വ്രതനാളുകളിലൂടെ കൈവരിച്ച ആത്മീയവിശുദ്ധിയുടെ പൂർത്തീകരണമായാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ആഘോഷിക്കുന്നത്. ‘ഈദ്’ എന്ന അറബിക് വാക്കിന്‍റെ അർഥം ആഘോഷം എന്നാണ്. ‘ഫിത്‌ർ’ എന്നാൽ നോമ്പു തുറക്കൽ എന്നും.സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും അറിവുകളാണ് പെരുന്നാൾ സമ്മാനിക്കുന്നത്. പ്രാർഥനകളും ആഘോഷങ്ങളുമായി ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം ചെറിയ പെരുന്നാൾ ആംസകൾ കൈമാറുന്നത് പതിവാണ്.മലയാളി മനസ്സിന്‍റെ പ്രിയപ്പെട്ടവർക്ക് ഈദ് ആശംസകള്‍