സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ആകെ പോളിംഗ് ശതമാനം 3.78 രേഖപ്പെടുത്തി. കോട്ടയത്താണ് ഏറ്റവും കൂടുതൽ പേര് വോട്ട് ചെയ്തത് (3.25 ശതമാനം). കാസർഗോഡാണ് ഏറ്റവും കുറവ് പോളിംഗ് (1.32 ശതമാനം). പലബൂത്തുകളിലും യന്ത്രത്തകരാർ ഉണ്ടാവുകയും പരിഹരിക്കപ്പെടും ചെയ്തു. ഇക്കാരണത്താൽ വോട്ടിംഗ് വൈകിയ ബൂത്തുകളുണ്ട്. രാഷ്ട്രീയ പ്രവർത്തകരും സിനിമാ താരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖർ അതിരാവിലെ വോട്ട് ചെയ്യാൻ ബൂത്തുകളിലെത്തി.
പോളിംഗ് ആരംഭിച്ച് രാവിലെ ഒൻപതിനുള്ള മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം
1- തിരുവനന്തപുരം-2.972.
2-ആറ്റിങ്ങല്‍ -2.183.
3-കൊല്ലം -1.694.
4-പത്തനംതിട്ട-3.055.
5-മാവേലിക്കര -2.776.
6-ആലപ്പുഴ -1.707.
7-കോട്ടയം -3.258.
8-ഇടുക്കി -2.229.
9-എറണാകുളം-2.1110.
10-ചാലക്കുടി -1.85
11-തൃശൂര്‍-2.60
12-പാലക്കാട് -2.72
13-ആലത്തൂര്‍ -1.66
14-പൊന്നാനി -2.03
15-മലപ്പുറം -2.35
16-കോഴിക്കോട് -2.32
17- വയനാട്- 2.83
18- വടകര -2.08
19-കാസര്‍ഗോഡ്-1.32
20-കണ്ണൂര്‍ -1.4520.
കന്നി വോട്ടർമാരും,യുവാക്കളും പ്രവാസികളുമടക്കമുള്ള വോട്ടർമാർ പോളിങ് ബൂത്തിലേക്കത്തുമെന്നാണ് പ്രതീക്ഷ. പോയ വർഷങ്ങളെ അപേക്ഷിച്ച് പോളിംഗ് 80 ശതമാനമായി ഉയർത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരമാവധി വോട്ടർ പങ്കാളിത്തം ഉറപ്പാക്കാനുള്ള അവസാന നീക്കവും നടത്തിയതായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.