ചെങ്ങന്നൂർ പിതാവിനും മകനും ഒരേ വേദിയിൽ എൻറോൾമെന്റ്. തിങ്കളാമുറ്റം തുണ്ടിയിൽ കാർമേൽഭവനിൽ Dr. മാത്യു വർഗീസിനും മകൻ ഫിലിപ്പ് വർഗ്ഗീസ് മാത്യുവിനും ആണ് ഈ ഭാഗ്യം കൈവന്നത്.
മണിപ്പൂർ ബിർടികേന്ദ്രജിത് യൂണിവേഴ്സിറ്റിടിൽ നിന്നും LLB ബിരുദംനേടി പിതാവും, ബാംഗ്ളൂർ CMR യൂണിവേഴ്സിറ്റി യിൽ നിന്നും LLB ഓണേഴ്‌സ് ബിരുദമെടുത്ത് മകനും . ഇരുവർക്കും ഒരേ ദിവസം ഒരേ വേദിയിൽ കേരള ഹൈകോർട്ടിൽ എൻറോൾ ചെയ്യാൻ സാധിച്ചു എന്നത് വളരെ വിശേഷപ്പെട്ടതും കൗതുകമുണ്ടായതുമായ ഒരു ചടങ്ങായിരുന്നു.

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം,സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്നും മാർക്കറ്റിംഗ് മാനേജ്മെന്റിൽ പോസ്റ്റ്‌ഗ്രാജുവേഷൻ ഡിപ്ലോമ, ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും MBA, ക്ലിനിക്കൽ സൈക്കോളജിയിൽ പോസ്റ്റ് ഗ്രാജുവേഷൻ, ലണ്ടൻ കരിഷ്മ യൂണിവേഴ്സിറ്റിയിൽനിന്നും ഡോക്ടറേറ്റ് തുടങ്ങിയ നേട്ടങ്ങൾക്കൊപ്പം അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മെമ്പർ കൂടിയാണ്.
Dr. മാത്യുവർഗ്ഗീസ്. തുണ്ടിയിൽ കാർമേൽ ഭവനിൽ പരേതരായ T. M. വർഗ്ഗീസ്, മറിയാമ്മ വർഗീസ് ദമ്പതികളുടെ മകനാണ് ഇദ്ദേഹം. ഭാര്യ ഷില്ലി മാത്യു ആലാ മണ്ണാരേത്ത് കുടുംബാഗമാണ്.



