Thursday, December 26, 2024
Homeസിനിമതിളപ്പ് - അവിരാറെബേക്ക പുതിയ നടീനടന്മാരെ തേടുന്നു.

തിളപ്പ് – അവിരാറെബേക്ക പുതിയ നടീനടന്മാരെ തേടുന്നു.

P. R.0- അയ്മനം സാജൻ

സംസ്ഥാന അവാർഡ്‌ നേടിയ ശ്രീനിവാസൻ ചിത്രമായ തകരച്ചെണ്ട എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അവിരാറെബേക്ക, വിത്ത്, പിഗ് മൻ, നെഗലുകൾ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന തിളപ്പ് എന്ന പുതിയ ചിത്രത്തിലേക്ക് വിവിധ പ്രായത്തിലുള്ള നടീനടന്മാരെ തേടുന്നു.

ഹിൽവാലി ഫിലിം ഹൗസ് അവതരിപ്പിക്കുന്ന തിളപ്പ് ഇടുക്കി പശ്ചാത്തലമാക്കിയുള്ള ഓഫ് റോഡ് ജീപ്പ് ട്രൈവേഴ്സിൻ്റെ കഥയാണ് പറയുന്നത്. പൊന്മുടിയിൽ ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൽ, നായിക വേഷത്തിൽ അഭിനയിക്കാൻ 20 മുതൽ 22 വരെയുള്ള പ്രായക്കാരും, നായക വേഷത്തിലും, വില്ലൻ വേഷത്തിലും അഭിനയിക്കാൻ 27 വയസ്സുവരെ പ്രായമുള്ളവരെയും, മറ്റ് വേഷങ്ങൾക്ക് 15 മുതൽ 60 വയസ്സുള്ളവരെയും തേടുന്നു.ബയോടാറ്റയും, ഒരു മിനിറ്റുള്ള ഫെർഫോമൻസ് വീഡിയോയും വാട്ട്സപ്പിൽ അയയ്ക്കുക. Phone no.8590876015

P. R.0- അയ്മനം സാജൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments