മരുക്കാറ്റിലാടുന്ന ഖാഫ് മരങ്ങൾ
മണൽത്തട്ടി ഓടുന്ന ഒട്ടകങ്ങൾ
ചൂടേറ്റ് വാടുന്ന ജീവിതങ്ങൾ
അതിൻ തണലേറ്റ് വളരുന്ന
ചെറുമരങ്ങൾ.
നിറയുന്നു കൺമുന്നിൽ കെട്ടിടങ്ങൾ
അംബരം ചുംബിക്കും കൊടിമരം
പോൽ
മരുനാഗമായി പുളഞ്ഞിടുന്നു
എൻ്റെ ചുറ്റിലും ചുറ്റും നിരത്തുകളും.
നിദ്രകളില്ലാത്ത നഗരങ്ങളിൽ
ചുമലിലെ ജീവിതക്കെട്ടുമായി
സൂര്യതാപത്തത്തെളർത്തി നോക്കാൻ
ഒട്ടകക്കൂട്ടമായ് ഓടിടുന്നു.
ചൂടും തണുപ്പുമായ് ഓടി ഞങ്ങൾ
മഴയെന്ന് കേട്ടിട്ട് പാടി ഞങ്ങൾ
വരുണൻ കനിഞ്ഞപ്പോൾ ആടി
ഞങ്ങൾ
വെള്ളം നിറഞ്ഞൂ വിതുമ്പി ഞങ്ങൾ.
മർത്ത്യരും ചിന്തയും പ്രകൃതിയും
മാറുന്നു
പ്രതിഭാസം പ്രകൃതിയെ
പാഠമാക്കീടുന്നു
പാഠം പഠിക്കാത്ത നമ്മുടെ ചിന്തകൾ
പ്രകൃതിയെ വികൃതമാം
പ്രതിഭാസമാക്കുന്നു.
നാടുവിട്ടോടുന്നു നാടിന്നു വേണ്ടി നാം
കാറ്റുതേടും മണൽ കാട്ടിൽ
പരക്കെയും
കണ്ണീരു ചിന്തുന്നു കർമ്മമെന്നോർത്തു
നാം
നാടിന്നും വീടിന്നും അന്യരായ്
തീരുവാൻ.
നാടിന്നും വീടിന്നും അന്യരായ്
തീരുവാൻ.