രാജ്യത്ത് ഉള്ളിയുടെ ഉല്‍പ്പാദനം കുതിച്ചുയരുന്നതിനാലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ഏപ്രില്‍ 1 മുതല്‍ കയറ്റുമതി തീരുവ ഒഴിവാക്കിയ തീരുമാനം പ്രാബല്യത്തില്‍ വരും. ആഭ്യന്തര കമ്പോളത്തില്‍ സവാളയുടെ ലഭ്യത ഉറപ്പാക്കാനായി നേരത്തേ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇളവ് കൊണ്ടുവന്നു.
കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഉള്ളി വില ക്വിന്റലിന് 2,270 രൂപയില്‍ നിന്ന് 1,420 രൂപയായി കുറഞ്ഞിരുന്നു. നിലവില്‍ ഉള്ളി കയറ്റുമതിക്ക് 20% തീരുവയാണ് ചുമത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ ഇതേ കാലയളവിനേക്കാള്‍ മൊത്ത വില കൂടുതലാണെങ്കിലും രാജ്യത്തെ നിലവിലെ വിലയില്‍ നിന്ന് 39% കുറവുണ്ടായിട്ടുണ്ട്.
റാബി വിളകളുടെ നല്ല വരവിനെത്തുടര്‍ന്ന് മണ്ഡി, ചില്ലറ വില്‍പ്പന വിലകള്‍ കുറഞ്ഞ ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് ആദായകരമായ വില ഉറപ്പാക്കും. ഒപ്പം ഇവ ഉപഭോക്താക്കള്‍ക്ക് മിതമായ വിലക്ക് ലഭ്യമാക്കുന്നതിനുമാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഉപഭോക്തൃ കാര്യ വകുപ്പ് ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.