവരിക്കുന്നുണ്. പിന്നെ നാട്ടിൻ പുറത്തെ ആഘോഷങ്ങൾ തിരുവാതിരക്കളി.ഊഞ്ഞാലാട്ടം, പ്രസംഗം കേൾക്കാൻ പോയിരുന്ന കാലം ഇന്നത്തെ റീൽസ് തലമുറക്ക് ഒന്ന് മറിച്ചു നോക്കാൻ കഴിയുന്നതാണ്. പിന്നെ ബെല്ലടി കളവ്,ഓരോ അനുഭവങ്ങൾ അത്രയും നിഷ്കളങ്കതയിൽ അവതരിപ്പിച്ചിരിക്കുന്നു. **നെല്ലിമര ചോട്ടിൽ എന്ന അധ്യായത്തിൽ. കഥകാരിയുടെ എഴുത്തിലേക്കുള്ള തുടക്കം വിവരിക്കുന്നുണ്ട്. പാത്തുമ്മന്റെ ആടും, ബഷീറിന്റെ പ്രേമലേഖനവും വായിച്ചാൽ അന്ന് ഉണ്ടായിരുന്ന ശിക്ഷ, ഇന്നും കഥകാരിയെ ഓർമ്മപ്പെടുത്തുന്നു. ഒരു കത്ത് കൊണ്ട് ഉണ്ടായ പൊല്ലാപ്പും, അതിലെ വിപ്ലവ ചിന്തകളും, ഇരുത്തി ചിന്തിപ്പിച്ചു. നഴ്സിംഗ് പഠിച്ചു കഴിഞ്ഞ കഥകാരിയുടെ വിലപ്പെട്ട വാക്കുകൾ.. ആളുകളുടെ ഹൃദയത്തിലാണ് തൊടുന്നത് എന്ന്.
ഹോസ്റ്റൽ ഡയറി ആണ് കിടിലൻ. ഒരു കത്ത് എഴുതാൻ പഠിക്കുന്നത്, അത് അയക്കാൻ ശ്രമിച്ചപ്പോൾ ഉള്ള അബദ്ധങ്ങൾ. ഇതെല്ലാം നമ്മളും ഒരിക്കൽ അനുഭവിച്ചതായിരിക്കും, പിന്നെ ഹോസ്റ്റൽ ചാടി ഫിലിം നു പോകുന്നത്. കടല് കാണാൻ പോകുന്നത്. റെയിൽവേ സ്റ്റേഷൻ പോയി പോസ്റ്റ് ആയിട്ട് ഹോസ്റ്റൽ വാർഡൻ പൊക്കുന്നത്… ഇതാണോ ട്രെയിൻ എന്ന ഇരട്ട പേര് കിട്ടുന്നത്. അത്രയും മികച്ച രീതിയിൽ റഹിമാബി പകർത്തിയുട്ടുണ്ട്.
അടുത്ത കിടിലൻ കഥാപാത്രം സുമുഖനായ കറന്റ് കുമാരൻ ചേട്ടൻ ഒടുവിൽ ഹോസ്റ്റൽ നു ഒരു പെൺകുട്ടിയെ അടിച്ചോണ്ട് പോയതും നല്ല ഹാസ്യ രൂപത്തിൽ വിവരിച്ചിട്ടുണ്ട്. പെണ്ണുകാണൽ അപാരത.. കണ്ണുകൾക്കുള്ള പ്രസക്തി അതും ഒരേട് ആയി പ്രതിപാദിച്ചിരിക്കുന്നു. ജീവിതപാഠം.. വാദിച്ചു ജയിക്കാൻ കഴിയാത്ത വിഷയത്തിന് നിൽക്കരുത്. അതെ പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന ദാമ്പത്യ ജീവിതത്തിനു അനുഭവങ്ങളിൽ നിന്നും അറിവ് നേടിയിരിക്കുന്നു.
ഒടുവിൽ അമേരിക്കയിൽ എത്തിയപ്പോൾ നിസ്സാരമായ പേൻ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ. എഴുതിയിരിക്കുന്നു.
ഒടുവിൽ ലോകത്ത് ജീവിക്കാൻ സൗകര്യങ്ങൾ, സംസ്‍കാരം എല്ലാം വ്യത്യസ്തമെങ്കിലും. അമേരിക്കയിൽ പോയിട്ടും ഗൃഹാതുരത്തം വിടാതെ മുറുകെ പിടിക്കുന്നുണ്ട്. ഒരു ഇന്ത്യക്കാരി ആയിട്ടും അഭിമാനം കൊള്ളുന്നുണ്ട്. ഏതു നാട്ടിൽ പോയാലും താനൊരു മലയാളി, ഒരു തൃക്കടിരിക്കാരി എന്നതിൽ സ്വയം ഓർമ്മപ്പെടുത്തുന്നുണ്ട്. ഇത്രയും തിരക്ക് പിടിച്ച ജീവിതത്തിൽ. പുസ്തകങ്ങളും, എഴുത്തും തുടരുന്നത്,. തന്നിലേക്ക് ചുരുങ്ങുന്ന ഇഷ്ടങ്ങളുടെ ഭാഗമാണ്. വെയിൽ ചായും നേരം നല്ലൊരു വായനാനുഭവം. നമ്മുക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന നിഷ്കളങ്കത, നന്മ ഈ ഓർമകുറിപ്പിലൂടെ അടയാളപെടുത്തുണ്ട്. ഒരുപാട് പേർ വായിക്കട്ടെ * വെയിൽ ചായും നേരം ** എല്ലാവരുടെയും മനസ്സിൽ പതിയട്ടെ. റഹിമാബിയുടെ എഴുത്തുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടട്ടെ
എന്ന്,