ഫിലഡൽഫിയ — വില്യം പെൻ പ്രതിമ നീക്കം ചെയ്യുന്നതുൾപ്പെടെ ഫിലഡൽഫിയയിലെ ഓൾഡ് സിറ്റി സമീപത്തുള്ള വെൽക്കം പാർക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള കരട് നിർദ്ദേശത്തിന്റെ അവലോകനം ഇൻഡിപെൻഡൻസ് നാഷണൽ ഹിസ്റ്റോറിക്കൽ പാർക്ക് പിൻവലിച്ചു.
Penn’s statue , Slate Roof House മോഡൽ എന്നിവ ശാശ്വതമായി നീക്കം ചെയ്യാൻ നിർദ്ദേശിച്ച പ്രാഥമിക കരട് നിർദ്ദേശം അകാലത്തിൽ പുറത്തിറക്കിയതാണെന്നും ഇത് പൂർണ്ണമായ ആഭ്യന്തര ഏജൻസി അവലോകനത്തിന് വിധേയമാക്കിയിട്ടില്ലെന്നും ഇക്കാരണത്താൽ പിൻവലിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.
പാർക്ക് അധികൃതർ പറയുന്നതനുസരിച്ച് വില്യം പെൻ പ്രതിമയിൽ മാറ്റങ്ങളൊന്നും ആസൂത്രണം ചെയ്തിട്ടില്ല.നിർദ്ദേശം പിൻവലിച്ചതിന് ശേഷം, പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ X-ൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. പ്രതിമ നീക്കം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് തന്റെ ഓഫീസ് ബൈഡൻ അഡ്മിനിസ്ട്രേഷനുമായി സംസാരിച്ചതായി പ്രസ്താവിച്ചു.
2nd സ്ട്രീറ്റിലെ വെൽക്കം പാർക്ക്, സാൻസം വാക്ക് എന്നിവ വില്യം പെൻസിന്റെ പഴയ വീടായ സ്ലേറ്റ് റൂഫ് ഹൗസിന്റെ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്, പെന്നിനെ ഫിലഡൽഫിയയിലേക്ക് കൊണ്ടുവന്ന വെൽക്കം എന്ന കപ്പലിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇൻഡിപെൻഡൻസ് ഹിസ്റ്റോറിക്കൽ ട്രസ്റ്റിന്റെ ധനസഹായത്തോടെയുള്ള സൈറ്റ് 1982-ൽ പൂർത്തിയായി.
2026-ൽ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുമ്പോൾ വെൽക്കം പാർക്ക് പുനഃസ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പാർക്ക് അധികൃതർ പറയുന്നു.
നിർദ്ദേശം പിൻവലിക്കുന്നതിന് മുമ്പ്, ഫിലഡൽഫിയയിലുടനീളമുള്ള ചില താമസക്കാർക്ക് 41 വർഷം പഴക്കമുള്ള പാർക്കിൽ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സമ്മിശ്ര പ്രതികരണളായിരുന്നു
റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്ജ്