തൃശ്ശൂരിലുള്ള ഒരു സീനിയര്‍ ബാങ്ക് മാനേജര്‍ക്ക്, തന്റെ സിനിമ നിർമാതാവായ അളിയന്‍, പുതിയതായി നിര്‍മ്മിയ്ക്കുന്ന സിനിമയില്‍ അഭിനയിയ്ക്കണമെന്ന് കലശലായ ആഗ്രഹം . അളിയനോട് പല തവണ പറഞ്ഞിട്ടും ഓരോഒഴിവു കഴിവും പറഞ്ഞ് നിരുല്‍സാഹാപെടുത്തി കൊണ്ടേയിരുന്നു. അവസാനം ആങ്ങളയോട് ശുപാര്‍ശചെയ്യാന്‍ ഭാര്യയോടുപറഞ്ഞു.
സൊയിരക്കേടായപ്പോൾ അളിയനോട് വരാന്‍ പറഞ്ഞു. ഒരു ബാങ്കില്‍ വെച്ചാണ് ഷൂട്ടിങ്ങ് നടന്നത് . അളിയന്‍ മാനേജർക്ക് ആ സിനിമയില്‍ ഒരു പിയൂണിൻറെ വേഷമാണ് കിട്ടിയത്. കാലത്തുതന്നെ അതൃവശം മെയിക്കപ്പ് എല്ലാം ചെയ്ത് പിയൂണിൻറെ യൂണിഫോം ധരിച്ച് ഒരു ഫയലും പിടിച്ച് ഇരുപ്പ് തുടങ്ങി. നിർമ്മാതാവിന്റെ അളിയനെന്ന പരിഗണനയും ബഹുമാനവും വേണ്ടുവോളം കിട്ടുന്നുണ്ട് , എന്നാൽ താൻ ധരിച്ചിരിയ്ക്കുന്നത് ഒരു പിയൂണിൻറെ വസ്ത്രമാണെന്ന് അദ്ദേഹം അറിയുന്നു പോലുമില്ല. നേരാനേരം ചായ,കോഫി, പലഹാരങ്ങൾ എന്നിവ വന്നുകൊണ്ടേയിരുന്നു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഊണു കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ ഷൂട്ടിംഗിനുള്ള വിളി വന്നു .
പിറ്റേന്ന് ബാങ്കില്‍ വന്നവരോട് താൻ സിനിമയില്‍ അഭിനിയച്ച സന്തോഷം മാനേജര്‍ പങ്കുവെച്ചു. അങ്ങിനെ സിനിമ തൃശ്ശൂരില്‍ കളിച്ചതിന്റെ പിറ്റേന്ന് രണ്ടാം നിലയില്‍ പ്രവര്‍ത്തിയ്ക്കുന്ന ബാങ്കിലേയ്ക്ക് ഒരു സിനിമ നടന്റെ ഗമയോടെ മാനേജര്‍ കയറിവരുന്നത് കണ്ടതും ബല്ലിന്റെ ശബ്ദങ്ങളും, പിയൂണ്‍ വിളികളുമായാണ് മാനേജരെ ബാങ്കിലേയ്ക്ക് സ്വീകരിച്ചത്.
മാനേജരോട് കുറച്ച് ഇഷ്ടകുറവുള്ള വരുടെ ബല്ലുകൾ കൂടുതൽ ശബ്ദത്തോടെ മുഴങ്ങി. പിയൂൺ എന്ന് വിളിയ്ക്കാൻ കിട്ടിയ അവസരം ശരിക്കും ചിലർ വിനിയോഗിച്ചു. മാനേജർ വന്നത്പോലും ശദ്ധിയ്ക്കാതെ എല്ലാവരും ജോലിതിരക്കിലാണ് പിയൂൺമാർ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടത്തിലും.
പിന്നെയൊരിയ്ക്കലും അദ്ദേഹം ഒരു സിനിമ നടനാകുവാന്‍ ശ്രമിച്ചില്ല.