Saturday, January 11, 2025
Homeകേരളംഇരുചക്രവാഹനത്തിന്‍റെ പിന്നിലിരുന്ന് സംസാരിച്ചാൽ പിഴയോ:- വ്യക്തതയുമായി മന്ത്രി ഗണേഷ്കുമാർ

ഇരുചക്രവാഹനത്തിന്‍റെ പിന്നിലിരുന്ന് സംസാരിച്ചാൽ പിഴയോ:- വ്യക്തതയുമായി മന്ത്രി ഗണേഷ്കുമാർ

തിരുവനന്തപുരം:ഇരുചക്രവാഹനം ഓടിക്കുന്നയാളുടെ പിന്നിലിരുന്ന് സംസാരിച്ചാൽ പിഴചുമത്തുമെന്ന വാർത്ത കഴിഞ്ഞദിവസങ്ങളിൽ ചർച്ചയായിരുന്നു. വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിലെസീറ്റിലിരിക്കുന്നയാൾ സംസാരിച്ചാൽ പിഴയുൾപ്പെടെനടപടിക്ക് നിർദേശമുണ്ടെന്നായിരുന്നു വാർത്ത. റിപ്പോർട്ട് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലുൾപ്പെടെ ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നു. ഇപ്പോഴിതാ ഈ വാർത്ത പൂർണ്ണമായി തള്ളിയിരിക്കുകയാണ് ഗതാഗതവകുപ്പ്മന്ത്രികെ.ബി.ഗണേഷ് കുമാർ. പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു.

ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് സംസാരിക്കുന്നവർക്ക്പിഴചുമത്തുമെന്ന പ്രചചാരണം അടിസ്ഥാനരഹിതമാണ്. വാഹനം ഓടിക്കുന്നയാളിന്‍റെ ശ്രദ്ധതിരിക്കുന്നവെന്ന കുറ്റത്തിന്പിഴ ചുമത്തുമെന്നായിരുന്നു പ്രചാരണം. അത്തരമൊരുകാര്യംപരിഗണനയിലില്ല’ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലാണ് ഇത്തരമൊരു നിയമത്തിന്നിർദേശമുണ്ടെന്ന് റിപ്പോർട്ടുകൾ വന്നത്.

ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ധരിച്ചശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റും. അത് അപകടങ്ങൾക്ക് കാരണമാകുമെന്ന റിപ്പോർട്ടിനെതുടർന്നാണ് നിർദേശം. ഇത്തരത്തിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കണമെന്ന് എല്ലാ ആർടിഒമാർക്കും ജോയിന്‍റ് ആർടിഒമാർക്കും ജോയിന്‍റ്ട്രാൻസ്പോർട്ട് കമ്മിഷണർ അയച്ച സർക്കുലറിൽ നിർദേശിച്ചതായും പ്രചാരണമുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് മന്ത്രി വ്യക്തത വരുത്തിയിരിക്കുന്നത്.

വാർത്തപുറത്തുവന്നതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്ത് വന്നിരുന്നു. പണപ്പിരിവിനുള്ള മാർഗമാണിതെന്നായിരുന്നു പ്രധാന വിമർശനം.പണപ്പിരിവിനായി അനാവശ്യ നിയമം കൊണ്ടുവരുന്നു,ഹെൽമറ്റ് ധരിച്ച് സംസാരിച്ചാൽ സംസാരിക്കുന്നത് എങ്ങനെ കണ്ടെത്തുമെന്നും ശ്രദ്ധ തെറ്റുന്ന രീതിയിലുള്ള സംസാരത്തെ എങ്ങനെയാണ് വേർതിരിക്കുകയെന്നും തുടങ്ങി വിമർശനങ്ങൾ ഉയരവേയാണ് ഇത്തരമൊരു കാര്യം പരിഗണനയിലേയില്ല എന്ന് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയംകെഎസ്ആർടിസി ഡ്രൈവർമാർ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വണ്ടിയോടിച്ചാൽ ഡ്രൈവറിനെ പിരിച്ചുവിടുമെന്ന് മന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.എംപാനൽ ഡ്രൈവറാണെങ്കിലും പിരിച്ചുവിടുമെന്നാണ് മന്ത്രിയുടെ വാക്കുകൾ. അത് ജനങ്ങളുടെ ജീവന്‍റെ പ്രശ്നമാണ്. വണ്ടിയിൽ യാത്ര ചെയ്യുന്നവരുടെയും. റോഡിലൂടെ പോകുന്നവരുടേതും. ഡ്രൈവ് ചെയ്യുമ്പോൾ സംസാരിച്ചാൽ പിരിച്ചുവിടുകയോ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയോ ചെയ്യും.

മൊബൈലിൽസംസാരിച്ച് വണ്ടിയോടിക്കാൻ പാടില്ല.ഒന്നരമണിക്കൂറൊക്കെ മൊബൈലിൽ സംസാരിക്കുന്നവരൊക്കെയുണ്ട്. അതൊന്നും ശരിയല്ല. കെ എസ് ആർ ടിസിയിൽയാത്രചെയ്‌താൽസുരക്ഷിതരാണെന്നും സമയത്ത്പുറപ്പെടുമെന്നുംസമയത്ത്എത്തുമെന്നുംഒരുധാരണയുണ്ടായാൽപൊതുഗതാഗതത്തിലേയ്ക്ക് കൂടുതൽ ആൾക്കാരെകൊണ്ടുവരുവാൻ കഴിയുമെന്നും ഗണേഷ്കുമാർപറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments