Sunday, January 12, 2025
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.." സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന..” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത്

💚💚💚💚💚💚

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

” എന്നോടു പ്രവര്‍ത്തിച്ചതുപോലെ ഞാന്‍ അവനോടും പ്രവര്‍ത്തിക്കും,അവന്‍ ചെയ്‌തതിനു ഞാന്‍ പകരംചെയ്യും എന്നു നീ പറയരുത്‌.”

– സുഭാഷിതങ്ങള്‍ 24 : 29

🌿 “അനീതി പ്രവർത്തിച്ചവരോട് തിരികെ അതു തന്നെ പ്രവർത്തിക്കുമ്പോൾ
ഇരുവരും ഒരു പോലെയുള്ളവർ തന്നെയാകുന്നു.”

വൈരാഗ്യത്തോടെയുള്ള ചിന്തകളിൽ നിന്നും ഉരുത്തിരിയുന്ന വാക്കുകൾപോലും അരുത് എന്ന് സുഭാഷിതങ്ങളിലെ ഈ വചനങ്ങൾ ഓർമ്മിപ്പിക്കുന്നു.

തെറ്റുചെയ്തവനുള്ള ശിക്ഷ അതേനാണയത്തിൽ തിരികെനൽകുക എന്നത് ചരിത്രത്തിലെ ആദ്യത്തെ എഴുതപ്പെട്ട നിയമസംഹിത എന്നറിയപ്പെടുന്ന, വൈവിദ്ധ്യമായ നിയമങ്ങളുള്ള അതോടൊപ്പം ഏറെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ, ഹമ്മുറാബിയുടെ നിയമസംഹിതയിലുണ്ട്.(Code of Hammurabi – 1755-1750 BC)

ക്രിസ്തുവിനു മുൻപ് പതിനെട്ടാംനൂറ്റാണ്ടിൽ പുരാതന ബാബിലോണിലെ ആറാമത്തെ രാജാവായിരുന്ന ഹമ്മുറാബിയാണ് ഈ നിയമസംഹിത രൂപപ്പെടുത്തിയത്.

ഏഴടി നാലിഞ്ച് ഉയരമുള്ള ശിലയിൽ അക്കേദിയൻ ഭാഷയുടെ ക്യൂണിഫോം ലിപിയിലാണ് നിയമാവലിയുടെ രചന. 282 നിയമങ്ങൾ ഉള്ള നിയമസംഹിതയിലെ ചില വ്യവസ്ഥകൾ ഇങ്ങനെ

✍️ ” മുലയൂട്ടി വളർത്താനായി മാതാപിതാക്കളിൽ നിന്ന് ഏറ്റെടുത്ത കുഞ്ഞ് തന്റെ കൈവശം മരിച്ചെന്നിരിക്കെ, മറ്റൊരു കുഞ്ഞിനെ കണ്ടെത്തി മരിച്ചുപോയ കുട്ടിയാണെന്ന നാട്യത്തിൽ വളർത്തിയവളുടെ മുലകൾ അരിഞ്ഞുകളയണം.”

✍️ “ഒരാളുടെ ആൺകുട്ടിയെ അപഹരിക്കുന്നവന് വധശിക്ഷ നൽകണം.”

✍️ ” ഗർഭിണിയെ ആരെങ്കിലും തല്ലിയതിന്റെ ഫലമായി ഗർഭം അലസിയാൽ, തല്ലിയവന്‍റെ മകളെ കൊല്ലണം.”

✍️ ” ഒരാള്‍ മറ്റൊരാളുടെ പശുവിനെ കൊന്നാല്‍, കുറ്റവാളിയുടെ പശുവിനെ തിരിച്ചും കൊല്ലണം.”

✍️ ” ഒരാളുടെ മകളെ മറ്റൊരാള്‍ കൊന്നാല്‍ കൊന്നയാളുടെ മകളെ കൊല്ലുക.”

✍️ “കളവു നടത്തിയാല്‍ അതിനു മരണ ശിക്ഷ.”

✍️ “കണ്ണിനു കണ്ണ്, മൂക്കിന് മൂക്ക് ”

വായനയിൽ ചില നിയമങ്ങൾ അപ്രകാരം വേണമെന്നും ചിലതെല്ലാം പ്രായോഗികമല്ലെന്നും തോന്നാമെങ്കിലും ബാബിലോണിൽ നടപ്പിലാക്കിയിരുന്ന നിയമങ്ങൾ തന്നെയായിരുന്നു ഇതെല്ലാം..!

യേശുക്രിസ്തുവിൻ്റെ കാലത്ത് ഇസ്രായേൽ ജനത അനുവർത്തിച്ചു പോന്ന ഇപ്രകാരമുള്ള നിയമങ്ങളെക്കുറിച്ച് ക്രിസ്തു പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ്..

☘️ “‘കണ്ണിനു പകരം കണ്ണ്‌, പല്ലിനു പകരം പല്ല്‌’ എന്നു പറഞ്ഞി​ട്ടു​ള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ദുഷ്ട​നോട്‌ എതിർത്തു​നിൽക്ക​രുത്‌; നിന്റെ വലത്തെ കവിളിൽ അടിക്കു​ന്ന​വനു മറ്റേ കവിളും കാണി​ച്ചു​കൊടുക്കുക.”

സ്നേഹത്തിൻ്റേയും ക്ഷമയുടേയും പുതിയ പാഠങ്ങൾ നൽകിയ ക്രിസ്തു, സ്വന്തം ജീവിതത്തിൽ അത് പ്രാവർത്തികമാക്കി. മഹാത്മാ ഗാന്ധി അത് പകർത്തുകയും നമുക്കു കാണിച്ചു തരികയും ചെയ്തു.

പ്രായോഗികതയ്ക്കപ്പുറം മനുഷ്യഹൃദയങ്ങളിലെ പ്രതികാര ദാഹത്തിന് അല്പമെങ്കിലും മാറ്റമുണ്ടാക്കാൻ ക്രിസ്തുവിൻ്റെ ഈ വചനങ്ങൾ മുഖാന്തരമായി..

☘️”തെറ്റിനെതിരെ പ്രതികരിക്കരുത് എന്നല്ല, പ്രതികാരം ചെയ്യുന്നതിൽ നിന്ന് അകന്നിരിക്കുക എന്ന ചിന്തയാണ് വേണ്ടത്..”

പ്രസക്തമായ ഈ ഉദ്ധരണി എത്രയോ പ്രസക്തവും പ്രായോഗികവുമാണ്.

🌺 ” എന്നോടു പ്രവര്‍ത്തിച്ചതുപോലെ ഞാന്‍ അവനോടും പ്രവര്‍ത്തിക്കും,അവന്‍ ചെയ്‌തതിനു ഞാന്‍ പകരം ചെയ്യും എന്നു നീ പറയരുത്‌.”

എന്ന ബൈബിൾ വചനം ഈ പൊൻപുലരിയിൽ ഹൃദിസ്ഥമാക്കാം.. പ്രാവർത്തികമാക്കാൻ പരിശ്രമിക്കാം…

എല്ലാ സൗഹൃദങ്ങൾക്കും സ്നേഹപൂർവ്വം ശുഭദിനം ആശംസിക്കുന്നു.. 💚🙏

ബൈജു തെക്കുംപുറത്ത്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments