Thursday, December 26, 2024
Homeകഥ/കവിതചട്ടി ചോറ് ... (കവിത) ✍️അഫ്സൽ ബഷീര്‍ തൃക്കോമല

ചട്ടി ചോറ് … (കവിത) ✍️അഫ്സൽ ബഷീര്‍ തൃക്കോമല

അഫ്സൽ ബഷീര്‍ തൃക്കോമല

ശുനകന് യജമാനൻ വെച്ച്
നീട്ടുന്ന, കറികളെല്ലാം ചോറിൽ
ഒന്നിച്ചിളക്കി പിന്നെ മിച്ചം
വന്നതും കളയാനുള്ളതും
ചേർത്ത് അവർ തമ്മിൽ
കടിപിടി കൂടി നക്കി തിന്നുന്ന
അന്നമയായിരുന്നു അന്നീ
ചട്ടിച്ചോർ .പിന്നെയുമുണ്ട് ,
പഴമക്കാർ പറഞ്ഞിരുന്ന
കാരാഗ്രഹ ചോറും ചട്ടി ചോറ് തന്നെ.
ഇന്ന് മുന്തിയ തീൻ മേശയിൽ
ഒന്നിച്ചിളക്കി ചട്ടിയിലാക്കി
ലാഭം കൊയ്യുന്നു. അത് വരുന്നതും
കാത്തിരുന്ന്‌ അതിനവസാന വറ്റും
കഴിച്ചെന്നുറപ്പാക്കി വീമ്പും പറഞ്ഞു
സമൂഹ മാധ്യമത്തിൽ പടം കൂടി
ഇട്ട് സായൂജ്യമടയുന്നു .
ഇറച്ചിയും മീനും പച്ചക്കറിയുമെല്ലാം
കൂട്ടിയിളക്കിൽ തമ്മിൽ
മത്സരങ്ങളേതുമില്ലെങ്കിലും
രണ്ടിലും ചില വത്യാസങ്ങളുണ്ട് ..
പുറം മോഡി ഒന്ന് മികച്ചതാക്കിയല്ലേ
പൊങ്ങച്ചക്കാർ ഉപയോഗിക്കൂ ..
മറ്റവർ ആഡംബരത്തിൽ
ശ്രദ്ധയില്ലാത്തവരും…
ഇനി മത്സരിച്ചാൽ രണ്ടു കൂട്ടരും
കടിപിടി കൂടുമോ എന്തോ ?

✍️അഫ്സൽ ബഷീര്‍ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments