Saturday, March 7, 2026
Homeഅമേരിക്കസൗദി അറേബ്യയിൽ കാസർ​ഗോഡ് സ്വദേശിയെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു

സൗദി അറേബ്യയിൽ കാസർ​ഗോഡ് സ്വദേശിയെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു

കാസർഗോഡ് കുമ്പളക്കോട് സ്വദേശി ബഷീര്‍ (41) ആണ് മരിച്ചത്. ബിഷയില്‍ നിന്നു 35 കിലോ മീറ്റര്‍ അകലെ റാനിയ-ഖുറുമ റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.

താമസ സ്ഥലത്ത് സ്വന്തം വാഹനം വൃത്തിയാക്കുന്നതിനിടെ അജ്ഞാത സംഘമെത്തി വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഒപ്പം താമസിക്കുന്നവർ വന്നു നോക്കുമ്പോൾ വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന ബഷീറിനെയാണ് കാണുന്നത്.

ഉടനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. വെടിവെച്ചവരെ ക്കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ല. 13 വർഷമായി ബീഷയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ് അവിടെയെത്തിയത്. സംഭവം നടക്കുന്നതിനു​ അൽപം മുമ്പ്​ ബഷീർ സമീപത്തുള്ള സൂഖിൽ നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്.

സംഭവത്തിൽ പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. നിലവിൽ മൃതദേഹം ബീഷയിലെ കിങ്​ അബ്​ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ബിഷ കെഎംസിസി പ്രസിഡന്റ് ഹംസ കണ്ണൂരിന്റെ നേതൃത്വത്തില്ലാണ് നടപടികൾ തുടങ്ങിയത്. അസൈനാർ മുഹമ്മദ്​ ആണ്​ പിതാവ്​, ഉമ്മ: മറിയുമ്മ മുഹമ്മദ്​. ഭാര്യ: നസ്റിൻ ബീഗം. മക്കൾ: മറിയം ഹല, മുഹമ്മദ് ബിലാൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com