Tuesday, November 26, 2024
Homeകേരളംകോന്നി : ശാസ്ത്ര പഠനോപകരണ ശിൽപ്പശാല സംഘടിപ്പിച്ചു

കോന്നി : ശാസ്ത്ര പഠനോപകരണ ശിൽപ്പശാല സംഘടിപ്പിച്ചു

കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ സയൻസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സയൻഷ്യ 2024( ലാബ് അറ്റ് ഹോം) എന്ന പേരിൽ ശാസ്ത്ര പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.

അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ശാസ്ത്ര പുസ്തകങ്ങളിലെ പരീക്ഷണ സാധ്യതയുള്ള അറിവുകളുടെ പ്രയോഗമായിരുന്നു ഇതിലൂടെ കുട്ടികൾക്ക് ലഭ്യമായത്. കുട്ടികളിലെ ശാസ്ത്രബോധം വളർത്തി സമൂഹപുരോഗതിക്കായി എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ക്ലാസ്സ് നയിച്ച ഇല്ല്യാസ് പെരിമ്പളം, മകനും അധ്യാപകനുമായ വാരിസ് പെരിമ്പളം എന്നിവർ വിശദീകരിച്ചു.

വീട്ടിൽ ഒരു പരീക്ഷണശാല രൂപപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിയാൻ പരിപാടികൊണ്ട് സാധ്യമായെന്നു സ്കൂൾ പ്രിൻസിപ്പൽ ജി സന്തോഷ്, ഹെഡ് മിസ്‌ട്രസ് എസ് എം ജമീലാ ബീവി എന്നിവർ അറിയിച്ചു.ശാസ്ത്ര പരിപാടി എന്ന നിലയിൽ ഉൽഘാടനം വ്യത്യസ്തമാക്കാനും സംഘാടകർക്കായി.

കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അനി സാബു വെള്ളമൊഴിച്ച് വിളക്ക് കൊളുത്തികൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ കോന്നി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് കാലായിൽ, വാർഡംഗം കെ ജി ഉദയകുമാർ, അധ്യാപക രക്ഷാകർതൃ പ്രതിനിധികളായ എൻ അനിൽകുമാർ,എസ് ബിജോയ് , കെ പി സിന്ധു, ശ്രീലത മുൻ ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാരായ എൻ എസ് രാജേന്ദ്രകുമാർ, വർഗീസ് മാത്യു,അദ്ധ്യാപകരായ കെ എസ് അജി, കെ എസ് സൗമ്യ, മഞ്ജുഷ, ഡി വിനീജ, കെ സൗമ്യ,ജിനി എസ് കമൽ,എസ് സുഭാഷ് എന്നിവർ സംസാരിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ് പി സി സേനാംഗങ്ങൾ പരിപാടികളുടെ ചിട്ടയായ സംഘാടനത്തിന് സഹായിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments