Tuesday, December 3, 2024
Homeഅമേരിക്കമാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് ചങ്ങനാശ്ശേരി ഒരുങ്ങിക്കഴിഞ്ഞു.

മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് ചങ്ങനാശ്ശേരി ഒരുങ്ങിക്കഴിഞ്ഞു.

നൈനാൻ വാകത്താനം

കോട്ടയം: ചങ്ങനാശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണത്തിനും വിരമിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പിതാവിനോടുള്ള നന്ദി പ്രകാശനത്തിനും വേണ്ടി 31 ന് നടക്കുന്ന പരിപാടിയിലേക്ക് പതിനായിരത്തിൽപരം ആളുകളെ ഉൾക്കൊള്ളിക്കുവാൻ കഴിയുന്ന വേദി മെത്രാപ്പോലീത്തൻ പള്ളിയങ്കണത്തിൽ പൂർത്തിയായി. സ്വാഗത കമാനങ്ങളാലും കൊടിതോരണങ്ങളാലും നഗരം പ്രസ്തുത പരിപാടിക്കുവേണ്ടി ഒരുങ്ങി കഴിഞ്ഞു. ആയിരത്തിയൊന്നു പേരടങ്ങിയ വോളൻ്റിയേഴ്‌സ് ടീമാണ് പരിപാടികൾക്കു നേതൃത്വം നൽകുന്നത്. ഇനിയുള്ള ദിനങ്ങളെ പ്രാർത്ഥനയ്ക്കായിട്ടാണ് അതിരുപത പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വാഗത സംഘാംഗങ്ങൾ, വോളൻ്റിയേഴ്‌സ്, സംഘടന, കൂട്ടായ്‌മ പ്രതിനിധികൾ, പാസ്റ്ററൽ കൗൺസിൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരോട്
30 -ാം തീയതി രാവിലെ 10 മുതൽ 4 വരെ പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ‘അഖണ്ഡ ജപമാല പ്രാർത്ഥന’ യിൽ ഉപവാസത്തോടുകൂടി പങ്കെടുക്കണമെന്ന് അതിരൂപത ബൈബിൾ അപ്പസ്‌തോലേറ്റ് ഡയറക്ടറും കൺവീനറുമായ ഫാ. ജോർജ് മാന്തുരുത്തിൽ അഭ്യർത്ഥിച്ചു.

കത്തീഡ്രൽ പള്ളിയങ്കണത്തിൽ പരിപാടികളുടെ ഒരുക്കങ്ങളുടെ മുന്നോടിയായി ‘ഒരുക്കപ്രാർത്ഥന നേതൃ കൺവെൻഷൻ ‘ നടത്തിയിരിന്നു.

വാർത്ത: നൈനാൻ വാകത്താനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments