സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ റായ്പുർ (ഛത്തീസ്ഗഢ്) ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ഐ.ടി.ഐ.ക്കാർക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 1113 പേരെയാണ് തിരഞ്ഞെടുക്കുക. റായ്പുർ ഡി.ആർ.എം. ഓഫീസിലും വാഗൺ റിപ്പയർ ഷോപ്പിലുമാണ് പരിശീലനം. ഒരുവർഷമായിരിക്കും പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമാനുസൃതമായ സ്റ്റൈപ്പെൻഡ് അനുവദിക്കും.
ട്രേഡുകളും ഒഴിവും
ഡി.ആർ.എം. ഓഫീസ്: വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്കൽ)-161, ടർണർ-54, ഫിറ്റർ-207, ഇലക്‌ട്രീഷ്യൻ-212, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-15, സ്റ്റെനോഗ്രാഫർ (ഹിന്ദി)-8, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10, ഹെൽത്ത് ആൻഡ് സാനിറ്ററി ഇൻസ്പെക്ടർ-25, മെഷീനിസ്റ്റ്-15, മെക്കാനിക് ഡീസൽ-81, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷണർ-21, മെക്കാനിക് ഓട്ടോ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്-35.
വാഗൺ റിപ്പയർ ഷോപ്പ്: ഫിറ്റർ-110, വെൽഡർ-110, മെഷീനിസ്റ്റ്-15, ടർണർ-14, ഇലക്‌ട്രീഷ്യൻ-14, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-4, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-1, സ്റ്റെനോഗ്രാഫർ (ഹിന്ദി)-1.
യോഗ്യത: പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസിൽ 50 ശതമാനം മാർക്കോടെയുള്ള വിജയം/തത്തുല്യവും ബന്ധപ്പെട്ട ട്രേഡിൽ നേടിയ ഐ.ടി.ഐ.യും. പരീക്ഷാഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.