Saturday, July 27, 2024
Homeകഥ/കവിതഅമ്മയെന്ന നന്മ (കവിത) ✍ ശ്രീകുമാരി അശോകൻ

അമ്മയെന്ന നന്മ (കവിത) ✍ ശ്രീകുമാരി അശോകൻ

ശ്രീകുമാരി അശോകൻ

അമ്മയാണെന്നുമെൻ നന്മ
അമ്മയാണെന്നുമെൻ ഉണ്മ
അമ്മപകർന്നെന്റെയുള്ളിൽ
അതിരിയലാത്തൊരു സ്നേഹം.
നിരുപമ സ്നേഹമാണമ്മ
നിർമല രൂപിയാണമ്മ
നിത്യം സ്മരിച്ചിടാമമ്മേ നിൻ
നിർവ്യാജസ്നേഹമെന്നുള്ളിൽ.
അറിവിൻ ആദ്യാക്ഷരി നീയേ
അലിവിൻ പൊരുളും നീയേ
അമ്മ പകർന്നേകുമെന്തും
അക്ഷയഖനിയെനിക്കെന്നും.
കണ്ണിൽ കനിവിൻ തിളക്കം
കാലിൽ കൊലുസിൻ കിലുക്കം
കാതിൽ ലോലാക്കിൻ ഇളക്കം
കൈയിൽ കരിവള കിലുക്കം.
ഹൃദയം കൊണ്ടെഴുതുന്നു അമ്മേ
ഹൃദ്യമോഹന രൂപമെന്നുള്ളിൽ
ഹൃദയാന്തരത്തിലെ സ്നേഹം
ഹൃദ്യ കവനമായി വിരിയുന്നെന്നുള്ളിൽ.
നിറനിലാവിന്റെ വെണ്മ അമ്മേ
നിൻ നിർമല സ്നേഹത്തിനെന്നും
നിത്യമെൻ കർമപഥങ്ങളിൽ അമ്മേ
നിന്നാശിസ്സു വേണം കരുത്തായ്.
അമ്മയാണെന്നുമെൻ ദൈവം
അറിവിന്റെ ആദ്യന്ത രൂപം
അലയാഴി പോലെയാ സ്നേഹം
അതിരുകളില്ലാത്ത ലോകം.

✍ ശ്രീകുമാരി അശോകൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments