Monday, December 23, 2024
HomeUncategorizedഅശാസ്ത്രീയ ഗതാഗത പരിഷ്കാരം

അശാസ്ത്രീയ ഗതാഗത പരിഷ്കാരം

കോട്ടയ്ക്കൽ.മനുഷ്യച്ചങ്ങലയുടെ പേരിൽ, മലപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നു കോട്ടയ്ക്കൽ ഭാഗത്തേക്കുള്ള
ബസുകൾ ഒഴികെയുള്ള വാഹനങ്ങളെ ബൈപാസ് വഴി പൊലീസ് തിരിച്ചുവിട്ടത് ഏറെ നീണ്ട ഗതാഗതക്കുരുക്കിന് ഇടയാക്കിയതായി പരാതി. ഉച്ചക്കഴിഞ്ഞു 3 മുതൽ മുന്നറിയിപ്പ് കൂടാതെ ആരംഭിച്ച ഗതാഗത നിയന്ത്രണം ഏറെ വൈകിയാണ് അവസാനിപ്പിച്ചത്. വാഹനങ്ങളെ പുത്തൂരിൽ തടഞ്ഞു ബൈപാസ്, ഇന്ത്യനൂർ റോഡ് വഴി തിരിച്ചുവിടുകയായിരുന്നു.

അതോടെ വീതി കുറവായ കോട്ടപ്പടി – ഇന്ത്യനൂർ റോഡിൽ ഏറെ നേരം വാഹനക്കുരുക്കുണ്ടായി. ലോറി പോലുള്ള വാഹനങ്ങളെ സംസ്ഥാന പാതയുടെ വശങ്ങളിലേക്കു മാറ്റിയിട്ടതായും പരാതിയുണ്ട്.
– – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments