കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നാണ് ക്രി.വ 722-ൽ സ്ഥാപിതമായതെന്നു വിശ്വസിക്കപ്പെടുന്ന സെന്റ്.ജോർജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രൽ അഥവാ കരിങ്ങാച്ചിറ പള്ളി. ഈ ദേവാലയം എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ നിന്ന് ഒന്നര കിലോമീറ്റർ കിഴക്കും ഹിൽ പാലസിൽ നിന്ന് 250 മീറ്റർ വടക്കുമായി സ്ഥിതി ചെയ്യുന്നു.ഈ ദേവാലയം വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള ഒരു തീർത്ഥാടന കേന്ദ്രമാണ്.
പള്ളി സ്ഥാപനം
പെരുമ്പടപ്പു സ്വരൂപത്തിന്റെ ആസ്ഥാനമെന്ന നിലയിൽ തൃപ്പൂണിത്തുറ ഒരു പ്രമുഖ ദേശമായി വളർന്നു വന്ന കാലഘട്ടത്തിൽ ഇടപ്പള്ളി പ്രദേശത്ത് നിന്നും വ്യാപാരം ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിരുന്ന ഒട്ടേറെ സുറിയാനി ക്രിസ്ത്യാനികൾ ഈ ഭാഗത്തേക്ക് കുടിയേറി. ഇവരുടെ പ്രവർത്തനങ്ങളിൽ മതിപ്പ് തോന്നിയ രാജാവ് ഇവർക്കായി പുത്തനങ്ങാടി എന്ന പേരിൽ ഒരു വ്യാപാരകേന്ദ്രം തുറന്നുകൊടുക്കുകയും ചെയ്തു. കാലക്രമത്തിൽ ധാരാളം ക്രൈസ്തവർ ഇവിടെ താമസമുറപ്പിച്ചെങ്കിലും ആത്മീയകാര്യങ്ങൾക്ക് അവർ അപ്പോഴും ആശ്രയിച്ചിരുന്നത് ഇടപ്പള്ളി പള്ളിയെയായിരുന്നു. അങ്ങനെയിരിക്കെ ‘മാളിയേക്കൽ’ എന്ന പ്രമുഖ ക്രിസ്ത്യൻ കുടുംബത്തിലെ ഒരു വ്യക്തി ആകസ്മികമായി മരണമടയുകയും പള്ളിക്കുടിശ്ശിക തീർക്കാത്തതിനാൽ ഇടപ്പള്ളി പള്ളിയുടെ ശ്മശാനത്തിൽ സംസ്കരിക്കുവാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു. അതിനാൽ ബന്ധുക്കൾക്ക് കരിങ്ങാലിച്ചിറ എന്നറിയപ്പെട്ടിരുന്ന ജനവാസം ഇല്ലാതിരുന്ന പ്രദേശത്ത് മൃതശരീരം സംസ്കരിക്കേണ്ടി വന്നു. പിന്നീട് അവിടെ ഒരു ദേവാലയം ഉണ്ടാകണമെന്ന മാളിയേക്കൽ കുടുംബത്തിന്റെ ആഗ്രഹമാണ് കരിങ്ങാലിച്ചിറയിൽ വിശുദ്ധ ഗീവർഗീസിന്റെ നാമത്തിൽ ഒരു പള്ളി സ്ഥാപിക്കപ്പെടുവാൻ ഇടയായത്. പള്ളിയുടെ പടിഞ്ഞാറു ഭാഗത്തു കൂടി ഒഴുകുന്ന പുഴയ്ക്ക് ഇരു കരകളെയും ബന്ധിപ്പിച്ചുകൊണ്ട് കരിങ്ങാലി കൊണ്ട് ഒരു ചിറയുണ്ടായിരുന്നു. ആയതിനാലാണ് ഈ പ്രദേശത്തിനു കരിങ്ങാലിചിറ എന്ന പേരുണ്ടായത്. കാലക്രമത്തില് കരിങ്ങാലിച്ചിറ ലോപിച്ച് കരിങ്ങാച്ചിറയായി മാറി.
മറ്റൊരു വാദ ഗതിയുള്ളത് ഇവിടെ കരിങ്ങാലി കൊണ്ട് ചിറ ഉണ്ടായിരുന്നില്ല എന്നാണ്. കരിങ്ങ എന്നാൽ തുറമുഖം, ചിറ എന്നാൽ കുളം. കേരള ചക്രവർത്തിയായ ചേരമാൻ പെരുമാൾ സമയത്ത് ഉണ്ടായിരുന്ന ചിറയാണ് ഇന്ന് ഹിൽ പാലസ് പോലീസ് ക്യാമ്പിന് പിന്നിൽ കാണുന്ന കുളം അത് ഇന്ന് പകുതിയും നികത്തി കളത്തു . ആ ചിറയുമായി ബന്ധപ്പെട്ട ജഗന്നാഥൻ (ശിവൻ) ക്ഷേത്രമായിരുന്നു ഇന്നത്തെ കരിങ്ങാച്ചിറ മുത്തപ്പൻ എന്ന് പറയുന്ന പള്ളി, ഇവിടെ ബുദ്ധമതക്കാർ ആരാധിച്ചിരുന്നു. അവരുടെ ഒരു വാദ്യത്തിന്റെ പേരാണ് തമുക്ക് എന്നത്. .ബുദ്ധമത വിശ്വാസികളായ ഈഴവർ ക്രിസ്ത്യൻ മതത്തിൽ ചേർന്ന സമയം, അവർ സ്വമേധയ ശിവക്ഷേത്രത്തിനെ ഇന്നത്തെ പള്ളി രുപത്തിലേയ്ക്ക് മാററപ്പെട്ടതാണ്.എന്നും പറയപ്പെടുന്നു.
പള്ളി പുനർ നിർമ്മാണം
മറ്റ് പല പുരാതന ദേവാലയങ്ങളെ പോലെ കരിങ്ങാച്ചിറ പള്ളിയും പല കാലഘട്ടങ്ങളിലായി പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്. 1923-ലെ അറ്റകുറ്റപണികൾക്കിടയിൽ കണ്ടെടുക്കപ്പെട്ട ‘നാനം മോനം’ ഭാഷയിലുള്ള ശിലാലിഖിതത്തിൽ ഈ പള്ളി ക്രി വ 722-ൽ പണി കഴിപ്പിച്ചതാണെന്നും ക്രി വ 812-ൽ പൊളിച്ചു പണിഞ്ഞുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.കരിങ്ങാച്ചിറ പള്ളിയോട് വലിയ സ്നേഹബഹുമാനങ്ങൾ പുലർത്തിയിരുന്ന കൊച്ചിരാജവംശം ദേവാലയപുനർനിർമ്മാണത്തിന് സാമ്പത്തിക സഹായങ്ങൾ ചെയ്തിരുന്നു. തൃപ്പൂണിത്തറ കൊട്ടാരത്തിൽ നിന്നു പുറപ്പെടുന്ന അത്തച്ചമയ ഘോഷയാത്രയിൽ കരിങ്ങാച്ചിറ കത്തനാരും പങ്കെടുക്കുന്നത് പരമ്പരാഗതമായ ഒരു പതിവാണ്.
പെരുന്നാളുകൾ
മേയ് 5 മുതൽ 7 വരെയുള്ള തീയതികളിൽ നടക്കുന്ന വി.ഗീവർഗ്ഗീസിന്റെ ഓർമ്മപ്പെരുന്നാൾ ആണ് പ്രധാന പെരുന്നാൾ. ഇതിനു പുറമേ ഡിസംബർ 1 മുതൽ 3 വരെയുള്ള തീയതികളിൽ യൽദോ മാർ ബസേലിയോസിന്റെ തിരുശേഷിപ്പ് ഇവിടെ സ്ഥാപിച്ചതിന്റെ ഓർമ്മ കൊണ്ടാടപ്പെടുന്നു. തമുക്ക് ‘എന്ന മധുരപലഹാരം നേർച്ചയായി നൽകപ്പെടുന്നതിനാൽ ഈ പെരുന്നാൾ തമുക്ക് പെരുന്നാൾ എന്ന പേരിൽ അറിയപ്പെടുന്നു. സാധാരണ തെക്കൻ തിരുവിതാംകൂർ പ്രദേശങ്ങളിലാണ് ദേവാലയങ്ങളിൽ ഇത്തരത്തിൽ അവലോസ് പൊടി അല്ലെങ്കിൽ നേർച്ചപ്പൊടി കൊടുക്കുക. അരിപ്പൊടിയും , പഴവും ,ശർക്കരയും, സുഗന്ധവ്യഞ്ജനങ്ങളും ചേർന്ന് അതിവ രുചിയുള്ള ഒരു നേർച്ച പൊടിയാണ് ‘തമുക്ക്. കരിങ്ങാച്ചിറ പള്ളിയിലെ പെരുന്നാളിന് നൽകുന്ന പ്രസാദമാണ് തമുക്ക്.
1857 സെപ്റ്റംബർ സെപ്റ്റംബർ 26നാണ് അതി പ്രശസ്തമായ കരിങ്ങാച്ചിറ പള്ളിയിൽ വെച്ചാണ് പുണ്യ ചരിതനായ പരുമല തിരുമേനി മാത്യൂസ് മാർ അത്തനാസിയൂസ് മെത്രാപോലീത്തയിൽ നിന്നും (പാലക്കുന്നത്ത്) കോറൂയോ പട്ടം സ്വീകരിച്ചത്.
ഏറെ ചരിത്രമുറങ്ങുന്ന കരിങ്ങാചിറ പള്ളി സന്ദർശിക്കാൻ ദൈവം വായനക്കാരെ അനുഗ്രഹിക്കട്ടെ
കരിങ്ങാച്ചിറ പള്ളിയെകുറിച്ചുള്ള വിവരണം നന്നായിട്ടുണ്ട്