Monday, December 23, 2024

ഉത്സവം

കോട്ടയ്ക്കൽ: കഴിഞ്ഞ 8 ദിവസമായി നടന്നു വന്ന കോട്ടക്കൽ കിഴക്കെ കോവിലകം വലിയ തമ്പുരാട്ടി ദേവസ്വം വക പാണ്ഡമംഗലം ശ്രീകൃഷ്ണ ക്ഷേത്രോൽസവം ഇന്ന് ആറാട്ടോടെ സമാപിക്കും.രാവിലെ 5 മണിക്ക് പള്ളിക്കുറുപ്പ് ഉണർത്തൽ, രാവിലെ 10.30 ന് വിശ്വനാഥൻ കൊട്ടാരത്തിലിൻ്റെ ആധ്യാത്മിക പ്രഭാഷണം, വൈകുന്നേരം 5 മണിക്ക് കവി കുലഗുരു പി.വി.കൃഷ്ണവാരിയർ അക്ഷര ശ്ലോക പരിഷത്ത് ൻ്റെ നേതൃത്വത്തിൽ അക്ഷരശ്ലോകം, വൈകിട്ട് 6.30 മുതൽ ഗജവീരൻ്റെയും മേജർ സെറ്റ് പഞ്ചവാദ്യത്തിൻ്റെയും അകമ്പടിയോടെ ആറാട്ടെഴുന്നള്ളിപ്പ്, പിന്നീട് വെങ്കിട്ടത്തേവർ ശിവക്ഷേത്രത്തിലെ ആറാട്ടുകടവിൽ ആറാട്ട്, പൂജകൾക്ക് ശേഷം വെങ്കിട്ടത്തേവർ ശിവക്ഷേത്ര പരിസരത്ത് ആറാട്ടെഴുന്നെള്ളിപ്പ് നടന്നു.ആറാട്ടെഴുന്നെള്ളിപ്പിന് പ്രമുഖ വാദ്യകലാകാരൻമാർ അണിനിരന്നു. ആറാട്ടെഴുന്നെള്ളിപ്പ് ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ശേഷം കൊടിയിറക്കത്തോടെ ഈ വർഷത്തെ ഉൽസവം സമാപിച്ചു. ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് തന്ത്രി ക ല്ലൂർമന കൃഷ്ണജിത്ത് നമ്പൂതിരി, എടക്കാട് മനോജ് നമ്പൂതിരി, ക്ഷേത്രത്തിനകത്തെ പൂജകൾക്ക് ഒഴുകൂർ ഭാസ്ക്കരൻ നമ്പൂതിരിയും നേതൃത്വം നൽകി.
– – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments