ഇടുക്കി: മൂവാറ്റുപുഴയ്ക്കടുത്ത് പാലക്കുഴയില്‍ ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍. പഞ്ചായത്ത് കമ്മറ്റി നിര്‍മ്മിച്ച ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസാണ് ഇന്നലെ രാത്രിയില്‍ തീയിട്ട് നശിപ്പിച്ചിരിക്കുന്നത്. രാവിലെ ബിജെപി പ്രവര്‍ത്തകരെത്തിയപ്പോഴാണ് വിവരമറിയുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ രാത്രിയിലും പ്രവര്‍ത്തകരെത്തി, സജീവമായിരുന്ന ഓഫീസാണിത്.
പുലര്‍ച്ചെ പ്രവര്‍ത്തകര്‍ വീണ്ടുമെത്തിയപ്പോഴാണ് ഓഫീസ് പൂര്‍ണമായും തീയിട്ട് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുവ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. നേരത്തെ ബിജെപി-സിപിഎം സംഘര്‍ഷമുണ്ടായിട്ടുള്ള പ്രദേശമാണിത്. ഇതിന്‍റയെല്ലാം തുടര്‍ച്ചയാണോ സംഭവം എന്ന് സംശയമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.