Friday, October 18, 2024
Homeസ്പെഷ്യൽഒരു അവധിക്കാലത്ത് എന്റെ ചേച്ചിയുടെ കൂടെ (ഓർമ്മകുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ,...

ഒരു അവധിക്കാലത്ത് എന്റെ ചേച്ചിയുടെ കൂടെ (ഓർമ്മകുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

സി. ഐ. ഇയ്യപ്പൻ, തൃശൂർ

ഞാന്‍ ഒരു അവിധികാലത്ത് ചേച്ചിയുടെ കൂടെ കുറച്ചു ദിവസം നിന്ന് ആഘോഷിയ്ക്കാൻപുറപ്പെട്ടു. ആകാലത്ത് എന്റെ അളിയന്‍ T.R. ജോണി K.S.E.B ല്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായി ആനയിറങ്കലിലാണ് ജോലിചയ്തിരുന്നത് . അതിരാവിലെ ട്രാന്‍സ്പോട്ട് ബസ്റ്റാന്റിൽ എത്തി. വീട്ടുകാര്‍ പറഞ്ഞുതന്നതു പ്രകാരമുള്ള പച്ച നിറമുള്ള ബസ് പുറപെടാന്‍ സ്റ്റാര്‍ട്ടാക്കി നില്‍ക്കുന്നു ബോര്‍ഡില്‍ “മു” വായിച്ചതായി ഓര്‍ക്കുന്നു. ബാക്കി വായിയ്ക്കാന്‍ നില്‍ക്കാതെ ബസിലേയ്ക്ക് ഓടികയറി ഇരുന്നു. ബസ് കുറച്ചുദൂരം ഓടികഴിഞ്ഞപ്പോളാണ് കണ്ടക്ടര്‍ ടിക്കറ്റ്, ടിക്കറ്റ് എന്നു പറഞ്ഞ് എന്റെ അരുകില്‍ വന്നത്. ഞാന്‍ മുന്നാര്‍ എന്നുപറഞ്ഞു .അയ്യൊ കുട്ടിയെ ഇത് മൂന്നാറിലേയ്ക്ക് പോവില്ല. ഞാന്‍ ബോര്‍ഡില്‍ വായിച്ചിട്ടാണലൊ കയറിയത് എന്ന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. അപ്പോള്‍ കണ്ടക്ടര്‍ക്ക് കാര്യം പിടികിട്ടി . ബോര്‍ഡില്‍ മുവാറ്റുപുഴ കണ്ട് തെറ്റ്പറ്റിയതാണ് . പേടിയ്ക്കണ്ട. പെരുമ്പാവൂരില്‍ ഇറക്കിതരാം ഇതിന്റെ പിന്നാലെ മുന്നാറിലേയ്ക്കുള്ള ബസ് വരും എന്ന് പറഞ്ഞ് എന്നെ ഇറക്കി. അധികം താമസിയ്ക്കാതെ മൂന്നാറിലേയ്ക്കുള്ള പച്ചനിറമുള്ള ബസ് വന്നു. വളഞ്ഞ് പിരിഞ്ഞ് കുത്തനെ കയറ്റമുള്ള തേയില തോട്ടത്തിന്റെ നടുവിലോടെയുള്ള റോഡിലൂടെ മെല്ലെ ,മെല്ലെ ബസ് ഓടികൊണ്ടിരുന്നു. കുറശെ തണുപ്പ് അപ്പോഴുമുണ്ടായിരുന്നു മൂടല്‍മഞ്ഞ് മാറിവരുന്നതേയുള്ളു. ഉച്ചയോടെ മുന്നാറില്‍ എത്തി. അവിടെ K.S.E.B. യുടെ ഒരു ബോര്‍ഡ് കണ്ടു. അത് ഒരു എഞ്ചിനീയറുടെ വീടായിരുന്നു. അവിടെ കണ്ട എന്റെ ഏകദേശം പ്രായമുള്ള കുട്ടിയോട് കാര്യം പറഞ്ഞു ഉടനെ ആകുട്ടി അളിയനു ഫോണ്‍ ചെയ്തു .മൂന്നാറിലേയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ പിക്കപ്പ് വാന്‍ വരുന്നുണ്ടന്നും അതുവരുന്നതുവരെ അവിടെ ഇരിയ്ക്കാന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഡ്രൈവർ അലക്സാണ്ടർ ചേട്ടൻ എന്നെ കൂട്ടികൊണ്ടുപോകാൻ വന്നു. അവിടെ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ഞങ്ങള്‍ ആനയിറങ്കിലേയ്ക്ക് യാത്രയായി. ഞാൻ വരുന്നതും കാത്ത് ചേച്ചിയുടെ മകൾ സുജ വീടിനു മുൻപിൽ കാത്തിരുന്നിരുന്നു. എന്നെ കണ്ടതും ഇയ്യപ്പനങ്കിൽ എന്ന് പറഞ്ഞ് ഓടിവന്നു. ഞാനവളെ എടുത്ത് ഉമ്മ കൊടുത്തു . അമ്മ തന്നുവിട്ട പലഹാര പൊതികൊടുത്തതും, അതുമായി ചേച്ചിയുടെ അരികിലേക്ക് അവൾ ഓടി. ചേച്ചി എന്നോട് കൈ കഴുകി ഊണ് കഴിയ്ക്കാൻ വരാൻ പറഞ്ഞു. അങ്ങിനെ ചേച്ചിയുടെ കൂടെയുള്ള അവധികാലം ആരംഭിച്ചു.

അളിയൻ വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന് കുളിച്ച് പുറത്തേക്ക് പോയി. രാത്രിയിലെ ഭക്ഷണം കഴിച്ച് ഞാൻ വേഗം ഉറങ്ങാൻ കിടന്നു കിടുകിടാ വിറയ്ക്കുന്ന തണുപ്പ് തുടങ്ങി. ചേച്ചി ഒരു കമ്പിളിപുതപ്പ് കൊണ്ട് വന്ന് എന്നെ പുതപ്പിച്ചു. പിറ്റേന്ന് ചേച്ചിയുടെ ബ്ലേക്ക് കോഫി എന്നുപറയുന്നതു കേട്ടാണ് ഉണർന്നത്. ചേച്ചി ആവി പറക്കുന്ന ഗ്ലാസ് എൻെറ നേരെ നീട്ടി അത് കുടിയ്ക്കാൻ പറഞ്ഞു. എൻെറ അതുവരെയുള്ള ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു . അത്. എൻെറ വീട്ടിൽ അങ്ങിനെ ഒരു പരിപാടിയില്ല. ആകൊടും തണുപ്പത്ത് ചേച്ചിയുടെ ബ്ലേക്ക് കോഫി ഊതി,ഊതി കുടിച്ചപ്പോൾ നല്ല ഒരു സുഖം അനുഭവപെട്ടു. പിന്നെ കമ്പിളി പുതപ്പിനുള്ളിൽ കുറച്ചു നേരംകൂടി ചുരുണ്ട് കിടന്നുറങ്ങി. ക്വാർട്ടേഴ്സിൻറ ചുമരുകൾ എല്ലാം കരിങ്കല്ലുകൊണ്ടാണ് പണിതിട്ടുള്ളത്. അസ്ബസ്റ്റോസുകൊണ്ടാണ് മേഞ്ഞിരിയ്ക്കുന്നത്. മുറികൾക്ക് നല്ല വലുപ്പമുണ്ട് .വലിയ ജനലുകളിൽ ഗ്ളാസ് ആയതുകൊണ്ട് വീടിനകത്ത് നല്ല വെളിച്ചമുണ്ട്. വീടിന് മുമ്പിൽ നിന്നാൽ നല്ല കാഴ്ചയാണ്. ആന വരാതിരിക്കാൻ നല്ല താഴ്ച്ചയിൽ കിടങ്ങുകളുണ്ട്.അങ്ങ് ദൂരെ ചില ദിവസങ്ങളിൽ ആനകൂട്ടങ്ങളെ കാണാം.വീട്ടൽ പാചകം ചെയ്യുന്നത് ഇലക്ട്രിക് ഹീറ്ററിലാണ് .അതിലെ കോയിലുകൾ ചുമന്ന് ഇരിക്കുന്നത് കാണാം .
നല്ല ചൂടാണതിന് . അതുകൊണ്ട് പാചകം വേഗത്തിൽ നടക്കും. പുറത്ത് നല്ല തണുപ്പായ തുകകൊണ്ട് അടുക്കളയിലുള്ള കസേരയിലാണ് എൻെറ ഇരുപ്പ്. ചേച്ചിയ്ക്ക് വർത്തമാനം പറയാൻ ഒരാളെ കിട്ടിയപ്പോളത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ചെറുപ്പത്തിൽ ചേച്ചിയുടെ കൈപിടിച്ച് സ്കൂളിൽ പോയിരുന്നതും, പോകുന്ന വഴിയിൽ നടന്ന രസകരമായ സംഭവങ്ങൾ ഓർത്ത് പറഞ്ഞ് ഞങ്ങൾ സന്തോഷം പങ്കുവെച്ചു.

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് കാണൻ പോയിരുന്നതും, പിറ്റേദിവസം അപ്പൻ പൂര പലഹാരങ്ങൾ വാങ്ങി കൊണ്ടുവന്നിരുന്നതും.എല്ലാം അവിടെ ചർച്ച വിശേഷങ്ങളായി.

അവിടെത്തെ തണുപ്പിൽ വെളിച്ചെണ്ണ നെയ്യ് പോലെ ഉറച്ചാണ് ഇരുന്നിരുന്നത്. തണുപായതുകൊണ്ട് പച്ചകറി സാധനങ്ങളൾ പെട്ടെന്ന് വാടി പോകില്ല.

ഇട്ലി,ദോശ, ഉപ്പുമാവ് , പൂട്ട് എന്നിവയാണ് അവിടത്തെ കാലത്തെ ഭക്ഷണം. ഉച്ചയ്ക്ക് ചോറ് രാത്രി ചപ്പാത്തിയാണ് .ഉച്ചതിരിഞ്ഞ് നാലുമണി പലഹാരങ്ങൾ ആയിട്ടാണ് ഇവയെല്ലാം ഞാൻ ഇവിടെ കഴിച്ചിട്ടുള്ളത്. മൂന്നു നേരവും ചോറ് മാത്രം കഴിച്ച് പരിചയമുള്ള എനിക്ക് ആദ്യദിവസങ്ങളിൽ അതുമായി പൊരുത്തപെട്ടു പോകാൻ ബുദ്ധിമുട്ടായിരുന്നു. ഒരു ദിവസം ഞാൻ കുളിമുറിയിൽ ചെന്നപ്പോൾ ഒരു വീപ്പയിൽ ഒരു ഇരുമ്പ് കഷ്ണം വയറിൽ ഉറപ്പിച്ചത് ഇട്ടിരിയ്ക്കുന്നു എന്താണെന്ന് നോക്കാൻ എന്ത് ചെയ്തു എന്ന് ഓർമയില്ല അതിൽ നിന്ന് ഒരു അടികിട്ടയത് ഇന്നും നല്ല ഓർമ്മയുണ്ട് .ഒരു ദിവസം അളിയൻ അയച്ച ഒരു ആൾ എന്നെ ഡാം പണി കാണിയ്ക്കാൻ കൂട്ടികൊണ്ടുപോയി. അവിടെ ചെന്നപ്പോൾ പണിക്കാരുടേയും, വാഹനങ്ങളുടേതുമായി നല്ല തിരക്ക്. അവിടെ പണിയുന്നത് മണ്ണ് ഡാം ആണ് . അതിനെക്കുറിച്ച് അളിയൻ മുമ്പ് പറഞ്ഞുതന്നിരുന്നു. ആനയിറങ്കലിൽ ഒരു ഡാം പണിയാൻ വേണ്ട പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അളിയനെയാണ് ചുമതല പെടുത്തിയത്. അളിയൻ മുന്നാറിൽ താമസിച്ച് അതിന്റെ പരിശോധനകൾ നടത്തി. അവിടെ ഒരു മണ്ണ് ഡാം മാത്രമേ പണിയാൻ കഴിയു എന്ന് റിപ്പോർട്ട് സമർപ്പിച്ചു. കെഎസ്ഇബി അതുവരെ മണ്ണ് ഡാം ഉണ്ടാക്കിയിട്ടില്ല. ഇവിടെയുള്ള ആർക്കും അതിനെക്കുറിച്ച് ഒരുഎത്തും പിടിയുമില്ല. കെഎസ്ഇബി ഒരു ബോർഡ് യോഗം കൂടി തീരുമാനിച്ചതു പ്രകാരം സീനിയറായ ഒരാളെ അമേരിക്കയിലേയ്ക്ക് അയച്ചു . മാസങ്ങൾ നിണ്ട പരിശീലനം കഴിഞ്ഞുവന്ന . അദ്ദേഹമാണ് ഡാമിന്റെ രൂപരേഖ തയ്യാറാക്കിയത് . അദ്ദേഹം തന്നെ പണികക്കു വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത് അവിടെയുണ്ട്. അളിയനും, താഴെയുള്ള എഞ്ചിനീയർമാരും അതിൽ മേൽ നോട്ടം നിർവഹിച്ചു. അവിടെയുണ്ട്. ഡാമിനുള്ളിൽമണ്ണ് നിറച്ച് കല്ലിട്ട് ഉറപ്പിച്ചിരിയ്ക്കുകയാണ് കുറച്ചു നേരം ഡാമിന്റെ പണികൾ കണ്ട് അവിടെ നിന്ന്
ഞാൻ മടങ്ങി. അവിടെ വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് മൂടൽ മഞ്ഞ് തുടങ്ങും. അത് കാണുമ്പോൾ ഒരു പ്രത്യേക അനുഭൂതി അനുഭവപെടും. പകൽ സമയത്ത് പ്രകൃതി രമണീയമായ കാഴ്ചകൾ കണ്ട് വീടിന്റെ പുറത്ത് കുറേനേരം ഇരിയ്ക്കും. തൃശ്ശൂർ നഗരത്തിലെ തിരക്കിൽ നിന്നും മാറി നിൽക്കാൻ കഴിഞ്ഞ ആനല്ലദിവസങ്ങൾ ഇന്നും എൻെറ മനസ്സിലുണ്ട്. ഒരു ദിവസം എന്നെപോലെ അവധിയ്ക്ക് അടുത്ത ക്വാട്ടേഴ്സീൽ വന്നവനുമായി റോഡിലൂടെ കുറച്ചു ദൂരം നടന്ന് ഏതൊ ഒരു പഴം കണ്ടപ്പോൾ അത് നോക്കാൻ കാട്ടിലേക്ക് കയറി . തുടയിൽ നോക്കിയപ്പോൾ കറുത്ത് നീണ്ട ഒന്നിനെകണ്ടു. അതിനെ എത്ര വലിച്ചിട്ടും പിടിവിടുന്നില്ല. ഒരു കണക്കിന് വലിച്ച് പുറത്ത് ഇട്ടു . അത് ചോര കുടിയ്ക്കുന്ന അട്ടയായിരുന്നു. അത് ചോര കുടിയ്ക്കുബോൾ അറിയുകപോലുമില്ലത്രെ.
പിന്നീട് റോഡിലൂടെ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ കൂടെയുള്ളവൻറ തുടയിൽ നിന്ന് ചോര കുടിച്ച് ഒരു അട്ട നിലത്ത് വീണു. ഒരു കല്ലിടത്ത് അതിനെ എറിഞ്ഞതും ചോര പ്രളയം.

സുജ മോളെ കളിപ്പിച്ചും ഉണ്ടും, ഉറങ്ങിയും . ചേച്ചിയുടെ കൈപിടിച്ച് സ്കൂളിൽ പോയിരുന്ന കാലത്തെക്കുറിച്ച് വീണ്ടും , വീണ്ടും പറഞ്ഞും പത്ത് ദിവസം കഴിഞ്ഞത് അറിഞ്ഞില്ല. ഒരു ദിവസം കാലത്ത് നേരത്തെ അളിയൻ എന്നെ മൂന്നാറിൽ നിന്ന് തൃശ്ശൂരിലേയ്ക്ക് ബസിൽ യാത്രയാക്കി. രചന. സി.ഐ. ഇയ്യപ്പൻ, തൃശ്ശൂർ.

✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments