ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുടങ്ങി
ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട മണ്ഡലത്തില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും കമ്മീഷനിംഗിന് ഏപ്രില്‍ 17 ന് തുടക്കമായി. ഏപ്രില്‍ 18 ന് പൂര്‍ത്തിയാകും.
കമ്മീഷനിംഗിന്റെ ഭാഗമായി ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ വോട്ട് ചെയ്യുന്നതിന് സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. തരംതിരിക്കലിനു ശേഷം അതത് മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഉറപ്പുവരുത്തിയതിനു ശേഷമാണ് കമ്മീഷനിംഗിനായി കൗണ്ടറുകളിലേക്ക് എത്തിച്ചത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് (കാഞ്ഞിരപ്പള്ളി-പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങള്‍), കുറ്റപ്പുഴ മാര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ (തിരുവല്ല), റാന്നി സെന്റ് തോമസ് കോളജ് (റാന്നി), മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ആറന്മുള), എലിയറയ്ക്കല്‍ അമൃത വിഎച്ച്എസ്എസ് (കോന്നി), അടൂര്‍ ബിഎഡ് സെന്റര്‍ (അടൂര്‍) എന്നീ സ്ട്രോംഗ് റൂമുകളിലാണ് കമ്മീഷനിംഗ് നടക്കുന്നത്.
ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ബൂത്തുകളിലേക്ക് ലഭ്യമാക്കേണ്ട വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും ഏതൊക്കെയെന്ന് നിശ്ചയിച്ച് ബാലറ്റ് യൂണിറ്റില്‍ ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്ത് കണ്‍ട്രോള്‍ യൂണിറ്റും സജ്ജമാക്കും. ഇതിനു ശേഷം മോക് പോള്‍ നടത്തി കൃത്യത ഉറപ്പു വരുത്തിയതിനു ശേഷം സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റും. ഏതെങ്കിലും മെഷീന്‍ തകരാറിലായാല്‍, പകരം ഉപയോഗിക്കുന്നതിനായി റിസര്‍വ് എന്ന നിലയില്‍ കൂടുതല്‍ മെഷീനുകള്‍ ഓരോ നിയോജകമണ്‌ലങ്ങളിലേക്കും കരുതിയിട്ടുണ്ട്. കമ്മീഷനിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനു മുന്‍പായി അഞ്ചു ശതമാനം മോക്‌പോള്‍ ഉറപ്പു വരുത്തും.
രണ്ടാംഘട്ട ചെലവ് പരിശോധന ഏപ്രില്‍ 18 ;രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ നടപടി
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച വിവരങ്ങളുടെ രണ്ടാംഘട്ട പരിശോധന ജില്ലാ ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണാ ഐആര്‍എസിന്റെ നേതൃത്വത്തില്‍ ഏപ്രാരില്വി 18 ലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പരിശോധനയില്‍ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുന്ന രജിസ്റ്ററുകള്‍, അനുബന്ധ രേഖകള്‍ എന്നിവ ഹാജരാക്കണം. സ്ഥാനാര്‍ഥികളോ അവരുടെ പ്രതിനിധികളോ ചെലവുകള്‍ രേഖാമൂലം സമര്‍പ്പിച്ചില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു.
വീട്ടില്‍ വോട്ട്: ജില്ലയില്‍ ആദ്യ ദിവസം വോട്ട് ചെയ്തത് 2,575 പേര്‍
അസന്നിഹിത വോട്ടര്‍മാര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യത്തിലൂടെ ആദ്യ ദിവസം (16) വോട്ട് രേഖപ്പെടുത്തിയത് 2,575 പേര്‍. 85 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷി വോട്ടര്‍മാര്‍ക്കുമാണ് വീട്ടില്‍ തന്നെ വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. 85 വയസ് പിന്നിട്ട 2,131 പേരും ഭിന്നശേഷിക്കാരായ 444 പേരുമാണ് ഇത്തരത്തില്‍ സമ്മതിദാനം വിനിയോഗിച്ചത്. ജില്ലയില്‍ ആകെ 12,367 അര്‍ഹരായ വോട്ടര്‍മാരാണ് ഉള്ളത്.
12 ഡി പ്രകാരം അപേക്ഷ നല്‍കിയ അര്‍ഹരായ വോട്ടര്‍മാരുടെ വീടുകളില്‍ സ്പെഷല്‍ പോളിങ് ടീമുകള്‍ എത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നത്. ഒരു പോളിങ് ഓഫീസര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, പോളിങ് അസിസ്റ്റന്റ്, പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നിവരാണ് സംഘത്തിലുള്ളത്. വീട്ടില്‍ വോട്ട് പ്രക്രിയ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കും. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ട് ചെയ്യുന്നത്.
സീല്‍ചെയ്ത പെട്ടിയിലാണ് വോട്ട് ചെയ്ത ബാലറ്റ് പേപ്പര്‍ സൂക്ഷിക്കുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടിങ് സമയം. ബാലറ്റ് പേപ്പറടങ്ങിയ സീല്‍ ചെയ്ത പെട്ടികള്‍ അതത് ദിവസം തന്നെ പോലീസ് സുരക്ഷയില്‍ നിയോജകമണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേര്‍ണിംഗ് ഓഫീസര്‍മാരുടെ സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിക്കും. തുടര്‍ന്ന് വോട്ടെണ്ണലിന് മുന്‍പ് ഇവ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാറ്റും.
(പിഎന്‍പി 271/24)
അസന്നിഹിത വോട്ടെടുപ്പ് ഏപ്രില്‍ 19 ന് പൂര്‍ത്തിയാവും
അസന്നിഹിതവോട്ടര്‍ വിഭാഗത്തിലുള്ളവര്‍ക്കുള്ള വോട്ടിംങിനായി നിയോഗിച്ച പ്രത്യേക പോളിംഗ് സംഘങ്ങളുടെ ഭവനസന്ദര്‍ശനം (19) വരെ. 85 വയസ് പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും 40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയുള്ള വോട്ടര്‍മാര്‍ക്കുമാണ് വീട്ടില്‍ വോട്ട്. ഇത്തരത്തില്‍ വീടുകളില്‍ രേഖപ്പെടുത്തുന്ന വോട്ട് അതത് ദിവസം തന്നെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാറ്റും. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന തീയതിയും സമയവും വോട്ടര്‍മാരെ എസ്.എം.എസ് മുഖേനയോ ബി.എല്‍.ഒ. വഴിയോ അറിയിക്കും.
അസന്നിഹിത വോട്ടെടുപ്പ്: റാന്നി നിയോജക മണ്ഡലത്തില്‍
ഏപ്രില്‍ 18-
7,8,10,14,15,16,17,22,24,28,29,31,32,43,45,46,51,52,53,61,64,67,68,71,75,76,77,87,88,89,
90,91,99,100,101,102,103,104,105,106,107,110,111,118,119,130,131,132,133,134,135,141,142,143,150,151,162,163,164,165,166,167,173,178,179,180,187,188,189,193,194,198,199,200,201,202
.അസന്നിഹിത വോട്ടെടുപ്പ്: ആറന്മുള നിയോജക മണ്ഡലത്തില്‍
ഏപ്രില്‍ 18-
5,6,7,9,16,17,18,19,23,24,30,31,3237,38,43,44,45,53,54,55,56,64,65,70,71,72,73,74,81,82,89,90,95,96,97,98,105,106,107,112,113,114,120,121,122,128,129,130,135,136,137,138,147,148,156,157,166,167,168,169,170,180,181,182,183,184,185,186,187,197,198,200,207,208,218,219,220,221,222,231,232,235,236,237,238,239,241.
അസന്നിഹിത വോട്ടെടുപ്പ്: തിരുവല്ല നിയോജക മണ്ഡലത്തില്‍
ഏപ്രില്‍ 18- 10,11,12,18,19,24,25,31,32,38,39,57,58,45,46,47,63,64,65,75,81,88,89,77,78,98,99,101,106,161,163,164,177,124,172,173,116,119,123,143,144,145,105,120,141,150,157,158,181,182,183,189,197,195,196,199,206,207,208.
അസന്നിഹിത വോട്ടെടുപ്പ്: അടൂര്‍ നിയോജക മണ്ഡലത്തില്‍
ഏപ്രില്‍ 18- 7,8,9,10,11,20,21,22,32,33,34,39,40,41,47,48,53,54,58,59,60,66,67,68,73,74,75,81,82,83,88,89,96,97,98,99,105,106,111,112,118,119,120,130,131,132,133,134,135,143,144,153,154,155,156,163,164,165,166,176,177,178,179,180,184,185,186,187,193,194,195,196,203,204,205,206.
അസന്നിഹിത വോട്ടെടുപ്പ്: കോന്നി നിയോജക മണ്ഡലത്തില്‍
ഏപ്രില്‍ 18-
3,8,12,16,17,22,23,28,29,30,31,36,37,40,41,42,52,53,54,62,63,67,72,73,78,83,84,86,87,94,95,101,107,108,113,119,125,126,131,135,138,143,144,155,156,157,158,159,165,166,173,179,180,181,186,187,192,193,198,199,204,209,210,211
പോസ്റ്റല്‍ ബാലറ്റ് വോട്ടറിനുള്ള നിര്‍ദേശങ്ങള്‍
പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൈവശമുണ്ടായിരിക്കണം. അനക്സര്‍ 5 ഫോമില്‍ ഒപ്പ് രേഖപ്പെടുത്തുക. ഫോം 13 എ (ഡിക്ലറേഷന്‍), ഫോം 13 ബി (ചെറിയ കവര്‍) എന്നിവയില്‍ പോസ്റ്റല്‍ ബാലറ്റിന്റെ ക്രമനമ്പര്‍ രേഖപ്പെടുത്തുക. വോട്ടിങ് കംപാര്‍ട്ട്‌മെന്റില്‍ വോട്ടര്‍ രഹസ്യമായി വോട്ട് ചെയ്യുക. വോട്ട് ചെയ്തതതിനുശേഷം, വോട്ടര്‍ പോള്‍ ചെയ്ത പോസ്റ്റല്‍ ബാലറ്റ് ഫോം 13 ബി സൂക്ഷിക്കുക. വോട്ടര്‍ പോസ്റ്റല്‍ ബാലറ്റ് ഉള്ളടക്കം ചെയ്ത് ഫോം 13 ബി സീല്‍ ചെയ്യണം. ഫോം 13 ബി യില്‍ പോസ്റ്റല്‍ ബാലറ്റ് മാത്രം വെക്കുക. ഫോം 13 എ ഗ്രൂപ്പ് ബി സാക്ഷ്യപ്പെടുത്തണം. ഫോം 13 എ വോട്ടര്‍ ഒപ്പിടുക. പോസ്റ്റല്‍ ബാലറ്റ് ക്രമനമ്പര്‍ രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തുക. ഫോം 13 സി (വലിയ കവര്‍)യുടെ അകത്ത് ഫോം 13 എയും ബിയും വയ്ക്കുക. ഫോം 13 സി സീല്‍ ചെയ്ത് ബോക്സില്‍ നിക്ഷേപിക്കുക.
ഉദ്യോഗസ്ഥര്‍ക്ക് വിഎഫ്‌സി ഏപ്രില്‍ 18 മുതല്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ് ജോലികളില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് മണ്ഡലത്തില്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ (വി.എഫ്.സിഏപ്രില്‍ 18 ന് ആരംഭിക്കും. എആര്‍ഒ തലത്തിലുള്ള വി.എഫ്.സി കള്‍ ഈമാസം 20 വരെ പ്രവര്‍ത്തിക്കും. പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് ഡ്യൂട്ടി ഓര്‍ഡര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ എന്നിവയുമായി സെന്ററില്‍ എത്തി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം.
നിയോജക മണ്ഡലം, ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന ക്രമത്തില്‍:
തിരുവല്ല- സെന്റ് മേരീസ് കോളജ് ഫോര്‍ വുമണ്‍, തിരുവല്ല
റാന്നി- സെന്റ് തോമസ് കോളജ്, റാന്നി
ആറന്മുള- കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട
കോന്നി- എസ് എന്‍ പബ്ലിക് സ്‌കൂള്‍, കോന്നി
അടൂര്‍- ഗവ ബോയ്‌സ് എച്ച്എസ്, അടൂര്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ്:ജില്ലയില്‍ 1290 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉപയോഗിക്കുന്നത് 1290 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍. ജില്ലയുടെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലുമായി വിതരണം ചെയ്തിട്ടുള്ളത് 1397 വിവിപാറ്റുകളും 1290 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളുമാണ്.
റിസര്‍വ് മെഷീനുകള്‍ അടക്കമുള്ള കണക്കാണിത്. ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കും. നിലവില്‍ വോട്ടിങ് മെഷീനുകള്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ (എആര്‍ഒ) കസ്റ്റഡിയില്‍ സ്‌ട്രോങ്റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രാഥമിക പരിശോധന (എഫ്എല്‍സി) പൂര്‍ത്തിയാക്കിയ ശേഷം തെരഞ്ഞെടുത്ത് സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന ഇവിഎമ്മുകളാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.
പത്തനംതിട്ടയില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിംഗ്
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ 75 ശതമാനം ബൂത്തുകളില്‍ തത്സമയ നിരീക്ഷണം (വെബ് കാസ്റ്റിംഗ്) നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും തത്സമയ നിരീക്ഷണം നടത്തുമ്പോള്‍ പത്തനംതിട്ട ഉള്‍പ്പെടെ ആറ് ജില്ലകളില്‍ 75 ശതമാനം നിരീക്ഷണമേ ഉണ്ടാകൂ. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കൊല്ലം, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും പത്തനംതിട്ടയിലെപ്പോലെ 75 ശതമാനം ബൂത്തുകളിലേ വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കുകയുള്ളൂ.
അതേസമയം ഈ ജില്ലകളിലെ മുഴുവന്‍ പ്രശ്‌ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. കോന്നി ആറ്, അടൂര്‍ നാല്, ആറന്മുള രണ്ട് എന്നിങ്ങനെ ജില്ലയില്‍ പ്രശ്ന സാധ്യതയുള്ളത് 12 ബൂത്തുകളാണ്. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും. ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യം. തത്സമയ നിരീക്ഷണത്തിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കും.
വോട്ടെടുപ്പ് ദിനത്തിലെ മോക്ക് പോള്‍ ഇങ്ങനെ
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പാണ് മോക്ക് പോള്‍ നടത്തുന്നത്. വോട്ടെടുപ്പ് ദിവസം വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് കണ്‍ട്രോള്‍ യൂണിറ്റിലെ റിസള്‍ട്ട് ബട്ടണ്‍ അമര്‍ത്തി കണ്‍ട്രോള്‍ യൂണിറ്റില്‍ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നതോടെയാണ് മോക്ക്‌പോള്‍ പ്രക്രിയ ആരംഭിക്കുന്നത്. കണ്‍ട്രോള്‍ യൂണിറ്റിലെ ഡിസ്‌പ്ലേയില്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കെതിരെയും പൂജ്യം വോട്ടാണ് അപ്പോള്‍ കാണിക്കുക.
ശേഷം വിവിപാറ്റിന്റെ ബാലറ്റ് കമ്പാര്‍ട്ടുമെന്റും തുറന്ന് ശൂന്യമാണെന്ന് പോളിംഗ് ഏജന്റുമാരെ പ്രിസൈഡിങ് ഓഫീസര്‍ ബോധ്യപ്പെടുത്തുന്നു. അതിനുശേഷം പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കുറഞ്ഞത് 50 വോട്ടുകളുള്ള മോക്ക് പോള്‍ നടത്തുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റില്‍ രേഖപ്പെടുത്തിയ ഇലക്ട്രോണിക് ഫലം വിവിപാറ്റ് സ്ലിപ്പ് കൗണ്ടുമായി താരതമ്യം ചെയ്ത് പോളിങ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നു.
ഇതിന് ശേഷം യഥാര്‍ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് മോക്ക് പോള്‍ ഫലം മായ്ക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ ‘ക്ലിയര്‍ ബട്ടണ്‍’ അമര്‍ത്തുന്നു. തുടര്‍ന്ന് വോട്ടുകളൊന്നും അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കണ്‍ട്രോള്‍ യൂണിറ്റ് ഡിസ്പ്ലേയില്‍ പൂജ്യം വോട്ടുകള്‍ കാണിക്കുന്നതിന് ‘ടോട്ടല്‍’ ബട്ടണ്‍ അമര്‍ത്തുകയും വിവിപാറ്റ് ബാലറ്റ് കമ്പാര്‍ട്ട്മെന്റ് ശൂന്യമാണെന്ന് വീണ്ടും പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യുന്നു. ഇതിന് ശേഷമാണ് ബൂത്തില്‍ യഥാര്‍ഥ വോട്ടെടുപ്പ് ആരംഭിക്കുക.
ടെണ്ടര്‍ വോട്ടുകള്‍
ഒരാളുടെ വോട്ടവകാശം മറ്റൊരു വ്യക്തി രേഖപ്പെടുത്തിയതായി കണ്ടാല്‍ അയാള്‍ക്ക് ‘ടെണ്ടര്‍ വോട്ട്’ ചെയ്യാന്‍ അവകാശമുണ്ട്. തെരഞ്ഞെടുപ്പിലെ 49 പി ചട്ടം പ്രകാരമാണ് ടെണ്ടര്‍ വോട്ട് ചെയ്യാനാകുന്നത്. പ്രിസൈഡിംഗ് ഓഫീസര്‍ മുമ്പാകെ നേരിട്ടെത്തി തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ച് കള്ളവോട്ടു നടന്നതായി തെളിയിച്ച ശേഷം വോട്ടുയന്ത്രം ഉപയോഗിക്കാതെ ടെണ്ടര്‍ ബാലറ്റ് പേപ്പറില്‍ വോട്ടു രേഖപ്പെടുത്തി നല്‍കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങളും നിര്‍ദേശങ്ങളും പാലിച്ചുള്ളതാവണം ടെണ്ടര്‍ ബാലറ്റ് പേപ്പര്‍. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പ്രദര്‍ശിപ്പിച്ച അതേ മാതൃകയില്‍ പേപ്പറിന്റെ മറു വശത്ത് ‘ടെണ്ടര്‍ ബാലറ്റ് പേപ്പര്‍’ എന്ന മുദ്രയുള്ളതാവണം ഇവ.
സഹായി
അന്ധനോ അവശനോ ആയ ആളിന് സ്വന്തമായി വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യമായാല്‍ വോട്ടര്‍ കൊണ്ടുവരുന്ന സഹായിയെ അനുവദിക്കും. ഇതിനായി സഹായി ഒരു ഡിക്ലറേഷന്‍ എഴുതി നല്‍കേണ്ടതാണ്.
ബൂത്തില്‍ വെയില്‍ കൊള്ളാതെ വരിനില്‍ക്കാന്‍ സൗകര്യം
പോളിംഗ് ബൂത്തുകളില്‍ കര്‍ശനമായി ഹരിത ചട്ടം പാലിക്കും. പോളിങ് ദിവസം എല്ലാ ബൂത്തുകളിലും വെയില്‍ കൊള്ളാതെ വരി നില്‍ക്കാന്‍ കഴിയുന്ന സൗകര്യം ഒരുക്കും. ആവശ്യമായ കുടിവെള്ളം, ഇരിക്കാനുള്ള കസേരകള്‍, കുടിവെള്ള വിതരണം, മൂലയൂട്ടല്‍ സൗകര്യം, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യം, പ്രായമായവര്‍ക്ക് വിശ്രമ സൗകര്യം തുടങ്ങിയവയും പോളിംഗ് ബൂത്തുകളില്‍ ഒരുക്കും. പോളിങ്ങ് ബൂത്തുകളില്‍ റാമ്പുകള്‍ ഉറപ്പാക്കും.